Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഞാനും ഗോവയും'; ഗോവയിലെ അവധിക്കാല ചിത്രങ്ങൾ പങ്കുവെച്ച് സാനിയ ഈയ്യപ്പൻ; 'ഞാൻ പണ്ടുതൊട്ടേ ഇങ്ങനെയാണ് ചേട്ടാ' ഗ്ലാമർ ചിത്രങ്ങൾക്ക് വിമർശനവുമായെത്തുന്നവരോട് സാനിയയുടെ മറുപടി

'ഞാനും ഗോവയും'; ഗോവയിലെ അവധിക്കാല ചിത്രങ്ങൾ പങ്കുവെച്ച് സാനിയ ഈയ്യപ്പൻ; 'ഞാൻ പണ്ടുതൊട്ടേ ഇങ്ങനെയാണ് ചേട്ടാ' ഗ്ലാമർ ചിത്രങ്ങൾക്ക് വിമർശനവുമായെത്തുന്നവരോട് സാനിയയുടെ മറുപടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:ചെറിയ വേഷങ്ങളിലൂടെയെത്തി മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ യുവനടിയാണ് സാനിയ ഇയ്യപ്പൻ.ക്വീൻ എന്ന ചിത്രത്തിലാണ് സാനിയ ആദ്യം നായിക വേഷത്തിലെത്തുന്നത്.അഭിനയത്തിലും മോദിലിംഗിനും ഒപ്പം നൃത്തരംഗത്തും സാനിയ സജീവമാണ്. തന്റെ യാത്രകളിലെ ഫോട്ടോകളും പങ്കുവെട്ടുന്ന സാനിയ സോഷ്യൽ മീഡിയയിലും വൈറൽ താരമാണ്. ഇപ്പോഴിതാ ഗോവയിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

ഗോവയിൽ നിന്നുള്ള ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് സാനിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.താരത്തിന്റെ പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.ഞാനും ഗോവയും എന്നാണ് ചിത്രത്തിന് സാനിയ നൽകിയിരിക്കുന്ന അടിക്കുറിപ്പ്.

'ക്വീൻ', 'ലൂസിഫർ' തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ സാനിയ ഈയ്യപ്പൻ ശ്രദ്ദ നേടിയിരുന്നു.സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുന്ന ചിത്രങ്ങളിലെ വസ്ത്രധാരണത്തിന്റെ പേരിൽ നിരവധി തവണ താരത്തിനെതിരെ സൈബർ ആക്രമണമുണ്ടായിട്ടുണ്ട്.വസ്ത്രധാരണം അവനവന്റെ സ്വാതന്ത്ര്യമാണ് എന്നതാണ് നടിയുടെ നിലപാട്.സിനിമകൾ കിട്ടാൻ വേണ്ടിയാണോ കുട്ടീ തുണി കുറയ്ക്കുന്നതെന്നായിരുന്നു ചിലരുടെ വിമർശനം.

ഇത്തരത്തിലുള്ള വിമർശനങ്ങളോട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരണത്തിൽ ഞാൻ പണ്ടുതൊട്ടേ ഇങ്ങനെയാണ് ചേട്ടാ' എന്നാണ് നടി പറഞ്ഞത്.തോൽവികളെയാണ് താൻ ഭയക്കുന്നതെന്നും സാനിയ പറയുന്നു. തോൽവികളെ നേരിടാൻ മടിയില്ല, എന്നിരുന്നാലും ഭയമാണ്. ഭാവിയെക്കുറിച്ച് പേടിയുണ്ടെന്നും നടി കൂട്ടിച്ചേർത്തു.സല്യൂട്ട്,സാറ്റർഡേ നൈറ്റ്‌സ് എന്നിവയാണ് സാനിയയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP