Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പന്തുമായി മുമ്പോട്ട് അതിവേഗം കുതിക്കും; എത്ര പേർ പ്രതിരോധിക്കാനെത്തിയാലും അതിവേഗം ഇടത്തോട്ടും വലത്തോട്ടും നീങ്ങാം; ശരീരത്തിന്റെ ഈ ഫ്ളക്സിബിലിറ്റി നൽകിയത് ഗോളടിപ്പിക്കാനും വല സ്വയം ചലിപ്പിക്കാനുമുള്ള സ്വാഭാവിക കരുത്ത്; കനത്ത മാർക്കിംഗിനെ ഇതിഹാസം അതിജീവിച്ചത് സൗഹൃദവും സന്തോഷവും നിറഞ്ഞ ജീവിതശൈലിയിലൂടെ; മെസി ബീഫും ചിക്കനും പോർക്കും കഴിക്കാത്ത കാൽപ്പന്തുകളിയുടെ രാജാവ്

പന്തുമായി മുമ്പോട്ട് അതിവേഗം കുതിക്കും; എത്ര പേർ പ്രതിരോധിക്കാനെത്തിയാലും അതിവേഗം ഇടത്തോട്ടും വലത്തോട്ടും നീങ്ങാം; ശരീരത്തിന്റെ ഈ ഫ്ളക്സിബിലിറ്റി നൽകിയത് ഗോളടിപ്പിക്കാനും വല സ്വയം ചലിപ്പിക്കാനുമുള്ള സ്വാഭാവിക കരുത്ത്; കനത്ത മാർക്കിംഗിനെ ഇതിഹാസം അതിജീവിച്ചത് സൗഹൃദവും സന്തോഷവും നിറഞ്ഞ ജീവിതശൈലിയിലൂടെ; മെസി ബീഫും ചിക്കനും പോർക്കും കഴിക്കാത്ത കാൽപ്പന്തുകളിയുടെ രാജാവ്

സ്പോർട്സ് ഡെസ്ക്

ദോഹ: പന്തുമായി ട്രിബിൾ ചെയ്ത് മുന്നേറുന്ന കാൽപ്പന്തു കളിയുടെ സൗന്ദര്യം. പെലെയും മറഡോണയും റൊണാൾഡോയും നെയ്മറും വരെ കാഴ്ചയെ അമ്പരപ്പിക്കുന്ന ചടുല താളവുമായി മൈതാനത്തിലൂടെ മുന്നേറി. ഡിഫൻഡർമാരെ വെട്ടി വീഴ്‌ത്തി മറഡോണ നേടിയ നൂറ്റാണ്ടിന്റെ മികച്ച ഗോളിൽ എല്ലാ സൗന്ദര്യവുമുണ്ട്. ഇതിഹാസങ്ങളുടെ ട്രിബിൾ ഗോളുകളിലെല്ലാം ഒരേ ദിശയിൽ ഓടി ഗോളടിക്കുന്ന താരങ്ങളാണ് ചർച്ചയാകുന്നത്. എന്നാൽ മറഡോണയെ മെസി ഗോളുമടിച്ചു മറ്റുള്ളവരെ കൊണ്ട് ഗോളടിപ്പിക്കുകയും ചെയ്തു. അവസരങ്ങൾ സൃഷ്ടിച്ചെടുക്കാനും എതിരാളികെ കബളിപ്പിക്കാനുള്ള ശരീരത്തിന്റെ ഫ്ളക്സിബിലിറ്റിയാണ് മെസിയുടെ കരുത്ത്. ഈ അനുകൂല ഘടകത്തെ തിരിച്ചറിയുകയും അതിന് വേണ്ടി വീട്ടുവീഴ്ചകൾ ചെയ്തതുമാണ് മെസിയുടെ ഫുട്ബോൾ ജീവിതത്തെ ഉന്നതിയിൽ എത്തിച്ചത്.

കൊഴുപ്പ് തീരെയില്ലാത്ത ഫുട്ബോളർ-അതാണ് മെസി. ഇടത്തോട്ടും വലത്തോടും അതിവേഗം തിരിയാൻ മെസിയുടെ ശരീരത്തിന്റെ പ്രത്യേകതകളിലൂടെ കഴിയുന്നു. പന്തുമായി എതിരാളിയുടെ പോസ്റ്റിന് അറ്റം വരെ പോയിട്ടും അതിവേഗം തിരിഞ്ഞ് ഗോൾ പോസ്റ്റിന് മുന്നിൽ ഫ്രീയായി നിൽക്കുന്ന താരത്തിന് പന്ത് മറിക്കാൻ മെസിക്ക് കഴിയുന്നു. ലോകോത്തര പ്രതിരോധ ഭടന്മാർ വട്ടം ചുറ്റി ഡിഫന്റ് ചെയ്യുമ്പോഴാണ് ഈ മാഴക്കാഴ്ച മെസി നൽകുന്നത്. ക്രൊയേഷ്യയ്ക്കെതിരെ അൽവാരസിന് പന്തു മറിച്ചു കൊടുത്ത മെസിയുടെ മാജിക്കിന് പിന്നിൽ ഈ ഫ്ളക്സിബിലിറ്റിയായിരുന്നു. കൊഴുപ്പില്ലാത്ത ശരീരത്തിന്റെ പ്രത്യേകത.

90 മിനുട്ട് മത്സരത്തിൽ നിർത്താതെയെന്ന വണ്ണം ഓടിക്കളിക്കണമെങ്കിൽ ചില്ലറ സ്റ്റാമിനയൊന്നും പോരാ. അതിനു വേണ്ടി പ്രത്യേക ഭക്ഷണവും പരിശീലനവും മസ്റ്റ്. കളിക്കുന്നത് ലോകകപ്പായതിനാൽ ലോകോത്തര നിലവാരത്തിലുള്ള ഫിറ്റ്‌നസും അത്യാവശ്യം. അതിന് മെസ്സിയായാലും ക്രിസ്റ്റ്യാനോ റൊണാൾഡോ ആയാലും നെയ്മാർ ആയാലും കഠിനമായ പരിശീലനത്തിനൊപ്പം ഏറെ ശ്രദ്ധ നൽകുന്നത് കഴിക്കുന്ന ഭക്ഷണത്തിലാണ്. കളിക്കളത്തിൽ എതിർ താരങ്ങളെ വെട്ടിയൊഴിഞ്ഞ് വെടിയുണ്ട കണക്കിന് പന്ത് പായിക്കാനുള്ള ഊർജം ലഭിക്കുന്നത് അവരുടേതു മാത്രമായ പ്രത്യേക ഭക്ഷണരീതികളിൽ നിന്നാണ്. ഇവിടെ മെസിയുടെ ശരീരത്തിലെ കൊഴുപ്പില്ലായ്മ കൂടുതൽ അനുകൂലമാകുന്നു.

2014 ലോകകപ്പിനു ശേഷം മെസ്സി ഇറ്റലിക്കാരനായ ഗില്യാനോ പോസർ എന്ന ഡയറ്റീഷ്യനെ സമീപിച്ചത് വാർത്തയായിരുന്നു. പിന്നീടിങ്ങോട്ട് മെസ്സി തന്റെ ഭാരം വെട്ടിക്കുറച്ചു. ഇറ്റലിക്കാരൻ നല്ല ഒന്നാന്തരം വെജിറ്റേറിയൻ ഡയറ്റാണ് മെസിക്കുവേണ്ടി നിർദേശിച്ചത്. വെജിറ്റേറിയൻഎന്നല്ല പക്ക 'വെഗാൻ' ഡയറ്റ് എന്നു വേണം പറയാൻ. പാലും മുട്ടയും പോലും കഴിക്കാത്ത ശുദ്ധ പച്ചക്കറി ഡയറ്റ്. ഒലീവ് ഓയിൽ, ധാന്യങ്ങൾ, ഫ്രഷായ പഴങ്ങൾ, പച്ചക്കറികൾ, പല തരം കടലകൾ, മുളപ്പിച്ച വിത്തുകൾ തുടങ്ങി സാത്വികഭക്ഷണത്തിലാണ് മെസ്സി. ഇതെല്ലാം ശരീരത്തിലെ കൊഴുപ്പില്ലായ്മയെ നിലനിർത്താൻ മെസിയെ സഹായിക്കുന്ന ഘടകങ്ങളാണെന്നാണ് വിലയിരുത്തൽ.

ഏതൊരു അർജന്റീനക്കാരനേയും പോലെ നന്നായി ബീഫും ചിക്കനും പോർക്കും കഴിച്ചിരുന്നയാളാണ് മെസ്സി. ഇപ്പോൾ കൊഴുപ്പൊന്നും കഴിക്കാറില്ല. ഓരോ മൽസരത്തിനും മുൻപ് കൃത്യമായ ഡയറ്റ പ്ലാൻ നടപ്പാക്കുന്നയാൾ കൂടിയാണ് മെസി. മൽസരത്തിനു പത്തുദിവസം മുൻപ് കാർബോ ഹൈഡ്രേറ്റുള്ള ഭക്ഷണം പൂർണമായും ഒഴിവാക്കും. മൂന്നു തവണ പ്രൊട്ടീൻ ഷേയ്ക്ക്, ഏഴോ എട്ടോ ഗ്ലാസ് വെള്ളം എന്നിവയാണ്ഈ ദിവസങ്ങളിൽ കഴിക്കുന്നതിൽ എടുത്തുപറയാവുന്ന ഇനങ്ങൾ. ഈ ശീലം 2014ൽ തുടങ്ങിയതാണ്. അത് ഇന്നും മെസി തെറ്റിക്കാതെ കൊണ്ടു നടക്കുന്നു. കുട്ടിക്കാലത്ത് തന്നെ ഹോർമോൺ ഡെഫിഷൻസി രോഗം മെസിയെ ബാധിച്ചിരുന്നു. അതുകൊണ്ട് തന്നെ കൂടുതൽ ആരോഗ്യ ശ്രദ്ധയും ചികിൽസയും വേണ്ടി വന്നു. ഇതെല്ലാം മെസിയുടെ ഫ്ളക്സിബിലിറ്റി കൂട്ടിയ ഘടങ്ങളായി മാറി. ചുരുക്കിപ്പറഞ്ഞാൽ അളന്നുമുറിച്ച ഡയറ്റ് പ്ലാൻ, കൃത്യമായ വ്യായാമമുറകൾ, സൗഹൃദവും സന്തോഷവും നിറഞ്ഞ ജീവിതശൈലി എന്നിവയാണ് മെസിയെ മിശിഹയാക്കി മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP