Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാക്കിസ്ഥാൻ സ്റ്റാർ ബൗളർ ഷഹീൻ ഷാ അഫ്രീദി വിവാഹിതനാകുന്നു; വധു മുൻ പാക്ക് സൂപ്പർ താരത്തിന്റെ മകൾ ; വിവാഹം അടുത്ത ഫെബ്രുവരിയിൽ

പാക്കിസ്ഥാൻ സ്റ്റാർ ബൗളർ ഷഹീൻ ഷാ അഫ്രീദി വിവാഹിതനാകുന്നു; വധു മുൻ പാക്ക് സൂപ്പർ താരത്തിന്റെ മകൾ ; വിവാഹം അടുത്ത ഫെബ്രുവരിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കറാച്ചി:പാക്ക് ക്രിക്കറ്റ് താരം ഷഹീൻ ഷാ അഫ്രീദി വിവാഹിതനാകുന്നു.പാക്കിസ്ഥാൻ ഫാസ്റ്റ് ബൗളറായ ഷഹീനിന്റെ വധു മുൻ പാക്ക് സൂപ്പർതാരം ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷയാണ്.വിവാഹം അടുത്ത വർഷം ഫെബ്രുവരി മൂന്നിനാണ് നിശ്ചയിച്ചിരിക്കുന്നത്.

കറാച്ചിയിൽ നടക്കുന്ന നിക്കാഹ് ചടങ്ങിൽ ഏറ്റവും അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുക്കുകയെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇരു കുടുംബങ്ങളും വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.അൻഷയെ വിവാഹം കഴിക്കുന്നത് തന്റെ ആഗ്രഹമായിരുന്നെന്ന് ഷഹീൻ അഫ്രീദി ഒരു അഭിമുഖത്തിൽ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പരിക്ക് കാരണം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ ഷഹീൻ നിലവിൽ വിശ്രമത്തിലാണ്.എന്നാൽ വിവാഹത്തിന് ശേഷം പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കാൻ ഷഹീൻ ലാഹോറിലേക്ക് പറക്കും.ഫെബ്രുവരി 13 മുതലാണ് മത്സരം തുടങ്ങുന്നത്.കഴിഞ്ഞ വർഷമാണ് ഷാഹിദ് അഫ്രീദി തന്റെ മകളുടെ വിവാഹ കാര്യം പരസ്യമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP