Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൂന്ന് മാസത്തെ കാത്തിരിപ്പിനൊടുവിൽ ശാപമോക്ഷം; അടിവാരത്ത് നിന്നും കൂറ്റൻ യന്ത്രങ്ങളുമായി ചുരം കയറി ട്രെയിലറുകൾ: സഹായമൊരുക്കി വിവിധ സർക്കാർ വകുപ്പുകൾ

മൂന്ന് മാസത്തെ കാത്തിരിപ്പിനൊടുവിൽ ശാപമോക്ഷം; അടിവാരത്ത് നിന്നും കൂറ്റൻ യന്ത്രങ്ങളുമായി ചുരം കയറി ട്രെയിലറുകൾ: സഹായമൊരുക്കി വിവിധ സർക്കാർ വകുപ്പുകൾ

സ്വന്തം ലേഖകൻ

താമരശ്ശേരി: നഞ്ചൻകോട്ടേക്കുള്ള വഴി കാത്ത് മൂന്നുമാസമായി അടിവാരത്ത് കൂറ്റൻ യന്ത്രങ്ങളുമായി കാത്തു കിടന്ന ട്രെയിലറുകൾ ഒടുവിൽ ചുരം കയറി. രാത്രി പതിനൊന്നു മണിയോടെ തുടങ്ങിയ യാത്ര പുലർച്ച രണ്ടോടെയാണ് ഒമ്പതുകൊടും വളവുകൾ താണ്ടി വയനാട് എത്തിയത്. ഇടയ്ക്ക് ഏഴാം വളവിൽ എത്തിയപ്പോൾ വയനാടു ഭാഗത്തുനിന്നു വന്ന ആംബുലൻസിനു കടന്നുപോകാൻ കുറച്ചുനേരം യാത്ര നിർത്തിവച്ചു.

ട്രെയിലറുകളുടെ യാത്രയ്ക്കായി യുദ്ധസമാനമായ ഒരുക്കങ്ങളാണ് ചുരത്തിന്റെ രണ്ടു ഭാഗത്തും ഒരുക്കിയത്. വിവിധ സർക്കാർ വകുപ്പുകൾ സഹായമൊരുക്കി ഒപ്പം നിന്നു. ഡ്രൈവർമാർ അടക്കം 14 ജീവനക്കാർ ചേർന്നാണ് ട്രെയ്ലറുകൾ കൊണ്ടു പോവുന്നത്. ഏറ്റവും മുന്നിലായി വെളിച്ച സംവിധാനങ്ങൾ പിടിപ്പിച്ച വാഹനവും പൈലറ്റ് വാഹനവും പിന്നിൽ ട്രെയ്ലറുകളും എന്ന രീതിയിലായിരുന്നു യാത്ര. ദേശീയപാത, പൊതുമരാമത്ത്, പൊലീസ്, വനം, അഗ്‌നിരക്ഷാസേന, കെഎസ്ഇബി, ആരോഗ്യം, മോട്ടോർവാഹനം തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹായമൊരുക്കിയിരുന്നു.

വാഹനത്തിന് അറ്റകുറ്റപ്പണി വേണ്ടിവന്നാൽ നന്നാക്കാനുള്ള മൊബൈൽ വർക്ഷോപ് സംവിധാനവും ഒരുക്കിയിരുന്നു. ചുരംസംരക്ഷണ സമിതിയും സഹായവുമായി ഒപ്പമുണ്ട്. നെസ്ലെയുടെ നഞ്ചൻകോട്ടെ ഫാക്ടറിയിലേക്ക് കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്ത യന്ത്രഭാഗങ്ങളാണ് ട്രെയ്ലറുകളിലുള്ളത്. ചുരത്തിൽ ഗതാഗതതടസ്സം ഉണ്ടാകുമെന്ന കാരണത്താലാണ് തടഞ്ഞിട്ടിരുന്നത്.

നഷ്ടപരിഹാരമായി കമ്പനി 20 ലക്ഷം രൂപ കെട്ടി വച്ചതോടെയാണ് അനുമതി നൽകിയത്. ട്രെയ്ലറുകൾ കയറുന്നതിനു മുന്നോടിയായി ഇന്നലെ രാത്രി 11 മുതൽ ചുരത്തിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP