Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അടൂർ ഗോപാലകൃഷ്ണനെ പരസ്യ വിചാരണ ചെയ്യും'; കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തിൽ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി എ.ഐ.വൈ.എഫ്; വിഷയത്തിൽ ഇടപെടാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും

'അടൂർ ഗോപാലകൃഷ്ണനെ പരസ്യ വിചാരണ ചെയ്യും'; കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തിൽ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി എ.ഐ.വൈ.എഫ്; വിഷയത്തിൽ ഇടപെടാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:ജാതി വിവേചന ആരോപണത്തിൽ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിലെ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകുമെന്ന് എഐവൈഎഫ്. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ ഉയർത്തുന്ന വിഷയം അതീവ ഗൗരവമുള്ളതാണ്.കടുത്ത ജാതി വിവേചനവും അധിക്ഷേപവും ചട്ട ലംഘനങ്ങളുമാണ് ഡയറക്ടർ ശങ്കർ മോഹന്റെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നുവരുന്നത് എന്നാണ് പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നതെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടിടി ജിസ്‌മോനും പ്രസ്താവനയിൽ പറഞ്ഞു.

ഇക്കാര്യത്തിൽ പേരിന് വെറും അന്വേഷണം നടത്തിയതുകൊണ്ട് വിഷയങ്ങൾ പരിഹരിക്കപ്പെടില്ല.ശങ്കർ മോഹനെ സ്ഥാനത്തു നിന്ന് മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തുകയാണ് വേണ്ടത്.ഇനിയും ശങ്കർ മോഹനെ ന്യായീകരിക്കാനാണ് ചെയർമാൻ അടൂർ ഗോപാലകൃഷ്ണന്റെ ശ്രമമെങ്കിൽ അദ്ദേഹത്തെയും പൊതുസമൂഹത്തിന് മുന്നിൽ വിചാരണ ചെയ്യേണ്ടിവരുമെന്ന് എഐവൈഎഫ് നേതാക്കൾ വ്യക്തമാക്കി.

ജാതി വെറിയനായ ഡയറക്ടറുടെ അങ്ങേയറ്റം മനുഷ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെ സമരം നടത്തുന്ന വിദ്യാർത്ഥികളോട് എഐവൈഎഫ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. കെ ആർ നായരാണൻ എന്ന മഹാനായ വ്യക്തിയുടെ പേരിലുള്ള സ്ഥാപനത്തിൽ സമൂഹത്തിന് ചേരാത്ത തരത്തിലുള്ള പ്രവർത്തനങ്ങൾ നടന്നത് പുരോഗമന കേരളത്തിന് അപമാനമാണ്.'-എഐവൈഎഫ് പ്രസ്താവനയിൽ വ്യക്തമാക്കി.

'സർക്കാർ സ്ഥാപനങ്ങളിൽ അഡ്‌മിഷനായി നിശ്ചയിച്ചിരിക്കുന്ന എല്ലാത്തരം മാനദണ്ഡങ്ങളെയും കാറ്റിൽ പറത്തി, സംവരണത്തെ തന്നെ അട്ടിമറിച്ചിരിക്കുകയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ. ഇത് ജനാധിപത്യത്തോടും ഈ നാട്ടിലെ നിയമ വ്യവസ്ഥകളോടുമുള്ള വെല്ലുവിളിയാണ്. ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ എന്നാൽ, തന്റെയുള്ളിയെ അഴുകിയ ജാതി ചിന്ത അടിച്ചേൽപ്പിച്ച്, സമൂഹത്തെ പരിഹസിക്കാനുള്ള പദവിയല്ലെന്ന് ശങ്കർ മോഹൻ മനസ്സിലാക്കണം.'- പ്രസ്താവനയിൽ പറയുന്നു.

വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിനും എഐവൈഎഫ് പരാതി നൽകുമെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP