Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2021ൽ കോപ്പാ അമേരിക്ക ഉയർത്തി നാടിന്റെ ആവേശമായി; ഈ വർഷം ജൂണിൽ യൂറോപ്യൻ ശക്തികളുമായുള്ള ഫൈനലിസീമയിലും മിന്നുംജയം; രാജ്യാന്തര ഫുട്ബോളിൽ മെസി നോട്ടമിടുന്നത് അപൂർവ്വ ഹാട്രിക്; സൗദിയോട് തോറ്റു തുടങ്ങിയവർ ദോഹയിൽ ടൂർണ്ണമെന്റ് ഫേവറീറ്റാകുന്നത് തന്ത്രം മാറ്റി പിടിച്ച്; ക്രൊയേഷ്യൻ മതിലും കടക്കുന്നത് ഓടിക്കളിച്ച്; സുവർണ്ണാവസരം തൊട്ടടുത്ത്; വാമോസ് അർജന്റീന

2021ൽ കോപ്പാ അമേരിക്ക ഉയർത്തി നാടിന്റെ ആവേശമായി; ഈ വർഷം ജൂണിൽ യൂറോപ്യൻ ശക്തികളുമായുള്ള ഫൈനലിസീമയിലും മിന്നുംജയം; രാജ്യാന്തര ഫുട്ബോളിൽ മെസി നോട്ടമിടുന്നത് അപൂർവ്വ ഹാട്രിക്; സൗദിയോട് തോറ്റു തുടങ്ങിയവർ ദോഹയിൽ ടൂർണ്ണമെന്റ് ഫേവറീറ്റാകുന്നത് തന്ത്രം മാറ്റി പിടിച്ച്; ക്രൊയേഷ്യൻ മതിലും കടക്കുന്നത് ഓടിക്കളിച്ച്; സുവർണ്ണാവസരം തൊട്ടടുത്ത്; വാമോസ് അർജന്റീന

സ്പോർട്സ് ഡെസ്ക്

ദോഹ: അർജന്റീനയ്ക്ക് ഇത് ആറാം ലോകകപ്പ് ഫൈനൽ. 2014ന് ശേഷം വീണ്ടും മെസിക്ക് ലോകകപ്പു നേടാനൊരു സുവർണ്ണാവസരം. ഫ്രാൻസ്-മൊറോക്കോ മത്സര വിജയികളെയാണ് അവർക്ക് ലൂസൈൽ സ്റ്റേഡിയത്തിലെ ഫൈനലിൽ നേരിടേണ്ടത്. ആദ്യ റൗണ്ടിൽ സൗദിയോട് തോറ്റ് നാണക്കേട് ഏറ്റു വാങ്ങിയ അർജന്റീന പിന്നീട് ഉയർത്തെഴുന്നേൽക്കുകയായിരുന്നു. ഫീനിക്‌സ് പക്ഷിയെ പോലെ പിന്നെ മെസിയും സംഘവും കളിച്ചു. ലീഗിലെ അടുത്ത രണ്ട മത്സരവും ജയിച്ചാണ് പ്രീ ക്വാർ്ട്ടറിൽ എത്തിയത്. ഈ മൂന്ന് വിജയവും ആധികാരികമായിരുന്നു. ക്വാർട്ടറിൽ മത്സരം കടുപ്പവും. നെതർലൻഡ്സിന്റെ വെല്ലുവിളിയെ അവർ പെനാൽട്ടി ഷൂട്ടൗട്ടിൽ മറികടന്നു. അങ്ങനെ സെമിയിൽ.

യൂറോപ്യൻ ഫുട്‌ബോളിന്റെ സൗന്ദര്യം ആവാഹിച്ചെത്തിയ ക്രൊയേഷ്യ തുടർച്ചയായ രണ്ടാം ഫൈനലാണ് മോഹിച്ചത്. എന്നാൽ മെസ്സിപ്പടയ്ക്ക് മുമ്പിൽ അത് അസാധ്യമായി. ലൂക്ക് മോഡ്രിച്ചിന്റെ മധ്യനിരയുടെ മികവിനെ മറികടന്ന് വീണ്ടുമൊരിക്കൽ കൂടി അർജന്റീന ഫൈനലിൽ എത്തുന്നു. കഴിഞ്ഞ കോപ്പ അമേരിക്കയിൽ മുത്തമിട്ടത് മെസിയുടെ മികവിൽ അർജന്റീനയാണ്. പിന്നീട് യൂറോപ്പിലേയും ലാറ്റിൻഅമേരിക്കയിലേയും ചാമ്പ്യന്മാർ നേർക്കുനേർ പോരാട്ടത്തിന് ഇറങ്ങിയ ഫൈനലിസീമയിലും കപ്പ് അർജന്റീനയുടേതായി. ഇതിപ്പോൾ അർജന്റീനയ്ക്ക് വേണ്ടി മൂന്നാം കപ്പുയർത്താനുള്ള സുവർണ്ണാവസരമാണ് മെസിക്ക്. പ്രീക്വാർട്ടറിലേയും ക്വാർട്ടറിലേയും സെമിയിലേയും വിജയങ്ങൾ അർജന്റീനയെ ടൂർണ്ണമെന്റ് ഫേവറീറ്റുകളാക്കുന്നു.

എതിരാളിയുടെ പ്രതിരോധത്തിനോട് ചേർന്ന് നിന്ന് ലോങ് പാസുകളുമായി ഗോൾവലയിലേക്ക് പാഞ്ഞടുക്കുന്നതായിരുന്നു സൗദിക്കെതിരായ കളിയിൽ അർജന്റീനയുടെ തന്ത്രം. ഓഫ് സൈഡ് കുരുക്കിൽ ഏഷ്യൻ ടീം അർജന്റീനയെ പൂട്ടി. മൂന്ന് തവണ വലകുലുക്കിയിട്ടും ഗോൾ നേട്ടം ഒന്നിലൊതുങ്ങി. ഇതോടെ ലാറ്റിൻ അമേരിക്കൻ ശൈലിയിലേക്ക് മടക്കം. ഓടികളിച്ച് കുറിയ പാസിലൂടെ മുന്നേറി. മെസിയെ പൂട്ടാൻ വെമ്പി നിന്ന എതിരാളികളെ തക്കം കിട്ടുമ്പോഴെല്ലാം അർജന്റീന ഗോളിലൂടെ പൂട്ടി. അങ്ങനെ കലാശപോരാട്ടത്തിലേക്ക്.

മികച്ച മുന്നേറ്റം. ഉറച്ച മധ്യനിര. പ്രതിരോധവും ശരാശരിക്ക് മുകളിൽ. മെസിക്കപ്പുറം പലതും ഈ ടീമിലുണ്ട്. മെസിയുടെ മാജിക്കിനൊപ്പം ഗോളി അടക്കമുള്ള പത്തു പേരും ടീമിനായി കളിച്ചു. ഓടിക്കള്ളിച്ചാണ് ഈ ടീം ഫൈനലിലേക്ക് കടക്കുന്നത്. ഒരു ലോകകപ്പുയർത്താനുള്ള ശേഷി അർജന്റീനയ്ക്കുണ്ടെന്നത് വസ്തുതയാണ്. എന്നാൽ കലാശപ്പോരിന്റെ സമ്മർദ്ദം മെസ്സിയുടെ കാലുകളെ ബാധിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. കോപ്പയിലും ഫൈനലിസീമയിലേയും കപ്പുയർത്തൽ മെസിക്ക് പുതിയ പരിവേഷം നൽകുന്നു. അർജന്റീനയ്ക്ക് വേണ്ടി ലോകകപ്പും മെസി ഉയർത്തുമെന്നതാണ് അവരുടെ പ്രതീക്ഷ.

രണ്ടുതവണയാണ് അർജന്റീന ലോകകപ്പ് കിരീടമുയർത്തിയത്. ആദ്യമായി ആ സുവർണകിരീടം അർജന്റീനയിലേക്കെത്തുന്നത് 1978-ലാണ്. അന്ന് ഡാനിയേൽ പസാറെല്ല നയിച്ച അർജന്റീന ഫൈനലിൽ നെതർലൻഡ്സിനെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് തകർത്ത് കിരീടത്തിൽ മുത്തമിട്ടു. മരിയോ കെംപെസ് എന്ന ഗോളടിയന്ത്രത്തിന്റെ മികവിലാണ് അർജന്റീന അന്ന് കിരീടം നേടിയത്. സ്വന്തം മണ്ണിൽ നടന്ന ലോകകപ്പ് തന്നെ നേടിക്കൊണ്ട് അർജന്റീന ചരിത്രം കുറിച്ചു. പിന്നീട് എട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും അർജന്റീന വിശ്വജേതാക്കളായി. 1990 ലോകകപ്പ് ഫൈനലിലെത്തിയെങ്കിലും മാറഡോണയും സംഘവും പരാജയപ്പെട്ട് കണ്ണീരോടെ മടങ്ങി. 1930 ലോകകപ്പിലും അർജന്റീന ഫൈനലിൽ പരാജയപ്പെട്ടിരുന്നു.

മാറഡോണയ്ക്ക് ശേഷം അദ്ദേഹത്തിന്റെ പിൻഗാമിയായി ലോകം ലയണൽ മെസ്സിയെ വാഴ്‌ത്തി. ഫുട്ബോളിലെ മിക്ക റെക്കോഡുകളും മെസ്സിക്ക് വഴങ്ങിയപ്പോൾ അദ്ദേഹം നേടാത്ത ക്ലബ്ബ് കിരീടങ്ങളില്ല. എന്നാൽ അർജന്റീനയുടെ കുപ്പായത്തിൽ ലോകകപ്പ് സ്വന്തമാക്കാൻ മെസ്സിക്ക് ഇനിയും സാധിച്ചിട്ടില്ല. 2014ലെ ലോകകപ്പ് ഫൈനലിൽ ജർമ്മനിയോട് ഒരു ഗോളിന് പരാജയപ്പെട്ട് കൈയെത്തുംദൂരത്ത് കിരീടം നഷ്ടമായി. അർജന്റീനയ്ക്ക് വേണ്ടി ഒരു കിരീടം പോലും നേടിയിട്ടില്ല എന്ന വിമർശകരുടെ സ്ഥിരം വായ്‌പ്പാട്ടിന് കഴിഞ്ഞ കോപ്പ അമേരിക്കയിലൂടെ മെസ്സി മറുപടി നൽകി. ഫൈനലിൽ ചിരവൈരികളായ ബ്രസീലിനെ കീഴടക്കി മെസ്സി അർജന്റീനയുടെ ജഴ്സിയിൽ ആദ്യമായി കിരീടം ഉയർത്തി. പിന്നാലെ വന്ന ഫൈനലിസീമ കിരീടം നേടിക്കൊണ്ട് അർജന്റീന ചരിത്രം കുറിച്ചു. 2021ലായിരുന്നു ഈ കോപ്പ നേട്ടം. ഫൈനലിസീമയിൽ കളിച്ചത് ഈ വർഷം ജൂണിലും.

യൂറോപ്യൻ ചാമ്പ്യന്മാരും കോപ്പ അമേരിക്ക കിരീട ജേതാക്കളും പരസ്പരം ഏറ്റുമുട്ടുന്ന ചാമ്പ്യന്മാരുടെ പോരാണ് ഫൈനലിസീമ. ചുരുക്കത്തിൽ ഒരു മിനി ലോകകപ്പ് ഫൈനൽ തന്നെ. യൂറോകപ്പ് ചാമ്പ്യന്മാരായ ഇറ്റലിയായിരുന്നു അർജന്റീനയുടെ എതിരാളി. വമ്പുകുലുക്കി വന്ന അസൂറിപ്പടയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന കപ്പുയർത്തിയപ്പോൾ മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് മെസ്സിയായിരുന്നു. സ്‌കലോണിയുടെ കോച്ചിങ് തന്ത്രങ്ങൾ ഫലം കണ്ടു. ടീമിനെ അടിമുടി ഉടച്ചുവാർത്തു. യുവതാരങ്ങളെ കണ്ടെത്തി ടീമിന് കരുത്തു കൂട്ടി. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ

ലോകകപ്പിലെ കലാശ പോരിൽ അർജന്റീനയ്ക്ക് ആറാം അങ്കം

1930 (രണ്ടാംസ്ഥാനം)
കന്നി ലോകകപ്പിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കുശേഷം നേരിട്ട് സെമിയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഫ്രാൻസിനെ 1--0നും മെക്സിക്കോയെ 6--3നും ചിലിയെ 3--1നും തോൽപ്പിച്ച് സെമിക്ക് യോഗ്യത നേടി. സെമിയിൽ അമേരിക്കയെ 6--1ന് തോൽപ്പിച്ചു. ഫൈനലിൽ ഉറുഗ്വേയോട് 4--2ന് പരാജയപ്പെട്ടു.

1978 (ചാമ്പ്യന്മാർ)
ആദ്യ റൗണ്ടിലെ മത്സരശേഷം രണ്ടാംറൗണ്ടിന് യോഗ്യത നേടുകയും രണ്ടാംറൗണ്ടിൽനിന്ന് നേരിട്ട് ഫൈനലിന് യോഗ്യത നേടുകയും ചെയ്യുന്ന തരത്തിലായിരുന്നു ടൂർണമെന്റ്. ആദ്യ റൗണ്ടിൽ ഹംഗറിയെയും ഫ്രാൻസിനെയും ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ആതിഥേയർ ഇറ്റലിയോട് ഒരു ഗോളിന് തോറ്റു. രണ്ടാംറൗണ്ടിൽ പോളണ്ടിനെ 2--0ന് തോൽപ്പിച്ചു. ബ്രസീലിനോട് ഗോൾരഹിതം. പെറുവിനെ 6--0ന് തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനലിൽ. ഫൈനലിൽ നെതർലൻഡ്സിന്റെ വെല്ലുവിളി (31) അതിജീവിച്ച് കിരീടം. മരിയോ കെംപെസ് ഇരട്ടഗോളടിച്ചു.

1986 (ചാമ്പ്യന്മാർ)
ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണകൊറിയയെ 3--1നും ബൾഗേറിയയെ 2--0നും മറികടന്നു. ഇറ്റലിയോട് 1--1 സമനിലയിൽ പിരിഞ്ഞു. പ്രീക്വാർട്ടറിൽ ഉറുഗ്വേയുടെ വെല്ലുവിളി 1--0ന് അതിജീവിച്ചു. ക്വാർട്ടറിൽ ഇംഗ്ലണ്ടിനെ 2--1ന് മറികടന്നു. സെമിയിൽ മാറഡോണയുടെ ഇരട്ടഗോൾ ബലത്തിൽ ബൽജിയത്തെ 2--0ന് മറികടന്നു. കലാശപ്പോരാട്ടത്തിൽ പശ്ചിമജർമനിയെ 3--2ന് പരാജയപ്പെടുത്തി.

1990 (രണ്ടാംസ്ഥാനം)
ഗ്രൂപ്പ് ഘട്ടത്തിൽ കാമറൂണിനോട് 1--0ന് തോറ്റു. സോവിയറ്റ് യൂണിയനെ 2--0ന് മറികടന്നു. റുമേനിയയോട് 1--1. ബ്രസീലിന്റെ വെല്ലുവിളി 1--0ന് മറികടന്ന് യുഗോസ്ലാവിയയുമായി ക്വാർട്ടറിന് യോഗ്യത നേടി. ഷൂട്ടൗട്ടിൽ 3--2ന്റെ വിജയം. സെമിയിൽ ഇറ്റലിക്കെതിരെ ഷൂട്ടൗട്ടിൽ 4--3ന് ജയം. ഫൈനലിൽ പശ്ചിമജർമനിയോട് 0--1ന് തോറ്റു.

2014 (രണ്ടാംസ്ഥാനം)
ഗ്രൂപ്പ് ഘട്ടത്തിൽ ബോസ്നിയയെ 2--1നും ഇറാനെ 1--0നും നൈജീരിയയെ 3--2നും പരാജയപ്പെടുത്തി. പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെ (10) കീഴടക്കി. ക്വാർട്ടറിൽ ബൽജിയത്തെ മറികടന്നു. സെമിയിൽ നെതർലൻഡ്സിനെ ഷൂട്ടൗട്ടിൽ 4--2ന് തോൽപ്പിച്ചു. ഫൈനലിൽ ജർമനിയോട് തോറ്റു (01). ലയണൽ മെസിക്കൊപ്പം ഹാവിയർ മഷെറാനോയും തിളങ്ങിയ ലോകകപ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP