Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിവേഗ ഇന്റർനെറ്റിലേക്ക് കേരളം; 5ജി നഗരമായി കൊച്ചി; ഡിസംബർ 22 മുതൽ തിരുവനന്തപുരത്ത്; പുതുവർഷത്തിൽ കേരളത്തിൽ എല്ലായിടത്തും! 'ജിയോ ട്രൂ 5ജി' സേവനങ്ങൾക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി; ഗുരുവായൂർ ക്ഷേത്ര പരിസരത്തും സേവനം ലഭ്യമാകും

അതിവേഗ ഇന്റർനെറ്റിലേക്ക് കേരളം; 5ജി നഗരമായി കൊച്ചി; ഡിസംബർ 22 മുതൽ തിരുവനന്തപുരത്ത്; പുതുവർഷത്തിൽ കേരളത്തിൽ എല്ലായിടത്തും! 'ജിയോ ട്രൂ 5ജി' സേവനങ്ങൾക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി; ഗുരുവായൂർ ക്ഷേത്ര പരിസരത്തും സേവനം ലഭ്യമാകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി; കാത്തിരിപ്പിന് വിരാമമിട്ട് അതിവേഗ ഇന്റർനെറ്റ് സംവിധാനത്തിലേക്ക് കേരളം. 5ജി സേവനം കൊച്ചി നഗരത്തിലും ഗുരുവായൂർ ക്ഷേത്ര പരിസരത്തും ലഭ്യമായിത്തുടങ്ങി. കൊച്ചിയിൽ റിലയൻസ് ജിയോ സേവനത്തിന് മുഖ്യമന്ത്രിയാണ് തുടക്കമിട്ടത്. ഓൺലൈനായിട്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്.

ആദ്യഘട്ടത്തിൽ ലഭ്യമാകുക നഗരസഭയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും ഗുരുവായൂരിലും ആയിരിക്കും. മറ്റന്നാൾ മുതൽ തിരുവനന്തപുരത്ത് 5ജി സേവനം ലഭ്യമാകും. അടുത്ത വർഷത്തോടെ എല്ലായിടത്തും. സേവനം ലഭിക്കും.

കൊച്ചിയിൽ 130ഓളം ടവറുകളിലാണ് ഇന്ന് 5ജി ലഭ്യമാകുക. കൊച്ചി കൂടാതെ ഗുരുവായൂരിലും സേവനം ലഭ്യമാകും. ഡിസംബർ 22നാണ് തിരുവനന്തപുരത്തേക്ക് 5ജി എത്തുക. ജനുവരിയിൽ തൃശൂർ ജില്ലയിലും മലപ്പുറത്തും ആലപ്പുഴയിലും ഇത്തരത്തിൽ 5ജിയുടെ സേവനം ലഭ്യമാകും. 2023ഓട് കൂടി കേരളത്തിലെ മുഴുവൻ സ്ഥലങ്ങളിലും 5ജി സേവനം ലഭ്യമാക്കുമെന്ന് റിലയൻസ് ജിയോ അറിയിച്ചിരിക്കുന്നത്.

5 ജി സേവനം കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ, ഐ ടി മേഖലകൾക്ക് ഊർജം പകരുമെന്നും വിവിധ മേഖലകളുടെ വളർച്ചക്ക് 5 ജിയിലൂടെ സാധിക്കുമെന്നും ജിയോയ്ക്ക് അഭിനന്ദനങ്ങളെന്നും ഉദ്ഘാനം നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി 5ജി സേവനം ലഭ്യമാക്കിയിരുന്നു. കടവന്ത്ര,അങ്കമാലി എന്നിവിടങ്ങളിൽ എയർടെൽ,ജിയോ എന്നീ കമ്പനികളുടെ 5ജി സിഗ്‌നൽ ലഭ്യമായതായി റിപ്പോർട്ടുകളുണ്ട്.

അതേസമയം, കേരളത്തിൽ ആദ്യമായി 5ജി സേവനങ്ങൾ ലഭ്യമാക്കുന്നതിൽ സന്തോഷമുണ്ടെന്ന് കൊച്ചി കോർപ്പറേഷൻ മേയർ എം അനിൽകുമാർ പറഞ്ഞു. കൊച്ചി കോർപ്പറേഷൻ പരിധിയിലും ഗുരുവായൂർ ക്ഷേത്ര പരിസരത്തും ചൊവ്വാഴ്ച മുതൽ 5ജി സേവനങ്ങൾ ലഭ്യമാകും.

തെരഞ്ഞെടുത്ത മേഖലയിലെ തെരഞ്ഞെടുത്ത വ്യക്തികൾക്ക് വരുന്ന ഏതാനും ദിവസം ട്രയൽ റണ്ണായി ആണ് 5 ജി കിട്ടുക.അതിന് ശേഷം തെരഞ്ഞെടുത്ത കൂടുതൽ സ്ഥലങ്ങളിൽ കൂടുതൽ വ്യക്തികളിലേക്ക് 5 ജി എത്തും. 4 ജിയേക്കാൾ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് 5 ജിയിൽ പ്രതീക്ഷിക്കുന്നത്. നിലവിൽ 5 ജി ഫോണുള്ളവർക്ക് കാര്യങ്ങൾ എളുപ്പമാണ്. ഫോണിലെ സെറ്റിങ്‌സിൽ മാറ്റം വരുത്തിയാൽ 5 ജി റെഡി. സിം കാർഡിലൊന്നും ഒരു മാറ്റവും വരുത്തേണ്ടതില്ലെന്ന് ചുരുക്കം.

കഴിഞ്ഞ ഒക്ടോബർ 1 മുതലാണ് രാജ്യത്ത് ആദ്യമായി 5 ജി സേവനം ലഭ്യമായത്.അന്ന് മുതൽ നമ്മുടെ നാട്ടിൽ എപ്പോഴെത്തും എന്നായിരുന്നു ആകാംക്ഷ.മെട്രോ നഗരത്തിൽ 5 ജി എന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിൽ 5 ജി ആദ്യമെത്തുന്നത്. ആദ്യഘട്ടത്തിന് ശേഷം ഉൾപ്രദേശങ്ങളിലേക്ക് 5 ജി എത്താൻ കൂടുതൽ സമയം കാത്തിരിക്കേണ്ടി വരും. അടുത്ത വർഷം ഡിസംബറിൽ എല്ലാ താലൂക്കുകളിലും സേവനം എത്തിക്കുമെന്നാണ് റിലയൻസ് ജിയോ പ്രഖ്യാപിച്ചത്. അടുത്ത വർഷം ഓഗസ്റ്റ് പതിനഞ്ചിന് ബിഎസ്എൻഎൽ 5ജി സേവനം തുടങ്ങുമെന്ന് കേന്ദ്രസർക്കാരും വ്യക്തമാക്കുന്നു.

എയർടെല്ലും നഗരമേഖലകളിലേക്ക് അധികം വൈകാതെ എത്തുമെന്നാണ് കരുതുന്നത്.വമ്പൻ മുതൽ മുടക്കലിലാണ് കമ്പനികൾ 5ജി സ്‌പെക്ട്രം സ്വന്തമാക്കിയതെങ്കിലും താരിഫ് നിരക്കുകൾ ജനങ്ങൾക്ക് താങ്ങാനാകും എന്നാണ് പ്രതീക്ഷ

എയർടെൽ 5ജി കൊച്ചിയിൽ പലയിടങ്ങളിലും ലഭ്യമാണെങ്കിലും ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല. ജിയോയുടെ 5ജി ശൃംഖല അടുത്ത വർഷം ഡിസംബറോടെ രാജ്യമെമ്പാടും വ്യാപിപ്പിക്കാനാണ് പദ്ധതി

സെക്കൻഡിൽ 1 ജിബി വരെ വേഗം നൽകുമെന്നാണ് ജിയോയുടെ അവകാശവാദം. പല ടെലികോം കമ്പനികളും അവരുടെ പക്കലുള്ള 4ജി ശൃംഖലയിലൂടെ തന്നെ 5ജി സിഗ്‌നൽ അയയ്ക്കുന്ന നോൺസ്റ്റാൻഡ് എലോൺ പതിപ്പാണ് ഉപയോഗിക്കുന്നത്. ഇത് പൂർണമായും കാര്യക്ഷമമല്ലാത്തതിനാൽ 4ജി ശൃംഖലയെ ഒരു തരത്തിലും ആശ്രയിക്കാത്ത വേറിട്ട സംവിധാനമാണ് 'റിലയൻസ് ട്രൂ 5ജി'യിലുണ്ടാവുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP