Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവല്ലയിലെ വാടകവീട്ടിൽ നരബലി നടന്നുവെന്ന വെളിപ്പെടുത്തൽ ഒരു ഗുമ്മിന് വച്ച് കാച്ചിയത്:; ഇവിടെ നടന്നത് സ്ത്രീകളെ എത്തിച്ചുള്ള ഇടപാടുകളെന്ന് തെളിഞ്ഞ അന്വേഷണം; കുടക് സ്വദേശി ആരോപണം ഉന്നയിച്ചത് ചങ്ങനാശേരിക്കാരന്റെ സമ്മർദത്താലെന്നും സൂചന; എല്ലവരുടെയും മൊഴിയെടുത്ത് പൊലീസ്; കുറ്റപ്പുഴയിൽ സംഭവിച്ചത്

തിരുവല്ലയിലെ വാടകവീട്ടിൽ നരബലി നടന്നുവെന്ന വെളിപ്പെടുത്തൽ ഒരു ഗുമ്മിന് വച്ച് കാച്ചിയത്:; ഇവിടെ നടന്നത് സ്ത്രീകളെ എത്തിച്ചുള്ള ഇടപാടുകളെന്ന് തെളിഞ്ഞ അന്വേഷണം; കുടക് സ്വദേശി ആരോപണം ഉന്നയിച്ചത് ചങ്ങനാശേരിക്കാരന്റെ സമ്മർദത്താലെന്നും സൂചന; എല്ലവരുടെയും മൊഴിയെടുത്ത് പൊലീസ്; കുറ്റപ്പുഴയിൽ സംഭവിച്ചത്

ശ്രീലാൽ വാസുദേവൻ

തിരുവല്ല: കുറ്റപ്പുഴയിലെ വാടകവീട് കേന്ദ്രീകരിച്ച് നരബലിക്ക് ശ്രമം നടന്നുവെന്ന കുടക് സ്വദേശിനിയുടെ ആരോപണം തള്ളി പൊലീസ്. സ്ത്രീകളെ എത്തിച്ചു നടത്തുന്ന ഇടപാടുകളിലുണ്ടായ തർക്കമാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്ക് കാരണമെന്നും പൊലീസ് പറയുന്നു.

എറണാകുളത്ത് താമസിക്കുന്ന കുടക് സ്വദേശിനിയാണ് പൊടിപ്പും തൊങ്ങലും വച്ച് നരബലിക്കഥ വച്ചു കാച്ചിയത്. കേട്ടപാതി കേൾക്കാത്ത പാതി മറ്റു മാധ്യമങ്ങളും ഏറ്റു പിടിച്ചു. കേരളത്തിൽ വീണ്ടും നരബലിയെന്നുള്ള വാർത്ത അന്വേഷിച്ച് പോയ പൊലീസ് ഇതെല്ലാം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നിന്നുണ്ടായതാണെന്ന് കണ്ടെത്തി. സ്ത്രീകളെ എത്തിച്ചുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് അടിസ്ഥാന കാരണമെന്നാണ് നിഗമനം. ഇത്രയും വലിയ ആരോപണം ഉന്നയിച്ച കുടക് സ്വദേശിനി പരാതി നൽകാൻ താൽപര്യപ്പെടുന്നില്ലെങ്കിലും പൊലീസ് മൊഴി രേഖപ്പെടുത്തും.

ഇവരിൽ നിന്നും ഫോൺ മുഖനെ വിവരം ശേഖരിച്ചു കഴിഞ്ഞു. കുറ്റപ്പുഴയിൽ വീട് വാടകയ്ക്കെടുത്ത അമ്പിളിയുടെ വിശദ മൊഴി രേഖപ്പെടുത്തി. വീടും പരസരവും പരിശോധിച്ചു. പരിസരവാസികളിൽ നിന്നും വിവരങ്ങൾ തേടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രവാദം നടന്നില്ലെന്നും യുവതി പറയുന്നതു പോലെ കൊലപ്പെടുത്താൻ ശ്രമമുണ്ടായി എന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ലെന്നുമുള്ള നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്.

സ്ത്രീകളെ എത്തിച്ചുള്ള ഇടപാടുകളാണ് വാടക വീട് കേന്ദ്രീകരിച്ച് നടന്നു വന്നത്. കുടകിൽ നിന്നുള്ള യുവതി കൂടാതെ മറ്റ് സ്ത്രീകളും ഇവിടെ എത്തിയിരുന്നു. ചങ്ങനാശേരി സ്വദേശിയായ യുവാവിന്റെ സമ്മർദ്ദത്തെ തുടർന്നാണ് കുടക് സ്വദേശിനി ആക്ഷേപങ്ങൾ ഉന്നയിച്ചതെന്നാണ് അമ്പിളിയുടെ മൊഴി. കാർ അറ്റകുറ്റപ്പണിക്ക് ചങ്ങനാശേരി സ്വദേശിയാണ് അമ്പിളിക്ക് 50,000 രൂപ നൽകിയത്. ഇതിനുശേഷം വാഹനം ഇയാൾ കൈവശം വച്ചിരിക്കുകയാണ്. ഇത് തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നുണ്ട്.

കുടക് സ്വദേശിനിയും യുവാവും അടുപ്പത്തിലായിരുന്നുവെന്നാണ് അമ്പളി നൽകുന്ന വിവരം. ഇതിനാൽ തന്നെ കുടക് സ്വദേശിനിയുടെ ആരോപണത്തിനു പരപ്രേരണ സംശയിക്കുന്നുണ്ട്. അതേസമയം, മൊഴി നൽകാൻ എത്തണമെന്നാവശ്യപ്പെട്ട് കുടക് സ്വദേശിനിക്ക് പൊലീസ് നോട്ടീസ് നൽകും. വരാൻ കൂട്ടാക്കാത്ത പക്ഷം കുടകിലെത്തി മൊഴി രേഖപ്പെടുത്തും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP