Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാഗ്പുരിലെ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളാ ടീം എത്തിയത് കോടതി ഉത്തരവിലൂടെ; താമസവും ഭക്ഷണവും ഒരുക്കാതെ ദേശീയ ഫെഡറേഷൻ കയ്യൊഴിഞ്ഞു; താത്കാലിക സൗകര്യങ്ങളിൽ കഴിയേണ്ടിവന്നത് ആരോഗ്യത്തെ ബാധിച്ചു; മലയാളി സൈക്കിൾ പോളോ താരം അനീതിയുടെ ഇര!

നാഗ്പുരിലെ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളാ ടീം എത്തിയത് കോടതി ഉത്തരവിലൂടെ; താമസവും ഭക്ഷണവും ഒരുക്കാതെ ദേശീയ ഫെഡറേഷൻ കയ്യൊഴിഞ്ഞു; താത്കാലിക സൗകര്യങ്ങളിൽ കഴിയേണ്ടിവന്നത് ആരോഗ്യത്തെ ബാധിച്ചു; മലയാളി സൈക്കിൾ പോളോ താരം അനീതിയുടെ ഇര!

മറുനാടൻ മലയാളി ബ്യൂറോ

നാഗ്പുർ: നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ ദേശീയ സൈക്കിൾ പോളോ താരവും ആലപ്പുഴ സ്വദേശിയുമായ നിദ ഫാത്തിമ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ദേശീയ ഫെഡറേഷന് എതിരെ ഉയരുന്നത് കടുത്ത ആരോപണങ്ങൾ. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി നാഗ്പുരിലെത്തിയ കേരളാ താരങ്ങൾ കടുത്ത അവഗണന നേരിട്ടുവെന്നാണ് വിവരങ്ങൾ. കേരള ടീമിന് താമസവും ഭക്ഷണവും ഒരുക്കാൻ ദേശീയ ഫെഡറേഷൻ തയാറായില്ല. രണ്ട് ദിവസം മുൻപ് നാഗ്പുരിൽ എത്തിയ ടീം താത്കാലിക സൗകര്യങ്ങളിലാണ് കഴിഞ്ഞതെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നു.

നാഗ്പുരിൽ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പത്തുവയസ്സുകാരി നിദ ഫാത്തിമ. രാവിലെ കുഴഞ്ഞ് വീണതിനെത്തുടർന്ന് ഫാത്തിമയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോടതിയുടെ പ്രത്യേക ഉത്തരവോടെയാണ് ടീം നാഗ്പുരിൽ എത്തിയത്. മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവിട്ടിരിക്കുന്നതെന്നും താമസവും ഭക്ഷണവും ഒരുക്കാനാകില്ലെന്നും ഫെഡറേഷൻ നിലപാടെടുത്തുവെന്ന് പരാതി ഉയരുകയാണ്. താത്കാലിക സൗകര്യങ്ങളിൽ കഴിയേണ്ടിവന്നതാണ് കുട്ടിയുടെ ആരോഗ്യത്തെ ബാധിച്ചതെന്നും ആരോപണമുണ്ട്.

കടുത്ത ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച നിദയ്ക്ക് ഇവിടെ വെച്ച് കുത്തിവെപ്പ് എടുക്കുകയും തുടർന്ന് നില വഷളാവുകയുമായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

നാഷനൽ സബ് ജൂനിയർ സൈക്കിൾ പോളോയിൽ പങ്കെടുക്കാനായി ഡിസംബർ 20നാണ് നാഗ്പൂരിലെത്തിയത്. ഇന്നലെ രാത്രി ഛർദ്ദിച്ച് കുഴഞ്ഞു വീണ ഫാത്തിമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേരള സൈക്കിൾ പോളോ അസോസിയേഷൻ അണ്ടർ14 താരമാണ്. സൈക്കിൾ പോളോ മത്സരങ്ങൾ ഇന്നാണ് ആരംഭിക്കേണ്ടിയിരുന്നത്. അതിനിടെയാണ് ഫാത്തിമയുടെ വിയോഗം.കുട്ടി അത്യാസന്ന നിലയിലായതറിഞ്ഞ് ആലപ്പുഴയിൽ നിന്ന് ബന്ധുക്കൾ നാഗ്പൂരിലേക്ക് പുറപ്പെട്ടിരുന്നു.

നാഷനൽ സബ് ജൂനിയർ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് രണ്ടു അസോസിയേഷനുകളുടെ ടീമുകളാണ് പോയത്. ഇതിൽ കേരള സൈക്കിൾ പോളോ അസോസിയേഷന്റെ ടീം അംഗമായിരുന്നു ഫാത്തിമ. ഇന്നലെ രാത്രി മുതൽ തുടർച്ചയായി ഫാത്തിമ ഛർദ്ദിച്ചിരുന്നു. ആശുപത്രിയിൽ ഡോക്ടർമാർ ഇൻജക്ഷൻ നൽകാൻ നോക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചെന്നാണ് വിവരം. മൃതദേഹം നാഗ്പൂരിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

സ്പോർട്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്ത സംഘടനയാണെങ്കിലും കോടതി ഉത്തരവിലൂടെയാണ് ഫാത്തിമ ഉൾപ്പെട്ട ടീം മത്സരത്തിനെത്തിയത്. അതേസമയം, താമസ, ഭക്ഷണ സൗകര്യം ലഭിച്ചില്ലെന്ന പരാതി പരിശോധിച്ചുവരികയാണെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP