Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രയാസം ഉള്ളവർ മമ്മൂക്കയെ ചൊറിയാൻ നിക്കാതെ മുടി പോയതിന്റെ കാരണക്കാരായ ബെംഗളൂരു കോർപറേഷൻ-വാട്ടർ-വിവിധ ഷാംപൂ കമ്പനികൾ എന്നിവർക്കെതിരെ ശബ്ദമുയർത്തുവിൻ; മമ്മൂട്ടിയെ വിമർശിക്കുന്നതിനെതിരെ ജൂഡ്; ഇത് ഇന്ദ്രൻസിനെ കളിയാക്കിയ മന്ത്രി വാസവനെ വെറുതെ വിട്ടവർ ഉണ്ടാക്കിയ അനാവശ്യ വിവാദം

പ്രയാസം ഉള്ളവർ മമ്മൂക്കയെ ചൊറിയാൻ നിക്കാതെ മുടി പോയതിന്റെ കാരണക്കാരായ ബെംഗളൂരു കോർപറേഷൻ-വാട്ടർ-വിവിധ ഷാംപൂ കമ്പനികൾ എന്നിവർക്കെതിരെ ശബ്ദമുയർത്തുവിൻ; മമ്മൂട്ടിയെ വിമർശിക്കുന്നതിനെതിരെ ജൂഡ്; ഇത് ഇന്ദ്രൻസിനെ കളിയാക്കിയ മന്ത്രി വാസവനെ വെറുതെ വിട്ടവർ ഉണ്ടാക്കിയ അനാവശ്യ വിവാദം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: '2018' എന്ന സിനിമയുടെ ട്രെയ്ലർ ലോഞ്ചിനിടെ സംവിധായകൻ ജൂഡ് ആന്തണിയെക്കുറിച്ചു നടത്തിയ പരാമർശത്തിൽ നടൻ മമ്മൂട്ടി ഖേദം പ്രകടിപ്പിക്കുമ്പോൾ തെളിയുന്നത് വിവാദമായത് ജൂഡിനെ പോലും വേദനിപ്പിക്കാത്ത വിഷയം . 'ജൂഡ് ആന്തണിയുടെ തലയിൽ കുറച്ചു മുടി കുറവാണന്നേയുള്ളൂ, ബുദ്ധിയുണ്ട്' എന്നു മമ്മൂട്ടി പറഞ്ഞതു വിവാദമാവുകയും ചർച്ച ഉയരുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയ ഇത് ഏറ്റു പിടിച്ചു. ഇന്ദ്രൻസിനെ അപമാനിച്ച മന്ത്രി വിഎൻ വാസവനെ വെറുതെ വിട്ടവർ പോലും മമ്മൂട്ടിയുടെ പരാമർശം സംവിധായകനെ ഉയർത്തിക്കാട്ടാനുള്ളതാണെന്ന് തിരിച്ചറിഞ്ഞില്ല. ഇതോടെയാണ് മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചത്.

പരാമർശം ബോഡി ഷെയ്മിങ്ങിന്റെ പരിധിയിൽ വരുന്നതാണെന്നു പലരും ആരോപിച്ചിരുന്നു. ജൂഡ് ആന്തണിയെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കാൻ മേലിൽ ശ്രദ്ധിക്കുമെന്ന ഉറപ്പുനൽകുന്നുവെന്നുമാണു മമ്മൂട്ടി ഫെയ്‌സ് ബുക്കിൽ കുറിച്ചത്. തന്റെ തലമുടിയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത് ബോഡി ഷെയ്മിങ് അല്ലെന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ് തന്നെ പിന്നിട് വിശദീകരിച്ചു. അതായത് സംവിധായകനില്ലാത്ത വേദനയാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ഇന്ദ്രൻസിനെ അമിതാഭ് ബച്ചനുമായി ഉപമിച്ച് കളിയാക്കിയ മന്ത്രി വാസവനെ വെറുതെ വിട്ടവരാണ് മമ്മൂട്ടിയെ കടന്നാക്രമിച്ചത്.

'മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെയ്മിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്... എനിക്ക് മുടി ഇല്ലാത്തതിൽ എനിക്കോ എന്റെ കുടുംബത്തിനോ വിഷമമില്ല. ഇനി അത്രയ്ക്ക് പ്രയാസം ഉള്ളവർ മമ്മൂക്കയെ ചൊറിയാൻ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബെംഗളൂരു കോർപറേഷൻ വാട്ടർ, വിവിധ ഷാംപൂ കമ്പനികൾ എന്നിവർക്കെതിരെ ശബ്ദമുയർത്തുവിൻ. ഞാൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്‌നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത്.''ജൂഡ് ആന്തണി പറഞ്ഞു.

ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു. നന്ദി കുരുവെ-ജൂഡിന്റെ ഈ പോസ്റ്റും ഏറെ ചർച്ചയായിരുന്നു. വലിയ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നു. ഒരു പ്രമുഖ നടനെയാണ് ജൂഡ് ആന്റണി ട്രോളിയെന്നതാണ് വസ്തുത. എന്നാൽ അത് ടോവിനോ തോമസ് അല്ല. ടോവിനോയുമായി അനാവശ്യ ഈഗോയുണ്ടാക്കിയ ഒരു നടനെയാണ് ജൂഡ് പരിഹസിച്ചത്. മലയാളത്തിലെ മുൻനിര നടനാണ് ഈ കളിയാക്കലിന് വിധേയനായത്. എന്നാൽ ഈ നടന്റെ പേര് ആ അർത്ഥത്തിൽ ചർച്ചയാക്കാൻ ജൂഡ് തയ്യാറുമല്ല. ഇതിന് പിന്നാലെയാണ് മമ്മൂട്ടിയുടെ കമന്റും ജൂഡിനെ വിവാദ കേന്ദ്രമാക്കിയത്. പുതിയ ചിത്രമായ 2018ആണ് കുരുവേ വിവാദത്തിനും കാരണം. ഈ സിനിമയിൽ ടോവിനോ തോമസ് 56 ദിവസത്തോളം അഭിനയിച്ചു. മറ്റ് പല പ്രമുഖരും ഉണ്ടായിരുന്നു. ഇതിൽ ഒരു നടൻ പത്ത് ദിവസത്തിൽ താഴെ മാത്രമേ അഭിനയിക്കേണ്ടതുണ്ടായിരുന്നുള്ളൂ. ഈ നടനാണ് തനിക്ക് ടോവിനോയ്ക്ക് താഴെ പ്രാധാന്യമേ കിട്ടിയുള്ളൂവെന്ന വാദവുമായി ഉടക്കിനെത്തിയത്.

സിനിമയുടെ പോസ്റ്റ് ഈ നടൻ ആദ്യം ഷെയർ ചെയ്യാൻ തയ്യാറായില്ല. ഇതിന് പിന്നാലെ പരാതിയും പരിഭവവും സംവിധായകനെ തേടിയെത്തി. അല്ലാം അതിരും വിട്ടപ്പോൾ ജൂഡ് പോസ്റ്റിട്ടു. ഈ പ്രമുഖ നടൻ ചിത്രത്തിന്റെ പോസ്റ്റർ ഷെയർ ചെയ്തു എന്നതും രസകരമായ വസ്തുതയാണ്.ഡിസംബർ മൂന്നിനാണ് ജൂഡ് നടനെ വിമർശിച്ച് പോസ്റ്റിട്ടത്. കളി കാര്യമാവുമെന്ന് മനസ്സിലാക്കിയാണ് പോസ്റ്റർ ആ നടനും ഷെയർ ചെയ്തത്. ആ വിവാദം കെട്ടടങ്ങിയ ശേഷമാണ് സിനിമയുടെ ട്രെയിലർ ലോഞ്ച് എത്തിയത്. അത് ജൂഡ് പോലും പ്രതീക്ഷിക്കാത്ത തരത്തിലെ വിവദാമായി. പുകഴ്‌ത്തി പ്രതിസന്ധിയിലായ നടനായി മമ്മൂട്ടി മറുകയും ചെയ്തു.

ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് 2018. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, നരേൻ, ലാൽ, സിദ്ദീഖ്, ജനാർദ്ദനൻ,വിനീത് ശ്രീനിവാസൻ, സുധീഷ്, അപർണ ബാലമുരളി, തൻവിറാം, ഇന്ദ്രൻസ്, ശിവദ, ജൂഡ്ആന്തണി ജോസഫ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, തുടങ്ങി എഴുപതോളം താരങ്ങളാണ് ചിത്രത്തിൽ എത്തുന്നത്. 125 ലേറെ താരങ്ങൾ അണിനിരക്കുന്ന വമ്പൻ താരനിരയുമായാണ് ചിത്രം എത്തുന്നത്. ഈ സിനിമയുടെ പോസ്റ്റർ ഫെയ്‌സ് ബുക്കിൽ പുറത്തിറക്കുന്നതിനിടേയും വിവാദമുണ്ടായിരുന്നു. 2018ലെ പ്രളയമാണ് സിനിമയുടെ വിഷയം. അഖിൽ പി. ധർമ്മജനാണ് ചിത്രത്തിന്റെ സഹ എഴുത്തുകാരൻ. 'എവരിവൺ ഈസ് എ ഹീറോ' എന്നാണ് സിനിമയുടെ ടാഗ് ലൈൻ.

2014ൽ പുറത്തിറങ്ങിയ ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെയായിരുന്നു ജൂഡ് സിനിമ സംവിധാനത്തിലേക്ക് എത്തുന്നത്. 45-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ ജനപ്രിയ അപ്പീലും സൗന്ദര്യാത്മക മൂല്യവുമുള്ള മികച്ച ചിത്രമായി ഇത് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് മുത്തശ്ശി ഗാഥ, സാറസ് തുടങ്ങിയ ചിത്രങ്ങളും ജൂഡിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി. കേരളം 2018ൽ നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദിവസങ്ങൾക്ക് മുമ്പ് പുറത്തുവിട്ടിരുന്നു.

കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, ആസിഫ് അലി, ഇന്ദ്രൻസ്, ലാൽ, അപർണ ബാലമുരളി, ഗൗതമി നായർ, ശിവദ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്. കലൈയരസൻ, നരേൻ, ലാൽ, ഇന്ദ്രൻസ്, അജു വർഗീസ്, തൻവി റാം, ശിവദ, ഗൗതമി നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വെള്ളപ്പൊക്കം നടന്ന വർഷമാണ് സിനിമയുടെ പേരായി അണിയറ പ്രവർത്തകർ നൽകിയിരിക്കുന്നത്.

2018ൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയമാണ് ഈ സിനിമയുടെ പശ്ചാത്തലമായി വരുന്നത്. പ്രളയത്തിന്റെ ഇരകളായ മലയാളികളുടെ നടുക്കുന്ന ഓർമ്മകൾ കൂടിയാകും വൈകാരികമായ കഥാപാശ്ചാത്തലത്തിലൂടെ പ്രേക്ഷകരുമായി പങ്കുവെയ്ക്കുക എന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP