Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യാത്രക്കാരന് നെഞ്ചുവേദന; ആശുപത്രിയിലെത്തിക്കാൻ ദൈവദൂതനെ പോലെ ഇടപെട്ട് ടിടിഇ: അരുൺകുമാറിന് ജീവൻ തിരികെ കിട്ടിയത് ടിടിഇ വിനോദ്കുമാറിന്റെ ഇടപെടലിൽ

യാത്രക്കാരന് നെഞ്ചുവേദന; ആശുപത്രിയിലെത്തിക്കാൻ ദൈവദൂതനെ പോലെ ഇടപെട്ട് ടിടിഇ: അരുൺകുമാറിന് ജീവൻ തിരികെ കിട്ടിയത് ടിടിഇ വിനോദ്കുമാറിന്റെ ഇടപെടലിൽ

സ്വന്തം ലേഖകൻ

കോട്ടയം: നെഞ്ചുവേദന അനുഭവപ്പെട്ട ട്രെയിൻ യാത്രക്കാരനെ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ച് രക്ഷിട്ട് ടിടിഇ. ഷൊർണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത ചങ്ങനാശേരി മാടപ്പള്ളി നെടിയടത്ത് (അരുൺനിവാസ്) അരുൺകുമാറിനാണ് (42) ടിടിഇ വിനോദ് കുമാറിന്റെ ഇടപെടലിൽ ജീവൻ തിരികെ കിട്ടിയത്. കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദിയിൽ കഴിഞ്ഞ 10നാണു സംഭവം.

'അദ്ദേഹം ആ സമയത്ത് ദൈവദൂതനെപ്പോലെ ഇടപെട്ടതു കൊണ്ടാണു ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത്' അരുൺകുമാർ പറയുന്നു. സ്വകാര്യ മെഡിക്കൽ ഉപകരണ കമ്പനിയിൽ ഉദ്യോഗസ്ഥനായ ചങ്ങനാശേരി മാടപ്പള്ളി നെടിയടത്ത് (അരുൺനിവാസ്) അരുൺകുമാർ (42) ഷൊർണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കു പോവുമ്പോഴാണ് സംഭവം.

തിരുവനന്തപുരത്താണ് അദ്ദേഹം കുടുംബസമേതം കഴിയുന്നത്. ട്രെയിൻ കോട്ടയം അടുക്കാറായപ്പോൾ അരുണിനു നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻ തന്നെ ടിടിഇ വിനോദിനെ വിവരം അറിയിച്ചു. അദ്ദേഹം ട്രെയിനിലുണ്ടായിരുന്ന ഡോക്ടറുടെ സേവനം തേടുകയും കോട്ടയം സ്റ്റേഷനിൽ ബന്ധപ്പെട്ട് ആംബുലൻസ് സൗകര്യവും ഡോക്ടറുടെ സേവനവും ആവശ്യപ്പെട്ടു. എന്നാൽ കോട്ടയം സ്റ്റേഷനിൽ സൗകര്യങ്ങൾ ഒരുങ്ങാത്തതിനെ തുടർന്നു ട്രെയിനിൽ വീണ്ടും ചാടിക്കയറി.

പിന്നീട് ചങ്ങനാശേരിയിൽ ബന്ധപ്പെട്ടു. അവിടെ സജ്ജമാക്കി നിർത്തിയിരുന്ന ആംബുലൻസിൽ അരുണിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തി. ആ സമയത്ത് എത്തിച്ചതു കൊണ്ട് ജീവൻ രക്ഷപ്പെട്ടു എന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇതെല്ലാം തന്റെ ജോലിയുടെ ഭാഗമാണെന്നാണ് വിനോദിന്റെ പ്രതികരണം. തിരുവനന്തപുരം തിരുവല്ലം സ്വദേശിയായ വിനോദ് 22 വർഷമായി റെയിൽവേയിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP