Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മിന്നുന്ന അർദ്ധ സെഞ്ചുറികളുമായി രോഹൻ പ്രേമും കുന്നുമ്മലും; നായകന്റെ ഇന്നിങ്‌സുമായി സഞ്ജു സാംസൺ; രഞ്ജി ട്രോഫിയിൽ ഝാർഖണ്ഡിനെതിരെ കേരളത്തിന് ആദ്യ ദിനം മികച്ച സ്‌കോർ

മിന്നുന്ന അർദ്ധ സെഞ്ചുറികളുമായി രോഹൻ പ്രേമും കുന്നുമ്മലും; നായകന്റെ ഇന്നിങ്‌സുമായി സഞ്ജു സാംസൺ; രഞ്ജി ട്രോഫിയിൽ ഝാർഖണ്ഡിനെതിരെ കേരളത്തിന് ആദ്യ ദിനം മികച്ച സ്‌കോർ

സ്പോർട്സ് ഡെസ്ക്

റാഞ്ചി: നായകൻ സഞ്ജു സാംസൺ അടക്കം മൂന്ന് ബാറ്റർമാരുടെ അർദ്ധ സെഞ്ചുറികളുടെ മികവിൽ രഞ്ജി ട്രോഫിയിൽ ഝാർഖണ്ഡിനെതിരെ ആദ്യ ദിനം കേരളത്തിന് മികച്ച സ്‌കോർ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം സ്റ്റംപെടുക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 276 റൺസെടുത്തിട്ടുണ്ട്. സിജോമോൻ ജോസഫ് (28), അക്ഷയ് ചന്ദ്രൻ (39) എന്നിവരാണ് ക്രീസിൽ.

രോഹൻ പ്രേം (79), രോഹൻ കുന്നുമ്മൽ (50), സഞ്ജു സാംസൺ (72) എന്നിവരുടെ ഇന്നിങ്സാണ് കേരളത്തെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. രോഹൻ പ്രേം (79) രോഹൻ കുന്നുമ്മൽ (50) സഖ്യം മികച്ച തുടക്കമാണ് കേരളത്തിന് നൽകിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റിൽ 90 റൺസ് കൂട്ടിചേർത്തു.

അർധ സെഞ്ചുറി പൂർത്തിയാക്കിയ ഉടനെ രോഹൻ കുന്നുമ്മൽ പുറത്തായി. ഷഹ്ബാസിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു താരം. ഒരു സിക്സും അഞ്ച് ഫോറും താരത്തിന്റെ ഇന്നിങ്സിൽ ഉണ്ടായിരുന്നു. പിന്നീടെത്തിയ ഷോൺ ജോർജ് (1), സച്ചിൻ ബേബി (0) എന്നിവർക്ക് തിളങ്ങാനായില്ല.

ഇതോടെ കേരളം മൂന്നിന് 98 എന്ന നിലയിലായി. അഞ്ചാമനായിട്ട് സഞ്ജു ക്രീസിലെത്തി. ക്രിസീൽ ഉറച്ചുനിൽക്കുന്നതിനൊപ്പം അറ്റാക്ക് ചെയ്യാനും സഞ്ജു മറന്നില്ല. ഏഴ് സിക്സും നാല് ഫോറും സഞ്ജുവിന്റെ ഇന്നിങ്സിലുണ്ടായിരുന്നു. കൂട്ടുകെട്ട് മികച്ച നിലയിൽ പോയികൊണ്ടിരിക്കെ രോഹൻ പ്രേം മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. 201 പന്തുകൾ നേരിട്ട താരം 79 റൺസ് നേടിയിരുന്നു. ഒമ്പത് ഫോറും രോഹന്റെ ഇന്നിങ്സിലുണ്ടായിരുന്നു.

സഞ്ജുവിനൊപ്പം 91 റൺസ് രോഹൻ കൂട്ടിചേർത്തിരുന്നു. ചായയ്ക്ക് ശേഷം സഞ്ജുവും മടങ്ങി. ഷഹ്ബാസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഇഷാൻ കിഷന് ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്. ഏഴ് സിക്സും നാല് ഫോറുമാണ് സഞ്ജു നേടിയത്. ഇതിനിടെ ജലജ് സക്സേന (0) റണ്ണൗട്ടായത് കേരളത്തിന് കനത്ത തിരിച്ചടിയായി. ഷഹ്ബാസ് നദീം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP