Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ മെന്ററാണ് ജെയിക് ബാലകുമാർ; മുഖ്യമന്ത്രിയുടെ മകളുടെ മെന്റർ അല്ല; തന്ത്രപരമായ മറുപടിയിലൂടെ ആ അവകാശ ലംഘനം ഒഴിവാക്കി; തെളിയുന്നത് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് ഡയറക്ടർ ജെയ്ക് ബാലകുമാറും വീണാ വിജയനുമായുള്ള 'കമ്പനി' ബന്ധം; പച്ചക്കള്ളമെന്ന് പറഞ്ഞതിനെ പാതി സത്യമാക്കി പിണറായി തലയൂരമ്പോൾ തെളിയുന്നത് എല്ലാം ശരിയെന്നും

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ മെന്ററാണ് ജെയിക് ബാലകുമാർ; മുഖ്യമന്ത്രിയുടെ മകളുടെ മെന്റർ അല്ല; തന്ത്രപരമായ മറുപടിയിലൂടെ ആ അവകാശ ലംഘനം ഒഴിവാക്കി; തെളിയുന്നത് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് ഡയറക്ടർ ജെയ്ക് ബാലകുമാറും വീണാ വിജയനുമായുള്ള 'കമ്പനി' ബന്ധം; പച്ചക്കള്ളമെന്ന് പറഞ്ഞതിനെ പാതി സത്യമാക്കി പിണറായി തലയൂരമ്പോൾ തെളിയുന്നത് എല്ലാം ശരിയെന്നും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജെയ്ക്ക് ബാലകുമാറും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും തമ്മിലുള്ള സഹകരണത്തിന് പരോക്ഷ അംഗീകാരം. മുഖ്യമന്ത്രിയുടെ മകളുടെ മെന്റർ അല്ല, മകളുടെ കമ്പനിയുടെ മെന്റർ ആണെന്നും അറിയിച്ച് മാത്യു കുഴൽനാടന്റെ അവകാശലംഘന നോട്ടിസ് നിയമസഭ തള്ളുമ്പോഴും ആ ആരോപണത്തിന് കഴമ്പുണ്ടെന്ന് വ്യക്തമാകുകയാണ്. മെന്റർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ചാണ് മാത്യു കുഴൽനാടൻ അവകാശലംഘനത്തിനു നോട്ടിസ് നൽകിയത്. നിയമസഭാ ചട്ടങ്ങൾ പ്രകാരമുള്ള കാര്യനിർവഹണവും നടപടിക്രമങ്ങളും സംബന്ധിച്ചുള്ള 154ാം ചട്ടപ്രകാരമാണ് മാത്യു കുഴൽനാടൻ മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടിസ് സമർപ്പിച്ചത്.

മുഖ്യമന്ത്രിയുടെ പ്രതികരണം പരിശോധിച്ചുവെന്ന് സഭ അറിയിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ മെന്ററാണ് ജെയിക് ബാലകുമാർ. മുഖ്യമന്ത്രിയുടെ മകളുടെ മെന്റർ അല്ല. ഈ വ്യത്യാസം മറച്ചുപിടിച്ചായിരുന്നു കുഴൽനാടന്റെ പ്രസ്താവനയെന്നും മുഖ്യമന്ത്രി കുഴൽനാടന്റെ അവകാശം ലംഘിച്ചിട്ടില്ലെന്നും സ്പീക്കർ അറിയിച്ചു. മെന്റർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം സ്പീക്കർ തേടിയിരുന്നു. ഈ വിഷയത്തിൽ തന്ത്രപരമായി രക്ഷിച്ചെടുക്കുകയായിരുന്നു നിയമസഭ. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയാണ് എക്‌സോലോജിക്. അതുകൊണ്ട് തന്നെ എക്‌സോലോജിക്കിൽ എല്ലാം തീരുമാനിക്കുന്നതും വീണാ വിജയനാണ്. അതിനാൽ കാര്യങ്ങൾ വ്യക്തം. പക്ഷേ അങ്ങനെ സമ്മതിച്ചാൽ മുഖ്യമന്ത്രി വെട്ടിലാകും. അതുകൊണ്ടാണ് തന്ത്രപരമായ തീരുമാനം.

നിയമസഭയിൽ നടന്ന അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ മാത്യു കുഴൽനാടൻ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്സാലോജിക് കമ്പനി വെബ്സൈറ്റിൽ പിഡബ്ല്യുസി ഡയറക്ടറായ ജെയ്ക് ബാലകുമാർ തന്റെ മെന്ററാണെന്നു വീണ വിജയൻ അവകാശപ്പെട്ടിട്ടുണ്ടെന്ന വിഷയമാണു മാത്യു കുഴൽനാടൻ ഉന്നയിച്ചത്. എന്നാൽ തന്റെ മകൾ അത്തത്തിലൊരു കാര്യം പറഞ്ഞിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മാത്യു കുഴൽനാടൻ പറയുന്നത് പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രി ക്ഷുഭിതനായി പറഞ്ഞിരുന്നു. എന്നാൽ പച്ചക്കള്ളമല്ല.. പാതി കള്ളമെന്ന് തിരുത്തി പറയേണ്ട അവസ്ഥയിലാണ് ഇപ്പോൾ മുഖ്യമന്ത്രി.

പിണറായി വിജയൻ പറഞ്ഞത് പച്ചക്കള്ളമെന്ന് പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസം എക്സാലോജിക്കിന്റെ വെബ്സൈറ്റ് ആർക്കൈവ്സ് ഉൾപ്പെടെ വിശദീകരിച്ചുകൊണ്ട് താൻ പറഞ്ഞത് ശരിയാണെന്നും കുഴൽനാടൻ സ്ഥാപിച്ചിരുന്നു. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നു കാണിച്ചാണു അവകാശലംഘന നോട്ടിസ് കുഴൽനാടൻ സമർപ്പിച്ചത്. ഈ സാഹചര്യത്തിലാണ് നിലപാട് വിശദീകരിച്ച് വിവാദത്തിൽ നിന്ന് തലയൂരുന്നത്. മുഖ്യമന്ത്രിയുടെ മറുപടി കൂടി കണക്കിലെടുത്താണ് അവകാശ ലംഘന നോട്ടീസ് തള്ളുന്നതെന്നതാണ് സൂചന.

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മെന്ററാണ് പിഡബ്ല്യുസി ഡയറക്ടർമാരിൽ ഒരാളായ ജെയ്ക് ബാലകുമാർ എന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണത്തിന് തെളിവ് പുറത്തുവിട്ടതിന് പിന്നാലെ, വീണയുടെ ഉടമസ്ഥതയിലുുള്ള എക്‌സാലോജിക് സൊല്യൂഷൻസിന്റെ വെബ്‌സൈറ്റ് അപ്രത്യക്ഷമായിരുന്നു. പിന്നീട് തിരിച്ചെത്തും. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) ഡയറക്ടർ ജെയ്ക് ബാലകുമാർ മെന്ററാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊലൂഷൻസ് വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയതിന്റെ തെളിവു പുറത്ത് വന്നിരുന്നു. മാത്യു കുഴൽനാടൻ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

വീണയുടെ എക്‌സാലോജിക് വെബ്‌സൈറ്റിൽ മുൻപ് ഇക്കാര്യം തന്നെ വ്യക്തമാക്കിയിരുന്നു. സ്വപ്നയുടെ നിയമനവുമായി ബന്ധപ്പെട്ട് പിഡബ്ല്യുസി വിവാദമായപ്പോൾ ഈ വിവാരങ്ങൾ വെബ്‌സൈറ്റിൽ നിന്നും നീക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കാൻ വെബ് ഡൊമൈൻ ഹിസ്റ്ററി മൂവാറ്റുപുഴ എംഎൽഎ പുറത്തുവിടുകയായിരുന്നു. പിഡബ്ല്യുസി ഡയറക്ടർ ജയെക്ക് ബാലകുമാർ വീണ വിജയന്റെ എക്‌സാ ലോജിക് എന്ന കമ്പനിയിൽ പ്രവർത്തിച്ചിരുന്നുവെന്നും ഇദ്ദേഹം തന്റെ മെന്റർ ആണെന്ന് വീണ വിജയൻ വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിരുന്നുവെന്നുമാണ് മാത്യു കുഴൽനാടൻ നിയമസഭയിൽ പറഞ്ഞത്. പിന്നീട് വിവാദങ്ങളെ തുടർന്ന് വെബ്‌സൈറ്റിലെ പരാമർശം ഒഴിവാക്കിയെന്നും എംഎൽഎ ആരോപിച്ചിരുന്നു.

മാത്യു കുഴൽനാടന്റെ അന്നത്തെ വിശദീകരണം ഇങ്ങനെ

രണ്ട് കാര്യങ്ങളാണ് നിയമസഭയിൽ പറഞ്ഞത്. ഒന്ന്, സ്വപ്ന സുരേഷിന്റെ നിയമനം നടത്തിയത് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനിയാണ്. പിഡബ്ല്യൂസിയുടെ ഡയറക്ടർമാരിൽ ഒരാളായ ജെയ്ക് ബാലകുമാർ മെന്ററെ പ്പോല ഗൈഡുമാണെന്ന് മുഖ്യമന്ത്രിയുടെ മകൾ വീണ പറഞ്ഞിരുന്നു എന്നുമാണ്. ആരോപണം ഉയർന്ന് വന്ന പശ്ചാത്തലത്തിൽ വെബ്‌സൈറ്റ് ഡൗൺ ആയി. പിന്നീട് വെബ്‌സൈറ്റ് അപ്പ് ആയ സമയത്ത് ആ വിവരങ്ങൾ അതിൽ നിന്നും നീക്കം ചെയ്യപ്പെട്ടു. ഇങ്ങനെയുള്ള സാഹചര്യത്തിൽ മുഖ്യമന്ത്രി ക്ലൗഡിൽ ആവുകയാണെന്നും ഞാൻ പറഞ്ഞു. ഞാൻ പറഞ്ഞതിൽ ഏതാണ് പച്ചക്കള്ളം. അതിനുള്ള തെളിവാണ് ഇന്ന് പുറത്ത് വിട്ടത്.

എക്‌സാലോജിക്കിന്റെ വെബ്‌സൈറ്റിൽ മൂന്ന് കൺസൾട്ടെൻസികളെയായിരുന്നു ചേർത്തിരുന്നത്. എന്നാൽ, ജെയ്ക് ബാലകുമാറിന് മാത്രമാണ് വ്യക്തിപരമായ നിലയിൽ കമ്പനിയിൽ ഇൻവോൾവ്‌മെന്റ് ഉള്ളത് എന്ന് വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയത്. മെന്ററും ഗൈഡുമാണെന്ന് അവർ പറഞ്ഞു. മെന്റർ ഓഫ് ദി ഫൗണ്ടർ എന്നാണ് പറഞ്ഞത്. കമ്പനിയുടേത് എന്നല്ല പറഞ്ഞത്, ഫൗണ്ടർ എന്ന് പറഞ്ഞാൽ ആരാണ്, വീണാ വിജയൻ. അപ്പോൾ മെന്റർ ഓഫ് ദി ഫൗണ്ടർ എന്ന് പറഞ്ഞാൽ ആരാണ്. ജെയ്ക് വീണയുമായി വേറെ രീതിയിൽ ബന്ധമുണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല. വീണാ വിജയനാണ് സ്വപ്നാ സുരേഷിനെ വെച്ചതെന്ന് ഞാൻ പറഞ്ഞോ. എന്തിനാണ് എഴുതാപ്പുറം വായിക്കുന്നത്. കോഴി കട്ടു എന്ന് പറയുമ്പോൾ തന്നെ തലയിൽ തപ്പുന്നത് എന്തിനാണ്.

മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിലാകുന്നത് ഒരു കോൺടെക്സ്റ്റിൽ അല്ല, പല കോൺടെക്സ്റ്റ് അതുപോലെ വരുന്നതുകൊണ്ടാണ്. ഇതാണ് എന്റെ ലാർജർ ആർഗ്യുമെന്റ്. ഞാൻ ഇപ്പോൾ കൊണ്ടുവന്ന വെബ്‌സൈറ്റ് എക്‌സാലോജിക്കിന്റെ അല്ല എന്ന് പറഞ്ഞാൽ ഞാൻ പിൻവലിക്കാമെന്ന്. വളരെ ടോൺ ഡൗൺ ചെയ്താണ് വീണ ജെയ്കുമായി ബന്ധപ്പെട്ട കാര്യത്തിൽ ചാനലിന് നൽകിയ അഭിമുഖത്തിൽ വിശദീകരണം നൽകിയത്. ഉപദേശകനായി വെച്ച കമ്പനിയിൽ ആൾക്ക് കമ്പനിയുമായി പേഴ്‌സണൽ ലെവലിൽ ബന്ധം ഉണ്ടാകുമോ. അതിൽ ഒരു കാര്യവുമില്ലെങ്കിൽ വീണ വെബ്‌സൈറ്റിൽ നിന്ന് കാര്യങ്ങൾ മാറ്റിയത് എന്തിനാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP