Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇഞ്ചി നാരങ്ങ സ്‌ക്വാഷ്‌

ഇഞ്ചി നാരങ്ങ സ്‌ക്വാഷ്‌

സപ്‌ന അനു ബി ജോർജ്‌

ഇഞ്ചി നാരങ്ങ സ്‌ക്വാഷ്‌ ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകൾ:-

  •  നാരങ്ങ 25
  •  ഇഞ്ചി 250 ഗ്രാം ( നാട്ടിലെ ഇഞ്ചി 100 ഗ്രാം മതിയാകും)
  •  പഞ്ചസാര 2 കിലൊ
  •  വെള്ളം – 750 മില്ലി
  •  കറുവാപ്പട്ട, ഗ്രാമ്പു, ജാതിപത്രി ഏതെങ്കിലും ഒന്നു ഇഷ്ടം അനുസരിച്ച്

ഇഞ്ചി നാരങ്ങ സ്‌ക്വാഷ്‌ ഉണ്ടാക്കുന്ന വിധം:-

നാരങ്ങ പിഴിഞ്ഞ് അരിച്ച് മാറ്റിവെക്കുക. ഇഞ്ചിയും ചതച്ച് അതിന്റെയും ജൂസ് അരിച്ചെടുത്തു വെക്കുക. പഞ്ചസാരയും വെള്ളവും ചേർത്ത് കുറുക്കി, പാനിയുടെ പരുവത്തിൽ തിളപ്പിച്ചെടുക്കുക. തിളക്കുന്ന സമയത്ത് നിങ്ങളുടെ ഇഷ്ടാനുസരണം, കറുവാപ്പട്ട, ഗ്രാംമ്പു, ജാതിപത്രി ഇതിലേതെങ്കിലും ഒന്ന് ചേർക്കുക. തണുത്തതിനു ശേഷം പിഴിഞ്ഞുവച്ചിരിക്കുന്ന ഇഞ്ചിനീരും നാരങ്ങനീരും പഞ്ചസാരപാനിയിലേക്ക് ചേർത്ത് നന്നായി ഇളക്കുക. സിറപ്പുകൾ കുപ്പിയിലേക്ക് മാറ്റി ഫിഡ്ജിൽ സൂക്ഷിക്കുക. ആവശ്യാനുസരണം എടുത്ത് വെള്ളം ചേർത്ത് ഉപയോഗിക്കുക.

കുറിപ്പ്:- ഇതേരീതിയിൽ, മറ്റു പഴങ്ങളുടെ സത്തുകൾ ചേർത്ത് സിറപ്പുകൾ തയ്യാറാക്കാം. എല്ലാ സിറപ്പുകളും തയ്യാറാക്കുംബോൾ ശ്രദ്ധിക്കേണ്ട കാര്യം, പഞ്ചാസാരപാനി നന്നായി തണുപ്പിച്ചതിനു ശേഷം മാത്രം പഴച്ചാറുകൾ ചേർക്കാവൂ. സിറപ്പ് വെള്ളം സോഡ എന്നതിനൊപ്പം ചേർത്ത് കുടിക്കാനായി തയ്യാറാക്കാം, കൂടെ ഗ്ലാസ്സിൽ പുതിന ഇല, പഴത്തിന്റെ കഷ്ണങ്ങൾ എന്നിവ ചേർത്ത് ഭംഗിയായി തയ്യാറാക്കാം.



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP