Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബീവറേജസിന് ഉള്ളിൽ കടന്നത് പൂട്ട് കുത്തിത്തുറന്ന് ഗ്രിൽസ് വളച്ച് ; കവർന്നത് അറുപതിനായിരത്തോളം വിലവരുന്ന 31 കുപ്പി വിദേശമദ്യവും ഓഫീസിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണും ; വർക്കല ബീവറേജ് ഔട്ട്‌ലെറ്റിലെ മോഷണത്തിൽ മൂന്നംഗ സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ; തുണയായത് സമീപത്തെ ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ

ബീവറേജസിന് ഉള്ളിൽ കടന്നത് പൂട്ട് കുത്തിത്തുറന്ന് ഗ്രിൽസ് വളച്ച് ;  കവർന്നത് അറുപതിനായിരത്തോളം വിലവരുന്ന 31 കുപ്പി വിദേശമദ്യവും ഓഫീസിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണും ;  വർക്കല ബീവറേജ് ഔട്ട്‌ലെറ്റിലെ മോഷണത്തിൽ മൂന്നംഗ സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ; തുണയായത് സമീപത്തെ ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വർക്കല ബീവറേജ് ഔട്ട്‌ലെറ്റിൽ മോഷണം നടത്തിയ മൂന്നംഗ സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. വർക്കല ബീവറേജസ് ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ മൂന്നംഗ സംഘത്തിലെ രണ്ട് പേരാണ് വർക്കല പൊലീസിന്റെ പിടിയിലായത്.വർക്കല കോട്ടമൂല സ്വദേശി അസിം (33) കോവൂർ സ്വദേശി അജിത്ത് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ 1:30 മണിയോടെയാണ് വർക്കല ബീവറേജസ് ഔട്ട്‌ലെറ്റിന്റെ പൂട്ട് കുത്തി തുറന്ന് ഗ്രിൽ വളച്ച് മോഷ്ടാക്കൾ അകത്ത് കയറിയത്.ഔട്ട്ലെറ്റ് മാനേജരുടെ ക്യാമ്പിന് സമീപത്ത് സൂക്ഷിച്ചിരുന്ന വിലകൂടിയ മുന്തിയ ഇനം വിദേശ നിർമ്മിത മദ്യക്കുപ്പികളാണ് സംഘം മോഷ്ടിച്ചത്.

സേഫ് ലോക്കറിനുള്ളിൽ ഉണ്ടായിരുന്ന പണം മോഷ്ടിക്കുന്നതിനായി ലോക്കർ പൊളിക്കാൻ ശ്രമം നടത്തിയെങ്കിലും ഇത് വിജയിച്ചില്ല. ഈ സമയം 16 ലക്ഷത്തോളം രൂപ സേഫ് ലോക്കറിൽ സൂക്ഷിച്ചിരുന്നതായി ഔട്ട്‌ലെറ്റ് മാനേജർ റെജിൻ പറഞ്ഞു.അറുപതിനായിരത്തോളം രൂപ വില വരുന്ന 31 കുപ്പി മദ്യം ഔട്ട്‌ലെറ്റിലെ ഓഫീസിൽ ഉണ്ടായിരുന്ന മൂന്ന് ബാഗുകളിലായാണ് ഇവർ കടത്തിക്കൊണ്ട് പോയത്.

ഔട്ട്‌ലെറ്റ് ജീവനക്കാരായ അശ്വതി, നാഗരാജ് എന്നിവർ രാവിലെ ഓഫീസ് തുറക്കാൻ എത്തിയപ്പോൾ പൂട്ട് കുത്തിപ്പൊളിച്ച് ഗ്രില്ലുകൾ വളച്ചു വച്ച നിലയിൽ ഔട്ട്‌ലെറ്റ് തുറന്നു കിടക്കുന്ന നിലയിൽ കണ്ടെത്തി. ഉടനെ തന്നെ ഇവർ ഔട്ട്‌ലെറ്റ് മാനേജരെ വിവരമറിയിക്കുകയും അദ്ദേഹമെത്തിയെ ശേഷം വർക്കല പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

ബിവറേജ് ഔട്ട്‌ലെറ്റിന്റെ ഇലക്ട്രിസിറ്റി കണക്ഷൻ വിച്ഛേദിച്ച ശേഷമാണ് പ്രതികൾ ഔട്ട്‌ലെറ്റിനുള്ളിൽ പ്രവേശിച്ചത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ ബിവറേജസ് ഔട്ട്‌ലെറ്റിലെ സിസിടിവിയിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നില്ല. തുടർന്ന് സമീപത്തെ ലോഡ്ജിന്റെ സിസിടിവി പരിശോധിച്ചപ്പോഴാണ് മൂന്നുപേർ ഔട്ട്‌ലെറ്റിനുള്ളിൽ കടന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്.

ഓഫീസിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണും മോഷണം പോയിരുന്നു. ഇത് അറസ്റ്റിലായവരിൽ നിന്നും കണ്ടെത്തി.മോഷണം നടത്തിയ മദ്യം വിൽപ്പന നടത്തിയതിന്റെ പേരിൽ അബ്കാരി നിയമപ്രകാരം കേസെടുത്തതായും ഒളിവിൽ പോയ പ്രതിയെ പിടിക്കുന്നതിന് അന്വേഷണം ഊർജിതമാക്കിയതായും എസ്എച്ച്ഒ .എസ് സനോജ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP