Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോഴിക്കോടും മലപ്പുറവും പാലക്കാടും തൃശ്ശൂരും ഉള്ള പ്രവാസി സംരംഭകർക്ക് അവസരം; നോർക്ക-എസ്.ബി.ഐ പ്രവാസി ലോൺ മേള: ഡിസംബർ 19 മുതൽ

കോഴിക്കോടും മലപ്പുറവും പാലക്കാടും തൃശ്ശൂരും ഉള്ള പ്രവാസി സംരംഭകർക്ക് അവസരം; നോർക്ക-എസ്.ബി.ഐ പ്രവാസി ലോൺ മേള: ഡിസംബർ 19 മുതൽ

സ്വന്തം ലേഖകൻ

കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ പ്രവാസി സംരംഭകർക്കായിട്ടാണ് നോർക്ക റൂട്ട്സ് എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടെ ഭാഗമായി ലോൺ മേള സംഘടിപ്പിക്കുന്നത്. സിസംബർ 21 വരെയാണ് മേള.

മേളയുടെ സംസ്ഥാനതല ഉദ്ഘാടനം എസ്.ബി.എ മലപ്പുറം റീജിയണൽ ഓഫീസിൽ മലപ്പുറം എം.എൽ. എ . പി. ഉബൈദുള്ള നിർവഹിക്കും. നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. മലപ്പുറം മുൻസിപ്പൽ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സക്കീർ ഹുസൈൻ ആശംസയും അർപ്പിക്കും. എൻ.ഡി.പി.ആർ.ഇ എം പദ്ധതിയെ സംബന്ധിച്ച് നോർക്ക റൂട്ട്സ് കേഴിക്കോട് സെന്റർ മാനേജർ അബ്ദുൾ നാസർ വാക്കയിൽ ചടങ്ങിൽ വിശദീകരിക്കും. എസ്.ബി.ഐ മലപ്പുറം റീജിയണൽ മാനേജർ എസ് മിനിമോൾ, ചീഫ് മാനേജർ അന്നമ്മ സെബാസ്റ്റ്യൻ, നോർക്കാ റൂട്ട്സ് പ്രതിനിധികൾ എന്നിവരും സംബന്ധിക്കും.

രണ്ടുവർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി നാട്ടിൽ മടങ്ങി വന്ന പ്രവാസികൾക്ക് മേളയിൽ പങ്കെടുക്കാം. മലപ്പുറത്ത് എസ്.ബി.ഐ റീജിയണൽ ബിസ്സിനസ്സ് ഓഫീസിലും, മറ്റ് ജില്ലകളിലെ എസ്.ബി.ഐ മെയിൽ ബ്രാഞ്ചുകളിലും, തൃശ്ശൂർ ജില്ലയിൽ എസ്.ബി.ഐ SMECC, കരുണാകരൻ നമ്പ്യാർ റോഡ് ബ്രാഞ്ചിലുമാണ് വായ്പാ മേള നടക്കുക.

നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്ബ്സൈറ്റായ www.norkaroots.org വഴി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ലോൺ മേളയിൽ പങ്കെടുക്കാൻ കഴിയൂ. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രൊജക്റ്റ് ഫോർ റീട്ടേൺഡ് എമിഗ്രൻസ് പദ്ധതി (NDPREM) പ്രകാരമാണ് വായ്പാ മേള. പ്രവാസി സംരംഭങ്ങൾക്ക് ഒരു ലക്ഷം രൂപ മുതൽ പരമാവധി 30 ലക്ഷം രൂപ വരെയുള്ള വായ്പകളാണ് പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വർഷം) പദ്ധതി വഴി സംരംഭകർക്ക് ലഭിക്കും.

തിരിച്ചെത്തിയ പ്രവാസികൾക്ക് സ്വയം തൊഴിലോ, ബിസ്സിനസ്സ് സംരംഭങ്ങളോ തുടങ്ങുന്നതിനും, നിലവിലുള്ളവ വിപുലപ്പെടുത്തുന്നതിനും സഹായകരമാകുന്നതാണ് നോർക്ക റൂട്ട്സ് എൻ.ഡി.പി.ആർ.ഇ.എം പദ്ധതി. NDPREM പദ്ധതി സംസ്ഥാനത്തെ 18 ബാങ്കിങ്ങ്, ധനകാര്യസ്ഥാപനങ്ങളുടെ 6000 ത്തോളം ശാഖകൾ വഴി ലഭ്യമാണ്. വിശദവിവരങ്ങൾ നോർക്ക റൂട്ട്സ് വെബ്ബ്സൈറ്റിൽ ലഭ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP