Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടുക്കിയിലേയും എറണാകുളത്തേയും തൃശൂരിലേയും 35 പഞ്ചായത്തുകളെ ബന്ധിപ്പിച്ച ടൈഗർ റിസർവ്വ് പ്രോജക്ട് ലക്ഷ്യമിട്ടത് 299 കോടി; വിദേശ ഫണ്ടിംഗിലെ കടുവാ സങ്കേതം പൊളിച്ചത് കർഷക യോജിപ്പ്; ബഫർ സോണും 25,000 ഏക്കർ കൃഷിസ്ഥലം സംരക്ഷിത വനപ്രദേശമാക്കി മാറ്റാനുള്ള കുതന്ത്രം; യുഎൻഡിപി പദ്ധതിയുടെ പഴയ മാപ്പിൽ സത്യം ഒളിച്ചിരിക്കുന്നു; തെളിവുകൾ മറുനാടൻ പുറത്തു വിടുമ്പോൾ

ഇടുക്കിയിലേയും എറണാകുളത്തേയും തൃശൂരിലേയും 35 പഞ്ചായത്തുകളെ ബന്ധിപ്പിച്ച ടൈഗർ റിസർവ്വ് പ്രോജക്ട് ലക്ഷ്യമിട്ടത് 299 കോടി; വിദേശ ഫണ്ടിംഗിലെ കടുവാ സങ്കേതം പൊളിച്ചത് കർഷക യോജിപ്പ്; ബഫർ സോണും 25,000 ഏക്കർ കൃഷിസ്ഥലം സംരക്ഷിത വനപ്രദേശമാക്കി മാറ്റാനുള്ള കുതന്ത്രം; യുഎൻഡിപി പദ്ധതിയുടെ പഴയ മാപ്പിൽ സത്യം ഒളിച്ചിരിക്കുന്നു; തെളിവുകൾ മറുനാടൻ പുറത്തു വിടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബഫർസോൺ വിവാദത്തിന് പിന്നിൽ ഇടുക്കിയിലെ 25,000 ഏക്കർ കൃഷിസ്ഥലം സംരക്ഷിത വനപ്രദേശമാക്കി മാറ്റാനുള്ള അന്താരാഷ്ട്ര വനവവൽക്കരണ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച പഴയ ഗൂഢാലോചനക്കാരോ ഈ സംശയം ശക്തമാക്കുന്നതാണ് പുറത്തു വരുന്ന മാപ്പുകളും റിപ്പോർട്ടുകളും. കർഷകരുടെ ആശങ്കകൾ മനസ്സിലാക്കാതെ ഉണ്ടാക്കിയ മാപ്പിന് പിന്നിൽ ഗൂഢാലോചനക്കാരുടെ പങ്ക് കർഷകർ സംശയിക്കുന്നുണ്ട്. ഇടുക്കിയിലെ 'ബഫർസോൺ' ലക്ഷ്യമാണ് ഈ സംശയം ആളിക്കത്തിക്കുന്നത്.

ഇടുക്കി-എറണാകുളം-തൃശൂർ ജില്ലകളിലെ 35 പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ടൈഗർ റിസർവ്വ് പ്രോജക്ടായിരുന്നു യുഎൻഡിപിയുമായി ചേർന്ന് കൊണ്ടുവരാൻ ലക്ഷ്യമിട്ട അന്താരാഷ്ട്ര വനവൽക്കരണ പദ്ധതിയായ എച്ച്ആർഎംഎൽ. പുതുതായി 16500 ഹൈക്ടർ വനഭൂമിയുണ്ടാക്കുകയായിരുന്നു അതിന് പിന്നിലെ ലക്ഷ്യം. എറണാകുളത്തെ കുട്ടൻപുഴയും തൃശൂരിലെ അതിരപ്പള്ളിയും ഇതിൽ വരും. ഇതിനെതിരെ കർഷകർ രംഗത്തു വന്നു. അന്ന് യുഎൻഡിപിയുടെ സ്വതന്ത്ര അന്വേഷകർ ഇടുക്കിയിൽ എത്തുകയും കർഷകരുടെ അഭിപ്രായം തേടുകയും ചെയ്തു. അന്ന് എംപിയായിരുന്ന ജോയ്‌സ് ജോർജിന്റെ പരാതിയെ തുടർന്നായിരുന്നു ഇതെല്ലാം.

അന്ന് തയ്യാറാക്കിയ മാപ്പിൽ കടുവാ സംരക്ഷണ മേഖലകളായി രേഖപ്പെടുത്തിയ സ്ഥലങ്ങളാണ് ഇപ്പോൾ ബഫർസോണായി മാറിയത്. ഇതാണ് സംശയങ്ങൾക്ക് ഇടനൽകുന്നത്. അന്ന് പദ്ധതിക്ക് ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥാനായ പ്രമോദ് ജി കൃഷ്ണനെതിരെയാണ് ഇപ്പോൾ കർഷകർ അട്ടിമറി സംശയങ്ങൾ ഉന്നയിക്കുന്നതും. കർഷകർ ഒരിക്കൽ പൊരുതി തോൽപ്പിച്ച പദ്ധതിയെ ബഫർ സോണിലൂടെ പുനരവതരിപ്പിക്കാനുള്ള നീക്കം. കടുവാ സംരക്ഷണ്ത്തിനായി 299 കോടിയോളം രൂപയുടെ അടങ്കൽ തുകയിലാണ് എച്ച്ആർഎംഎൽ പദ്ധതി തയ്യാറാക്കിയത്. ഗ്ലോബർ എൻവിരിയോൺമെന്റ് ഫെസിലിറ്റിയാണ് ഫണ്ട് കൊടുത്തിരുന്നത്. ആ പദ്ധതിക്ക് രേഖപ്പെടുത്തിയ 35 പഞ്ചായത്തുകളും ഇപ്പോഴുള്ള ബഫർ സോൺ മാപ്പിലുമുണ്ട്. ഇതിൽ നിന്ന് തന്നെ പണത്തിനായുള്ള അട്ടിമറി വ്യക്തമാണ്.

വനംവകുപ്പിന്റെ കീഴിലാണ് ബഫർസോൺ രേഖപ്പെടുത്തലുകൾ നടക്കുന്നത്. വനാതിർത്തിക്കപ്പുറത്തേക്ക് വനേതര ഭൂമിയിൽ ഒരു കിലോമീറ്റർ അതിർത്തി നിർണയിക്കാൻ റവന്യു വകുപ്പിന്റെ സഹായവും തേടണമായിരുന്നു. റവന്യു വകുപ്പിനുള്ള ജോലികൾ നിർവഹിക്കാൻ സർവേ വിഭാഗത്തെക്കൂടി ഉപയോഗപ്പെടുത്തുത്തേണ്ടതുമുണ്ടായിരുന്നു. എന്നാൽ ഇതൊന്നും നടന്നില്ലെന്ന് മാത്രമല്ല തോട്ടത്തിൽ ബി രാധാകൃഷ്ണൻ കമ്മിഷൻ ഒരു ജില്ലയിൽ രണ്ടിടത്തുവീതം സിറ്റിങ് നടത്തി ജനങ്ങളുടെ പരാതികൾ കേൾക്കക്കുകയും ചെയ്തില്ല. ഉപഗ്രഹസർവേക്ക് പകരം സ്ഥലപരിശോധന നേരിട്ട് നടത്തിയിരുന്നുവെങ്കിൽ ബഫർസോണിൽ ഇത്ര വലിയ പ്രശ്‌നം ഉണ്ടാകില്ലായിരുന്നു. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഉയരുന്ന ആക്ഷേപം.

സർക്കാർ നിലപാട് മറികടന്ന് വനവിസ്തൃതി വ്യാപിപ്പിക്കാനുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയാണ് ബർസോണിന് പിന്നിൽ. വനാതിർത്തികളിൽ പരിസ്ഥിതിലോല മേഖല നിജപ്പെടുത്തി ബഫർസോൺ പൂജ്യമായി നിലനിർത്തണമെന്നാണ് സർക്കാർ നയം. സർവകക്ഷിയോഗത്തിലും നിയമസഭയിലും സുപ്രീംകോടതിയിലും സർക്കാർ നിലപാട് ആവർത്തിച്ചിട്ടും അതെല്ലാം അട്ടിമറിക്കപ്പെട്ടു. സുപ്രീംകോടതി നിർദ്ദേശപ്രകാരം നടക്കുന്ന ഉപഗ്രഹ സർവേയിലും സ്ഥലപരിശോധന നടത്താതെ പുറത്തുവിട്ട മാപ്പിലും ഗൂഢനീക്കങ്ങൾ വ്യക്തമാണ്. ഇതെല്ലാം സാധൂകരിക്കുന്ന തെളിവുകൾ മറുനാടന് കിട്ടി. യുഎൻഡിപി പദ്ധതിക്ക് തയ്യാറാക്കിയ മാപ്പുമായി ഏറെ സാമ്യം ബഫർ സോണിൽ പുറത്തു വന്ന മാപ്പിലുമുണ്ട്.

വിദഗ്ധസമിതിയിലെ അംഗം പ്രമോദ് ജി കൃഷ്ണന്റെ സാന്നിധ്യം ജനങ്ങളിൽ സംശയം ഉയർത്തുന്നതാണ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ വനം മന്ത്രിയായിരിക്കെ യുഎൻഡിപിയുമായി ചേർന്ന് കൊണ്ടുവന്ന അന്താരാഷ്ട്ര വനവൽക്കരണ പദ്ധതിയായ എച്ച്ആർഎംഎൽ പദ്ധതി തയ്യാറാക്കിയ ഉദ്യോഗസ്ഥനാണ് പ്രമോദ് ജി കൃഷ്ണൻ. ഈ ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഏറെ സംശയങ്ങളുണ്ടാക്കിയിരുന്നു. ജനങ്ങളിൽ അനാവശ്യമായ ആശങ്കകൾ കുത്തിനിറയ്ക്കുന്ന നിക്ഷിപ്ത താൽപ്പര്യക്കാർ ഇത്തരം പ്രവണതകളിൽനിന്ന് പിന്മാറി സർക്കാരിനൊപ്പം നിന്ന് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയാണ് വേണ്ടതെന്ന അഭിപ്രായമാണ് ഉയരുന്നത്.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ വനം മന്ത്രിയായിരിക്കെ കൊണ്ടുവന്ന എച്ച്ആർഎംഎൽ പദ്ധതി തയ്യാറാക്കിയത് പ്രമോദ് ജി കൃഷ്ണനാണ്. ഇടുക്കിയിലെ 25,000 ഏക്കർ കൃഷിസ്ഥലം സംരക്ഷിത വനപ്രദേശമാക്കി മാറ്റാനുള്ള അന്താരാഷ്ട്ര വനവവൽക്കരണ പദ്ധതിയായിരുന്നു അത്. ഇത് കർഷകർ ചെറുത്ത് ഒഴിവാക്കിയതാണ്. ജൂൺ എട്ടിലെ സുപ്രീംകോടതി ഉത്തരവിന്റെ മറവിൽ എച്ച്ആർഎംഎൽ പദ്ധതിയും ടൈഗർ ലാൻഡ്‌സ്‌കേപ്പും വന്യജീവി ഇടനാഴിയും തിരികെ കൊണ്ടുവരാനുള്ള ഗൂഡനീക്കമാണ് വനം വകുപ്പിലെ ചിലർ നടത്തുന്നതെന്നാണ് ഉയരുന്ന ആരോപണം. പ്രമോദ് ജി കൃഷ്ണൻ മുമ്പ് യുഎൻഡിപിയിലും പ്രവർത്തിച്ചിട്ടുണ്ട്. അവരുമായി സഹകരിച്ച് പുസ്തക രചനയും നടത്തിയിട്ടുണ്ട്.

അഡീഷണൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്ററാണ് പ്രമോദ് ജി കൃഷ്ണൻ. വനവിസ്തൃതി വ്യാപിപ്പിച്ച് വന്യജീവി ഇടനാഴി സൃഷ്ടിക്കാനുള്ള നീക്കമാണ് ബഫർ സോണിൽ നടന്നത്. പുറത്തുവന്ന മാപ്പിൽ പറമ്പികുളം വന്യജീവി സങ്കേതത്തിന്റെ അതിർത്തി കുട്ടമ്പുഴ പഞ്ചായത്താണ്. കുട്ടമ്പുഴയിൽനിന്ന് ഇരവികുളവും ചിന്നാറും ആനമുടിയും പാമ്പാടുംചോലയും കുറിഞ്ഞിയും മതികെട്ടാനുമെല്ലാം കൂട്ടിച്ചേർത്ത് തുടർപ്രദേശമാക്കാനുള്ള ഉദ്യോഗസ്ഥതല നീക്കമായിരുന്നു നടന്നതെന്നാണ് വ്യക്തമാകുന്നത്. കൃഷി ഭൂമിയെ ബഫർ സോണിൽ ഉൾപ്പെടുത്തി വനഭൂമിയുടെ വിസ്തൃതി കൂട്ടാനുള്ള ഗൂഡനീക്കം അന്വേഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

ഈ സാഹചര്യത്തിൽ ബഫർ സോണിൽ ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാനുള്ള റിട്ട. ജഡ്ജ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ സമിതിയുടെ പ്രവർത്തനം സുതാര്യമാക്കണമെന്നാണ് ഉയരുന്ന ആവശ്യം. പഞ്ചായത്ത് തല വിശകലനത്തിനും സ്ഥലപരിശോധനയ്ക്കും സമിതി തയ്യാറാകണം. ഇതെല്ലാം സർക്കാർ ഇപ്പോൾ അംഗീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം പ്രമോദ് ജി കൃഷ്ണനെ സമിതിയിൽനിന്ന് ഉടൻ നീക്കണം എന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP