Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പന്തൽ ഉസ്താദ് 'ബാധ ഒഴിപ്പിക്കുന്നത് കൈവിരലുകളിലെ മോതിരം നെറ്റിയിൽ ഇടിപ്പിച്ച്; അനുസരിക്കാത്തവർക്ക് നേരെ ബലപ്രയോഗം ഉറപ്പ്; കറ്റാനം ആദിക്കാട്ടുകുളങ്ങരയിൽ മന്ത്രവാദം കൈവിട്ടുപോയത് 'ബാധ' കയറി 'ഏർവാടി ഉമ്മിച്ചയായ' ഷാഹിന ഉന്മാദഭാവത്തിലേക്ക് നീങ്ങിയതോടെ; ഫാത്തിമയും അമ്മയും ഇറങ്ങി ഓടിയത് ഉപദ്രവത്തിൽ പിടിച്ചുനിൽക്കാൻ ആവാതെ

'പന്തൽ ഉസ്താദ് 'ബാധ ഒഴിപ്പിക്കുന്നത് കൈവിരലുകളിലെ മോതിരം നെറ്റിയിൽ ഇടിപ്പിച്ച്; അനുസരിക്കാത്തവർക്ക് നേരെ ബലപ്രയോഗം ഉറപ്പ്; കറ്റാനം ആദിക്കാട്ടുകുളങ്ങരയിൽ മന്ത്രവാദം കൈവിട്ടുപോയത് 'ബാധ' കയറി 'ഏർവാടി ഉമ്മിച്ചയായ' ഷാഹിന ഉന്മാദഭാവത്തിലേക്ക് നീങ്ങിയതോടെ; ഫാത്തിമയും അമ്മയും ഇറങ്ങി ഓടിയത് ഉപദ്രവത്തിൽ പിടിച്ചുനിൽക്കാൻ ആവാതെ

മറുനാടൻ മലയാളി ബ്യൂറോ

കായംകുളം: കറ്റാനം ദുർമന്ത്രവാദക്കേസിൽ യുവതിയെയും അമ്മയെയും ആക്രമിച്ച ഷാഹിന(23) നാട്ടിൽ അറിയപ്പെടുന്നത് എർവാടി ഉമ്മിച്ച എന്ന പേരിൽ. ഫെബ്രുവരിയിൽ ഷാഹിന ഒരു മാസക്കാലത്തോളം ഏർവാടിയിൽ കഴിഞ്ഞതിന് പിന്നാലെയാണ് ഈ പേര് സ്വീകരിച്ചത്. മന്ത്രവാദത്തിൽ ഇവരുടെ ഗുരു കൂട്ടുപ്രതിയായ 'പന്തൽ ഉസ്താദ്' എന്നറിയപ്പെടുന്ന സുലൈമാനാണ്. കുളത്തൂപ്പുഴ സ്വദേശിയായ ഇയാൾ നേരത്തെ പന്തൽ പണിക്കാരനായിരുന്നു. ഷാഹിനയും പന്തൽ ഉസ്താദും ഏർവാടിയിൽ വച്ചാണ് പരിചയപ്പെടുന്നത്.

ആദിക്കാട്ടുകുളങ്ങരയിലെ വാടകവീട്ടിൽ വച്ചാണ് കഴിഞ്ഞദിവസം കറ്റാനം ഇലിപ്പക്കുളം മുതുവച്ചാൽ തറയിൽ ഫാത്തിമക്കും (26) മാതാവ് സാജിദക്കും പന്തൽ ഉസ്താദിന്റെയും ഏർവാടി ഉമ്മിച്ചയുടെയും മർദനമേറ്റത്. സംഭവത്തിൽ ഏർവാടി ഉമ്മിച്ച ഷാഹിന (23), ഭർത്താവ് താമരക്കുളം മേക്കുംമുറി ഇരപ്പൻപാറ സൗമ്യ ഭവനത്തിൽ ഷിബു (31), മാതൃസഹോദരനും മർദനമേറ്റ ഫാത്തിമയുടെ ഭർത്താവുമായ പഴകുളം പടിഞ്ഞാറ് ചിറയിൽ കിഴക്കതിൽ അനീഷ് (കുഞ്ഞാസ് 34), മന്ത്രവാദി കുളത്തൂപ്പുഴ ചന്ദനക്കാവ് തിങ്കൾ കരിക്കകത്ത് ബിലാൽ മൻസിൽ പന്തൽ ഉസ്താദ് എന്ന സുലൈമാൻ (52), സഹായികളായ കുളത്തൂപ്പുഴ നെല്ലിമൂട് ഇമാമുദ്ദീൻ മൻസിൽ അൻവർ ഹുസൈൻ (28), സഹോദരൻ ഇമാമുദ്ദീൻ (35) എന്നിവരാണ് പിടിയിലായത്.

പന്തൽ സുലൈമാന്റെ സഹായിയായ അൻവർ ഹുസൈനെ 'ഏർവാടി ഉപ്പുപ്പ' എന്ന നിലയിൽ പരിചയപ്പെടുത്തിയാണ് തട്ടിപ്പിന് കളം ഒരുക്കിയത്. കുളത്തൂപ്പുഴയിൽ പന്തൽ മുതലാളിയായി നടന്നിരുന്ന സുലൈമാന് ആത്മീയ വിദ്യാഭ്യാസം പോലും കാര്യമായിട്ടില്ലെന്നാണ് പറയുന്നത്. ജാറങ്ങളിലേക്കും മഖ്ബറകളിലേക്കുമുള്ള തീർത്ഥാടനമായിരുന്നു ഇയാളുടെ പ്രധാന പരിപാടി.

പന്തൽ ഇടപാട് നഷ്ടമായതോടെ സ്ഥാപനം മറ്റൊരാൾക്ക് വിറ്റ ശേഷം പണിക്കാരനായി കൂടുകയായിരുന്നു സുലൈമാൻ. ഇതിനിടെയാണ് നാടുവിട്ടുള്ള മന്ത്രവാദങ്ങളിലേക്ക് ചുവടുമാറ്റിയത്. അല്ലറഫചില്ലറ തരികിടകളുമായി നടക്കുന്നതിനിടെയാണ് കേസിൽപെട്ടത്. വേഷഭൂഷാദികളുമായി എത്തുന്ന ഇയാൾ കൈവിരലുകളിൽ ധരിച്ചിരിക്കുന്ന മോതിരം നെറ്റിയിൽ ഇടിപ്പിച്ചാണ് ബാധ ഒഴിപ്പിക്കുന്നത്. അനുസരിക്കാതിരിക്കുന്നവർക്ക് നേരെ ബലപ്രയോഗവും പതിവ്.

ഫാത്തിമയുടെ ബാധ ഒഴിപ്പിക്കുന്നതിനിടെ മന്ത്രവാദം ഗൗരവ ഭാവത്തിലേക്ക് നീങ്ങുകയും 'ബാധ' ഏർവാടി ഉമ്മിച്ചയായ ഷാഹിനയിലേക്ക് പ്രവേശിക്കുകയും ചെയ്തുവത്രെ. തുടർന്ന് ഉന്മാദഭാവത്തിലേക്ക് മാറിയ ഷാഹിനയുടെ അക്രമത്തിൽ ഫാത്തിമക്കും മാതാവ് സാജിദക്കും പിടിച്ചുനിൽക്കാനായില്ല. മന്ത്രവാദ ക്രിയ നടന്ന വീട്ടിൽ നിന്നും ഇവർ കൈക്കുഞ്ഞുങ്ങളുമായി ഇറങ്ങി ഓടി നൂറനാട് സ്റ്റേഷനിൽ അഭയം പ്രാപിക്കുകയായിരുന്നു.

പൊലീസ് പറയുന്നത്

കറ്റാനം ദുർമന്ത്രവാദക്കേസിൽ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് മറുനാടന് ലഭിച്ചു. കടുത്ത അന്ധവിശ്വാസികളായ പ്രതികൾ ദൈവപ്രീതിക്കായി ഇരകളെ ബലി നൽകാൻ സാധ്യതയുണ്ടെന്നും നേരത്തേ ആരെയെങ്കിലും ഈ രീതിയിൽ ചെയ്തിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന യുവതിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരപീഡനമാണ്. ഇലന്തൂരിലെ നരബലി മാധ്യമങ്ങളിൽ നിറയുമ്പോഴാണ് അതീവ ധൈര്യത്തോടെ പ്രതികൾ യുവതിക്ക് നേരെ അതിക്രമത്തിന് മുതിർന്നത്. ഇവർക്ക് പിന്നിൽ ശക്തമായ രാഷ്ട്രീയ സ്വാധീനവും സംശയിക്കുന്നു.

കരുനാഗപ്പള്ളി, പുനലൂർ, ആദിക്കാട്ടുകുളങ്ങര, പഴകുളം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ജിന്നിനെ ഒഴിപ്പിക്കാനെന്ന പേരിൽ ചില സിദ്ധന്മാർ ചുറ്റിക്കറങ്ങുന്നുണ്ട്. ഇവരുടെ വാഗ്‌ധോരണിയിൽ മയങ്ങിയാണ് പലരും ദുർമന്ത്രവാദത്തിന് ഇരകളായി മാറുന്നത്. ഇവിടെ യുവതിക്ക് വിദ്യാഭ്യാസമുള്ളതിനാലാണ് മന്ത്രവാദം ഏശാതെ പോയത്. കേസിൽ യുവതിയുടെ ഭർത്താവ് കറ്റാനം ഭരണിക്കാവ് പുതുവച്ചാൽ തറയിൽ വീട്ടിൽ അനീഷ(34), പുനലൂർ തിങ്കൾ കരിക്കം ചന്ദനക്കാവ് മുറിയിൽ ബി എം ജി സ്‌കൂളിന് സമീപം ബിലാൽ മൻസിലിൽ സുലൈമാൻ(52), അനീഷിന്റെ ബന്ധുക്കളായ താമരക്കുളം മേക്കുംമുറിയിൽ സൗമ്യ ഭവനത്തിൽ ഷിബു (31), ഭാര്യ ഷാഹിന(23), കുളത്തൂപ്പുഴ നെല്ലിമൂട് ഇമാമുദ്ദീൻ മൻസിൽ അൻവർ ഹുസൈൻ(23), സഹോദരൻ ഇമാമുദ്ദീൻ (35) എന്നിവരാണ് പ്രതികൾ.

കഴിഞ്ഞ ഓഗസ്റ്റിലാണ് പരാതിക്കാരിയുടെ നേർക്ക് പ്രതികളുടെ പരാക്രമം തുടങ്ങിയത്. ഒന്നു മുതൽ നാലു വരെ പ്രതികളാണ് ആദ്യം മന്ത്രവാദത്തിന് ചെന്നത്. വിവാഹ മോചിതയായ യുവതി അടുത്ത കാലത്താണ് അനീഷിനെ വിവാഹം കഴിച്ചത്. അതിന് ശേഷമാണ് അനീഷിന്റെ പെരുമാറ്റത്തിൽ വിചിത്രമായ പല കാര്യങ്ങളും കണ്ടത്. മന്ത്രം ജപിച്ചാണ് ഇയാൾ വീട്ടിൽ നടന്നത്. ഭാര്യയുടെ ചുറ്റിനും നടന്ന് എന്തൊക്കെയോ മന്ത്രിച്ചു. ഭയന്നു പോയ യുവതി ഇയാളിൽ നിന്ന് അകന്നു. അതോടെ യുവതിയുടെ മേൽ ജിന്ന് കടന്നു കൂടിയതായി അനീഷ് ഉറപ്പിച്ചു. അതിനുള്ള പരിഹാരക്രിയകളമായിട്ടാണ് രണ്ടു മുതൽ നാലു വരെ പ്രതികൾ എത്തിയത്.

യുവതിയെ ബലം പ്രയോഗിച്ച് ആഭിചാര കർമങ്ങൾക്ക് വിധേയമാക്കാൻ ശ്രമം നടന്നു. ഇവരുടെ ആക്രമണത്തിൽ യുവതിക്ക് കാൽമുട്ടിനും ശരീരമാകെയും മർദിച്ചു. കൊല്ലണമെന്നുള്ള രീതിയിലായിരുന്നു പ്രതികളുടെ ആക്രമണമെന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു. പരുക്കേറ്റ യുവതിയെ കാറിൽ കയറ്റി താമരക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോകാനാണെന്ന് പറഞ്ഞ് കാറിൽ കയറ്റി. നാലാം പ്രതിയുടെ താമരക്കുളത്തെ വീട്ടിലേക്കാണ് കൊണ്ടു പോയത്. യുവതി കാറിൽ നിന്നിറങ്ങാൻ വിസമ്മതിച്ചപ്പോൾ ശരീരത്ത് വെള്ളം കോരി ഒഴിച്ചു. കൈയിൽ ചരട് കെട്ടി. മൂന്നാം പ്രതി തുള്ളിക്കൊണ്ടു വന്ന് യുവതിയുടെ മുഖം അടിച്ചു തകർത്തു.

ഇന്നലെ രാവിലെയാണ് യുവതി നൂറനാട് പൊലീസ് സ്റ്റേഷനിൽ ചെന്ന് പരാതി അറിയിച്ചത്. മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ മുഴുവൻ ഇൻസ്‌പെക്ടർ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പിടികൂടി. ആദിക്കാട്ട് കുളങ്ങരയിൽ തമ്പടിച്ചിരിക്കുകയായിരുന്നു പ്രതികൾ മുഴുവൻ. എല്ലാവരെയും ഉച്ചയ്ക്ക് രണ്ടരയോടെ തൂത്തു പെറുക്കി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. റിമാൻഡ് റിപ്പോർട്ട് തയാറാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കി. തുടരന്വേഷണത്തിന് ഇവരെ കസ്റ്റഡിയിൽ വാങ്ങും. സുലൈമാൻ എന്ന സിദ്ധൻ ബലി അടക്കം നടത്തിയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

സമീപവാസികൾ ആരെങ്കിലും ചോദ്യംചെയ്താൽ യുവതിക്ക് ഭ്രാന്താണെന്നാണ് ഇവർ പറഞ്ഞ് പ്രചരിപ്പിച്ചു കൊണ്ടിരുന്നത്. ഇവർ ആദ്യം താമസിച്ചിരുന്ന വീടുകൾ മാറി ഇപ്പോൾ ആദിക്കാട്ടുകുളങ്ങര യിൽ ഒരു വാടക വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. റബർ തോട്ടത്തിന് നടുവിലുള്ള വീടായിരുന്നതിനാൽ അവിടെ നടക്കുന്ന യാതൊരു സംഭവവും പുറം ലോകം അറിഞ്ഞിരുന്നില്ല. മൂന്നാമത്തെ തവണ ദുർമന്ത്രവാദം നടത്താനായി വന്നപ്പോഴാണ് പ്രതികൾ പിടിയിലാകുന്നത്. ആദ്യ പ്രാവശ്യം ദുർമന്ത്രവാദം നടത്തിയപ്പോൾ ഒരു വാളു വച്ച് മുറിപ്പെടുത്താൻ ശ്രമിച്ചുവെന്ന് യുവതി പൊലീസിനെ അറിയിച്ചു.

രണ്ടാമത്തെ തവണ മറ്റൊരു സ്ഥലത്തുകൊണ്ടു പോവുകയും അവിടുള്ള ഒരു വീട്ടിൽ വച്ച് ഇവർ എല്ലാവരും ചേർന്ന് മാരകമായി ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ടെന്നും യുവതി പറഞ്ഞു. അന്ധവിശ്വാസികളായ പ്രതികൾ ശരീരത്തിൽ ബാധ കയറിയിട്ടുണ്ട് എന്ന് ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ച് ആയതിനു പരിഹാരമായി ദുർമന്ത്രവാദം ചെയ്യുക പതിവായിരുന്നുവെന്ന് നൂറനാട് എസ്.എച്ച്.ഓ പി. ശ്രീജിത്ത് അറിയിച്ചു. അന്വേഷണസംഘത്തിൽ എസ്ഐമാരായ രാജേഷ് കുമാർ, നിധീഷ്, രാജീവ്, ജൂനിയർ എസ്ഐ ദീപു പിള്ള, എഎസ്‌ഐ പുഷ്പൻ, സി.പി.ഓമാരായ ശ്രീകല, പ്രസന്ന, രതീഷ്, അരുൺ, സന്തോഷ് , രാജീവ് എന്നിവർ ഉണ്ടായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP