Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പത്താൻ കാണുന്നതിനേക്കാൾ നല്ലത് വിശക്കുന്നവർക്ക് ഭക്ഷണം വാങ്ങി നൽകുന്നത് '; ബിജെപിക്ക് പിന്നാലെ കിങ് ഘാൻ ചിത്രത്തിനെതിരെ വിമർശനവുമായി സിപിഐ എമ്മും

'പത്താൻ കാണുന്നതിനേക്കാൾ നല്ലത് വിശക്കുന്നവർക്ക് ഭക്ഷണം വാങ്ങി നൽകുന്നത് '; ബിജെപിക്ക് പിന്നാലെ കിങ് ഘാൻ ചിത്രത്തിനെതിരെ വിമർശനവുമായി സിപിഐ എമ്മും

മറുനാടൻ മലയാളി ബ്യൂറോ

വിജയവാഡ:ഗാനരംഗത്തിലെ നടിയുടെ വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനം നേരിട്ടുകൊണ്ടിരിക്കുന്ന ചിത്രമാണ് പത്താൻ.ബോളിവുഡ് നടൻ ഷാരൂഖ് ഖാനും ദീപിക പദുകോണും അഭിനയിച്ചിരിക്കുന്ന ഗാനമായ 'ബേഷാരം രംഗ്' ആണ് വിമർശകരെ ചൊടിപ്പിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ മധ്യപ്രദേശിലെ ബിജെപി മന്ത്രിയടക്കമുള്ളവർ ചിത്രത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.ഇതിന് പിന്നാലെ സിപിഐഎം നേതാവ് ചിഗുരുപതി ബാബു റാവുവാണ് ഇപ്പോൾ ചിത്രത്തിനെതിരായി രംഗത്ത് വന്നിരിക്കുന്നത്.

'പത്താൻ' കാണുന്നതിനേക്കാൾ നല്ലത് വിശക്കുന്ന ഒരാൾക്ക് ഭക്ഷണം നൽകുന്നതാണെന്നാണ് ആന്ധ്രാപ്രദേശിലെ പ്രമുഖ സിപിഐഎം നേതാവായ ബാബു റാവു പറഞ്ഞത്.പത്താൻ കാണാൻ പണം നൽകുന്നതിനേക്കാൾ നല്ലത് വിശക്കുന്ന ഒരാൾക്ക് ഭക്ഷണം നൽകുന്നതാണ്,' സിപിഐഎം നേതാവ് അഭിപ്രായപ്പെട്ടു.'ബേഷാരം രംഗ്' ഗാനത്തിന്റെ പേരിൽ ചിത്രം ബഹിഷ്‌കരിക്കാൻ സംഘ്പരിവാർ ആഹ്വാനം ചെയ്യുന്നതിനിടെയാണ് ബാബു റാവുവിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം ഗാനത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും രംഗത്തെത്തിയിരുന്നു.'ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തൽ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കിൽ ഈ സിനിമ മധ്യപ്രദേശിൽ പ്രദർശിപ്പിക്കുകയില്ല. വളരെ മോശമാണ്, വളരെ മലിനമായ മാനസികാവസ്ഥയിൽ നിന്നാണ് ഇങ്ങനെ ഒരു പാട്ട് ചിത്രീകരിക്കുന്നത്', എന്നാണ് നരോത്തം മിശ്രയുടെ വാദം.'പത്താൻ' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഗാനരംഗത്തിൽ ഓറഞ്ച് ബിക്നിയണിഞ്ഞ ദീപിക കഥാപാത്രത്തെ ഷാരൂഖിന്റെ കഥാപാത്രം തഴുകുന്നതാണ് ഒരു വിഭാഗമാളുകൾ വിവാദമാക്കിയത്. 'ബേഷാരം റംഗ്' എന്നാൽ നാണമില്ലാത്ത നിറം എന്നാണെന്നും കാവി നിറത്തെയാണ് ഇത് അർത്ഥമാക്കുന്നതെന്നും വ്യാഖ്യാനങ്ങളുണ്ടായി.

ഹിന്ദു നാമധാരിയായ നടി ദീപികയെ പത്താൻ എന്ന് പേരുള്ള കഥാപാത്രം തഴുകുന്നത് നിഷ്‌കളങ്കമായി കാണാനാകില്ലെന്നും ഇക്കൂട്ടർ വാദിക്കുന്നു.ഷാരൂഖിനും ദീപികയ്ക്കും പുറമെ ജോൺ എബ്രഹാമും പത്താനിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.സൽമാൻ ഖാനും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നു.സിദ്ധാർത്ഥ് ആനന്ദ് ആണ് പത്താന്റെ സംവിധാനം നിർവഹിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP