Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡൽഹി മദ്യനയ കേസിൽ മനീഷ് സിസോദിയക്കെതിരെ വീണ്ടും നടപടിയുമായി ഇ.ഡി; പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യം ചെയ്യും; കേസിൽ സിസോദിയയെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ ലഭിച്ചതായി ഇ.ഡി

ഡൽഹി മദ്യനയ കേസിൽ മനീഷ് സിസോദിയക്കെതിരെ വീണ്ടും നടപടിയുമായി ഇ.ഡി; പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യം ചെയ്യും; കേസിൽ സിസോദിയയെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ ലഭിച്ചതായി ഇ.ഡി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡെൽഹി:ഡൽഹി മദ്യനയക്കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ വിടാതെ പിന്തുടരാൻ ഇ.ഡി.കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതതിനായി സിസോദിയയെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ നീക്കം.സിസോദിയയെ കേസുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ ലഭിച്ചതായി ഇ ഡി വൃത്തങ്ങൾ വെളിപ്പെടുത്തി.മദ്യനയ കേസിലെ ഈ പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നീക്കംമെന്നാണ് സൂചന.എക്സൈസ് നയവുമായി ബന്ധപ്പെട്ട് 100 കോടി രൂപ ആംആദ്മി പാർട്ടിക്ക് ലഭിച്ചവെന്ന വിവരമാണ് ഇ ഡി ആദ്യം മതൽക്കേ പരിശോധിച്ചു വരുന്നത്.

അതേ സമയം നവംബർ 26 ന് ഇ ഡി ഡൽഹി റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ച മദ്യനയ കേസിലെ കുറ്റപത്രത്തിൽ മനീഷ് സിസോദിയയുടെ പേര് ഒഴിവാക്കിയിരുന്നു.എന്നാൽ, മലയാളി വ്യവസായിയും ആംആദ്മി പാർട്ടി നേതാവുമായ വിജയ് നായർ ഉൾപ്പടെയുള്ള ഏഴ് പേരെ പ്രതി ചേർത്ത് സിബിഐയും മദ്യനയ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലും മനീഷ് സിസോദിയയുടെ പേരുണ്ടായിരുന്നില്ല.

എഎപി സർക്കാർ കൊണ്ടുവന്ന ഡൽഹി മദ്യ നയം ഏറെ വിവാദമായിരുന്നു.ഇതെ തുടർന്ന് പുതിയ മദ്യനയം ഡൽഹി സർക്കാർ പിൻവലിക്കുകയും ചെയ്തിരുന്നു.എന്നാൽ, പുതുക്കിയ മദ്യം നയം വഴി ഏതെങ്കിലും മദ്യ വിതരണക്കാർക്ക് ഏതെങ്കിലും തരത്തിൽ ഗുണം ചെയ്യാൻവേണ്ടി മദ്യനയത്തിൽ ഇടപെടലുകൾ വരുത്തിയിരുന്നോ എന്നാണ് ഇ ഡിയും സിബിഐയും പ്രധാനമായും അന്വേഷിച്ചത്.അന്വേഷണവുമായി ബന്ധപ്പെട്ട് 3000 പേജുള്ള കുറ്റപത്രമായിരുന്നു ഇ ഡി സമർപ്പിച്ചത്.ഈ കുറ്റപത്രത്തിലെവിടെയും സിസോദിയയ്ക്ക് പങ്കുള്ളതായി പറഞ്ഞിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.എന്നാൽ, പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സിസോദിയയെ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് ഇ ഡിയുടെ ആവശ്യം.

എക്‌സൈസ് വകുപ്പ് മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ ആദ്യം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നത്.മനീഷ് സിസോദിയയായിരുന്നു ഒന്നാം പ്രതി.ഡൽഹി എക്‌സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതിർന്ന രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർ എന്നിവർ സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നൽകിയെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP