Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചുളുവിൽ പുറത്തിറങ്ങാനുള്ള തന്ത്രം ഹൈക്കോടതി വിധിയോടെ ഇല്ലാതായെങ്കിലും അളിയൻ നൈജീരിയൽ തടവിൽ കുടുങ്ങിയ സന്തോഷത്തിൽ കിരൺകുമാർ; പ്രാർത്ഥന ദൈവം കേട്ടുവെന്ന് സഹതടവുകാരോട് വിസ്മയ കൊലക്കേസ് പ്രതി; തോട്ടക്കാരനിൽ നിന്നും അസിസ്റ്റന്റ് സ്റ്റോർ കീപ്പർ ആയി പ്രമോഷൻ; ശിക്ഷ റദ്ദാക്കാതിരുന്നിട്ടും സന്തോഷിക്കുന്ന തടവുപുള്ളിയുടെ കഥ

ചുളുവിൽ പുറത്തിറങ്ങാനുള്ള തന്ത്രം ഹൈക്കോടതി വിധിയോടെ ഇല്ലാതായെങ്കിലും അളിയൻ നൈജീരിയൽ തടവിൽ കുടുങ്ങിയ സന്തോഷത്തിൽ കിരൺകുമാർ; പ്രാർത്ഥന ദൈവം കേട്ടുവെന്ന് സഹതടവുകാരോട് വിസ്മയ കൊലക്കേസ് പ്രതി; തോട്ടക്കാരനിൽ നിന്നും അസിസ്റ്റന്റ് സ്റ്റോർ കീപ്പർ ആയി പ്രമോഷൻ; ശിക്ഷ റദ്ദാക്കാതിരുന്നിട്ടും സന്തോഷിക്കുന്ന തടവുപുള്ളിയുടെ കഥ

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം: വിസ്മയ കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയെങ്കിലും ഭാര്യ വീട്ടുകാരുടെ പതന വാർത്ത കേട്ട് സന്തോഷിക്കുകയാണ് പഴയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കൂടിയായ കിരൺകുമാർ. വിസ്മയുടെ സഹോദരൻ വിജിത്ത് നൈജീരിയയിൽ തടവിലായ വാർത്ത പത്രങ്ങളിലൂടെയാണ് കിരൺകുമാർ ആദ്യം അറിഞ്ഞത്. പിന്നീട് നാട്ടിൽ നിന്നും കാണാൻ വന്നവർ വിശദമായി കാര്യങ്ങൾ പറഞ്ഞു.

തന്നോട്ടു കാണിച്ച ക്രൂരതയ്ക്ക് ദൈവം നൽകിയ ശിക്ഷയാണ് വിസ്മയയുടെ സഹോദരന്റെ തടങ്കൽ വാസമെന്ന് സഹതടവുകാരോട് കിരൺ പറയുന്നുണ്ട്. അടുത്തെങ്ങും വിജിത്തിന് മോചനം ഉണ്ടാവില്ലന്ന് മനസിലാക്കിയതോടെ അതീവ സന്തോഷത്തിൽ തന്നെയാണ് കിരൺ. ക്രൂഡ് ഓയിൽ മോക്ഷണ കുറ്റം ചുമത്തി തടവിലാക്കപ്പെട്ട വിജിത്ത് മുൻപ് പല പ്രാവിശ്യം തന്നെ മാനസികമായി ഖരാസ് ചെയ്തിട്ടുണ്ടെന്നാണ് വാർഡന്മാരോടും കിരൺ പറയുന്നത്. ഇപ്പോഴത്തെ സന്തോഷത്തിനിടെയാണ് അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം ഹൈക്കോടതി വിധി കൂടി കിരണിന് എതിരായത്.

ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ ഉപരി കോടതി വിധി വരുന്നത് വരെ വിചാരണക്കോടതി ഉത്തരവ് നടപ്പാക്കുന്നത് മരവിപ്പിക്കണമെന്നായിരുന്നു കിരൺ കുമാറിന്റെ ആവശ്യം. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധിക്കെതിരേയാണ് കിരൺകുമാർ ഹൈക്കോടിയിൽ അപ്പീൽ നൽകിയത്. ഈ ആവശ്യമാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയത്. നേരത്തെ വിസ്മയ കേസിലെ ശിക്ഷാവിധിക്കെതിരേ കിരൺകുമാർ സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ കേസിലാണ് കിരണിന്റെ പ്രതീക്ഷ. ആദ്യം സെന്ററൽ ജയിലിൽ എത്തിയപ്പോൾ വല്ലാത്ത വീർപ്പു മുട്ടലിലും വിഷമത്തിലുമായിരുന്നു കിരൺ. ഇപ്പോൾ അതൊക്കെ മാറി. ജയിലിൽ ആദ്യം കിട്ടിയ ജോലി തോട്ടക്കാരന്റേതായിരുന്നു.

പൂന്തോട്ട പരിപാലനമാണെങ്കിലും പ്രധാന ജോലി കളപറിക്കലായിരുന്നു. രാവിലെ ഏഴ് മണിക്ക് സെല്ലിൽ നിന്നും ഇറക്കിയാൽ നാലു മണി വരെ പൂന്തോട്ട പരിപാലനവും പരിസരം വൃത്തിയാക്കലുമായിരുന്നു കിരണിന്റെ ഡ്യൂട്ടി. ഇതിനിടെ ഉച്ചക്ക് കുറച്ച് സമയം ലഞ്ച് ബ്രേക്ക് കിട്ടുമായിരുന്നു. തോട്ടക്കാരന്റെ കുപ്പായം അണിഞ്ഞിരുന്നപ്പോൾ കിരണിന് ജയിൽ വകുപ്പ് അനുവദിച്ചിരുന്ന ഒരു ദിവസത്തെ ശമ്പളം 63 രൂപയായിരുന്നു. ഇത് കിരണിന്റെ ജയിൽ അക്കൗണ്ടിൽ ഉണ്ടാകും. ജയിൽ കാന്റീനിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്യാനും സോപ്പ് ,പേസ്റ്റ് ,അടക്കമുള്ള സാധനങ്ങൾ വാങ്ങാനും ഈ പണം കിരണിന് ഉപയോഗിക്കാമായിരുന്നു.

പൊരിവെയിലത്തും മഴയത്തുമൊക്കെ ചെടി പരിപാലനവും പൂന്തോട്ടം വൃത്തിയാക്കലുമായി നടന്നിരുന്ന കിരൺ പുതിയ മനുഷ്യനായെന്നാണ് ജയിലിലെ വാർഡന്മാർ പറയുന്നത്. ജയിൽ വളപ്പിലെ ചെടികൾ നട്ടുനനച്ച് പരിപാലിച്ചു പോയ കിരൺ പൊരിവെയിലത്തും വിശ്രമിക്കാതെ ചെടികൾക്ക് തടം എടുത്ത് വളം ഇടുന്ന കാഴ്ച ജയിലിലെ മേലുദ്യോഗസ്ഥരുടെ ശ്രദ്ധയിലും വന്നിരുന്നു. ചില ഉദ്യോഗസ്ഥർ നേരിട്ടും പ്രശംസിച്ചിരുന്നു. ഇതിനിടെ വാക്കാൽ രണ്ട് പ്രാവിശ്യം ഓഫീസ് ജോലി ചോദിച്ചുവെങ്കിലും അധികൃതർ നൽകിയല്ല. പ്രമാദമായ കേസിലെ പ്രതിയായതു കൊണ്ട് ഓഫീസ് ജോലി നൽകിയാൽ വിവാദമാകുമെന്ന് പേടിച്ചാണ് തോട്ടക്കാരനായി തന്നെ കിരണിനെ നിലനിർത്തിയത്. ഇതിനിടെയാണ് ജയിലിലെ സ്റ്റോറിൽ അസിസ്റ്റന്റ് സ്റ്റോർ കീപ്പറുടെ ഒഴിവ് വരുന്നത്.

റിമാന്റ് കാലയളവിൽ നേരത്തെ മൂന്ന് മാസം തിരുവനന്തപുരം സെന്ററൽ ജയിലിൽ കിരൺ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ തടവുകാരിൽ പലരും നേരത്തെ പരിചിതരുമാണ്. പത്തുവർഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി കിരൺകുമാറിന് ശിക്ഷയായി വിധിച്ചത്. സ്ത്രീധന പീഡനത്തിന് ഐപിസി 304 ബി പ്രകാരം പത്ത് വർഷം തടവും ആത്മഹത്യാപ്രേരണയ്ക്ക് ഐപിസി 306 പ്രകാരം ആറുവർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാതിരുന്നാൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. ഗാർഹിക പീഡനത്തിന് ഐപിസി 498 എ പ്രകാരം രണ്ടുവർഷം തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

പിഴ അടക്കാതിരുന്നാൽ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം. സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷൻ മൂന്ന് പ്രകാരം ആറുവർഷം തടവും പത്ത് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാൽ 18 മാസം കൂടി തടവ് അനുഭവിക്കണം. സ്ത്രീധന നിരോധനത്തിലെ സെക്ഷൻ നാല് പ്രകാരം ഒരുവർഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാൽ 15 ദിവസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞിരുന്നു. 12.55 ലക്ഷം രൂപയാണ് പ്രതിക്ക് ചുമത്തിയ ആകെ പിഴ. ഇതിൽ രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്ക് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി വിധിച്ചു. തടവ് ശിക്ഷ പത്തുവർഷം ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. സ്ത്രീധനപീഡനം (ഐ.പി.സി. 304ബി), ആത്മഹത്യാപ്രേരണ (306), ഗാർഹികപീഡനം (498 എ) എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരേ തെളിഞ്ഞത്.

കൊല്ലം പോരുവഴിയിലെ ഭർത്തൃവീട്ടിൽ കഴിഞ്ഞ ജൂൺ 21-നാണ് വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP