Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുതിയ കെപിസിസി പ്രസിഡന്റിന്റെ പ്രഖ്യാപനം വൈകുന്നു; നിയമന പ്രഖ്യാപനത്തിനായി കാത്തു നിൽക്കാതെ കെപിസിസി പുനഃസംഘടന നടത്താൻ അനുമതി നൽകി എ.ഐ.സി.സി. നേതൃത്വം; കെപിസിസി. ഭാരവാഹികൾ, ഡി.സി.സി., ബ്ലോക്ക്, മണ്ഡലം തലങ്ങളിൽ പുനഃസംഘടന വരും

പുതിയ കെപിസിസി പ്രസിഡന്റിന്റെ പ്രഖ്യാപനം വൈകുന്നു; നിയമന പ്രഖ്യാപനത്തിനായി കാത്തു നിൽക്കാതെ കെപിസിസി പുനഃസംഘടന നടത്താൻ അനുമതി നൽകി എ.ഐ.സി.സി. നേതൃത്വം; കെപിസിസി. ഭാരവാഹികൾ, ഡി.സി.സി., ബ്ലോക്ക്, മണ്ഡലം തലങ്ങളിൽ പുനഃസംഘടന വരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി കെ സുധാകരൻ വീണ്ടുമെത്തുമോ അതോ മറ്റാരെയെങ്കിലും പരിഗണിക്കുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്. സോണിയാ ഗാന്ധി പിസിസി നിയമനം ഖാർഗെ എത്തിയ ശേഷം അംഗീകരിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിൽ പുതിയ കെപിസിസി അധ്യക്ഷൻ ആരെന്ന പ്രഖ്യാപനം വരുന്നതിന് മുമ്പായി പുനഃസംഘടന നടത്താൻ കേരളത്തിലെ എഐസിസി നേതൃത്വത്തിന് അനുമതി നൽകി.

കെപിസിസി. പ്രസിഡന്റിന്റെ നിയമനം സംബന്ധിച്ച പ്രഖ്യാപനത്തിനായി കാത്തുനിൽക്കാതെ സംസ്ഥാനത്ത് മറ്റു തലങ്ങളിലുള്ള പുനഃസംഘടന നടത്താൻ എ.ഐ.സി.സി. നേതൃത്വത്തിന്റെ അനുമതി നൽകിയത്. കെപിസിസി. ഭാരവാഹികൾ, ഡി.സി.സി., ബ്ലോക്ക്, മണ്ഡലം തലങ്ങളിൽ പുനഃസംഘടന വരും.

മാർച്ചിനകം പൂർത്തിയാക്കാനാണ് നേതൃത്വം ഉദ്ദേശിക്കുന്നത്. ഇതിന് കെപിസിസി. രാഷ്ട്രീയകാര്യസമിതി അംഗീകാരം നൽകിയിട്ടുണ്ട്. സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കെപിസിസി. അംഗങ്ങളെ നേരത്തേ തിരഞ്ഞെടുത്തിരുന്നു. പ്രസിഡന്റിനെ തീരുമാനിക്കാനുള്ള അവകാശം കോൺഗ്രസ് പ്രസിഡന്റിനുനൽകി കെപിസിസി. പ്രമേയം പാസാക്കി.

സോണിയാഗാന്ധി മാറി മല്ലികാർജുൻ ഖാർഗെ പ്രസിഡന്റായപ്പോൾ ഇക്കാര്യം സംസ്ഥാനനേതൃത്വം ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കെപിസിസി. പ്രസിഡന്റിന്റെ പ്രഖ്യാപനം വൈകാതെ നടക്കും.

കെപിസിസി. ഭാരവാഹികൾ, നിർവാഹകസമിതി, ഡി.സി.സി. പ്രസിഡന്റുമാർ എന്നിവരെ കെ. സുധാകരൻ പ്രസിഡന്റായശേഷം നാമനിർദ്ദേശം ചെയ്തതാണ്. ഇവരുടെ പ്രവർത്തനം വിലയിരുത്തിയശേഷം പുനഃസംഘടന ഉണ്ടാകുമെന്ന് അന്നുതന്നെ വ്യക്തമാക്കിയിരുന്നു. ഡി.സി.സി. ഭാരവാഹികൾ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ എന്നീ തലങ്ങളിലും പുനഃസംഘടന നടക്കേണ്ടതുണ്ട്.

സംസ്ഥാനതലത്തിൽ ഒരു സമിതിക്കും ജില്ലാതലത്തിൽ മറ്റൊരു സമിതിക്കും രൂപം നൽകി പുനഃസംഘടനയിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ സമിതിയുടെ ശുപാർശയായിരിക്കും പുതിയ ഭാരവാഹികളെ സംബന്ധിച്ച് നിർണായകം. കഴിഞ്ഞ പ്രാവശ്യം ഗ്രൂപ്പുകൾക്ക് അതീതമായുള്ള നിയമനമെന്ന നിലയിലായിരുന്നു നിയമനം.

എന്നാൽ, ഇങ്ങനെ നിയമിതരായവരിൽ പലരും നിഷ്‌ക്രിയരാണെന്ന ചിന്ത നേതൃത്വത്തിനുണ്ട്. അവരെ ഒഴിവാക്കും. എന്നാൽ, ഒഴിവാക്കുന്നവർ പലതരത്തിലുള്ള സമ്മർദം പയറ്റുമെന്ന വിഷയവുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP