Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു വർഷം മുമ്പ് രക്താർബുദം സ്ഥിരീകരിച്ച 13 കാരി ക്യാൻസറിൽ നിന്നും മോചിതയായി; ലോകത്തെ ആദ്യ സെൽ എഞ്ചിനീയറിങ് ചികിത്സയിലൂടെ രോഗ മുക്തി നേടിയത് അലിസ എന്ന അമേരിക്കൻ പെൺകുട്ടി; ക്യാൻസർ ചികിത്സക്ക് പുതിയ പോസിറ്റീവ് സാധുതകൾ തുറക്കുന്ന 'ജീൻതെറാപ്പി'

ഒരു വർഷം മുമ്പ് രക്താർബുദം സ്ഥിരീകരിച്ച 13 കാരി ക്യാൻസറിൽ നിന്നും മോചിതയായി; ലോകത്തെ ആദ്യ സെൽ എഞ്ചിനീയറിങ് ചികിത്സയിലൂടെ രോഗ മുക്തി നേടിയത് അലിസ എന്ന അമേരിക്കൻ പെൺകുട്ടി; ക്യാൻസർ ചികിത്സക്ക് പുതിയ പോസിറ്റീവ് സാധുതകൾ തുറക്കുന്ന 'ജീൻതെറാപ്പി'

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്:ഇന്നുവരെയുള്ള ഏറ്റവും സങ്കീർണ്ണമായ സെൽ എഞ്ചിനീയറിങ് എന്ന് ശാസ്ത്രജ്ഞർ വിശേഷിപ്പിച്ച ജീൻ തെറാപ്പിയിലൂടെ 13 കാരിക്ക് ക്യാൻസറിൽ നിന്ന് മോചനം.ലോകത്ത് ആദ്യമായാണ് സെൽ എഞ്ചിനീയറിങ് ചികിത്സയിലൂടെ ഒരു കൗമാരക്കാരിയായ പെൺകുട്ടിക്ക് ടെർമിനൽ ക്യാൻസറിൽ നിന്ന് മോചനം ലഭിക്കുന്നത്.ഒരു വർഷം മുമ്പാണ് യു.എസ് സ്വദേശിനിയായ അലിസക്ക് ലുക്കീമിയ രോഗം സ്ഥിരീകരിച്ചത്.തുടർന്ന് പ്രതീക്ഷകൾ നഷ്ടപ്പെട്ട അലിസയും കുടുംബവുമാണ് നൂതനമായ ജീൻ തെറാപ്പി ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തുന്നത്.

രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ അലിസ നിരന്തരമായ കീമോതെറാപ്പിക്കും പ്രാഥമിക അസ്ഥി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും വിധേയയാിരുന്നു.എന്നാൽ അതൊന്നും കുട്ടിയുടെ രക്താർബുദത്തെ ഇല്ലാതാക്കുന്നതിൽ വേണ്ടത്ര വിജയിച്ചില്ല.താൽക്കാലികമായ ചെറുത്തുനിൽപ്പ് മാത്രമായി ആ ചികിത്സകൾ മാറുക മാത്രമാണ് ചെയ്തത്.തുടർന്നാണ് നൂതനമായ സെൽ എഞ്ചിനീയറിങ് ചികിത്സ പരീക്ഷിക്കാൻ അലിസയും കുടുംബവും തയ്യാറായത്.ചികിത്സ ഇല്ലായിരുന്നെങ്കിൽ സാന്ത്വന പരിചരണം മാത്രമായിരിക്കും അവളുടെ അടുത്ത പടിയെന്ന് വിദഗ്ദ ഡോക്ടർമാർ പറഞ്ഞത്.

പരീക്ഷണാടിസ്ഥാനത്തിലുള്ള പുതിയ ചികിത്സയെക്കുറിച്ച് സംസാരിക്കുമ്പോൾ, അലിസ്സയുടെ നിശ്ചയദാർഢ്യവും ഡോക്ടർമാർക്ക് കൂടുതൽ കരുത്തേകി.ചികിത്സക്ക് ഒരുങ്ങും മുമ്പ് അലിസയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.'ഞാൻ ഇത് ചെയ്തുകഴിഞ്ഞാൽ,ഈ രോഗത്തിനെതിരെ ആളുകൾ എന്താണ് ചെയ്യേണ്ടതെന്ന് ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അറിയും,അതിനാൽ ഇത് ചെയ്യുന്നത് ആളുകൾക്ക് വലിയ പ്രചോദനമാകും,തീർച്ചയായും ഞാൻ അത് ചെയ്യാൻ പോകുകയാണ്.' അവൾ പറഞ്ഞു.

അമേരിക്കയിലെ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പ്പിറ്റൽ എന്ന കുട്ടികൾക്കായുള്ള മെഡിക്കൽ സ്ഥാപനത്തിലാണ് അലിസക്ക് പുതിയ ചികിത്സാ സംവിധാനം പരീക്ഷിച്ചത്.ആരോഗ്യമുള്ള ഒരു സന്നദ്ധ ദാതാവിൽ നിന്നുള്ള സെല്ലുകൾ, പരസ്പരം ആക്രമിക്കാതെ തന്നെ ക്യാൻസർ ടി-സെല്ലുകളെ വേട്ടയാടാനും കൊല്ലാനും അനുവദിക്കുന്നതിനായി പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് എഡിറ്റ് ചെയ്തുകൊണ്ട് അവ അലിസക്ക് മാറ്റി വെക്കുവാൻ തയ്യാറായത്.വികലമായ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കാൻ ശരീരത്തിലുടനീളം സഞ്ചരിക്കുന്ന ഒരു തരം വെളുത്ത രക്താണുക്കളാണ് ടി-കോശങ്ങൾ.എഡിറ്റ് ചെയ്ത കോശങ്ങൾ ഒരു രോഗിക്ക് നൽകാം, അതുവഴി അവർ ശരീരത്തിലെ ക്യാൻസർ ഉൾപ്പെടെയുള്ള ടി കോശങ്ങളെ വേഗത്തിൽ കണ്ടെത്തി നശിപ്പിക്കും,അതിനുശേഷം വ്യക്തിക്ക് അവരുടെ ദുർബലമായ പ്രതിരോധശേഷി പുനഃസ്ഥാപിക്കുന്നതിന് അസ്ഥിമജ്ജ മാറ്റിവയ്ക്കൽ നടത്താം.

2021-ൽ ടി-സെൽ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ രോഗനിർണയം നടത്തിയ അലീസയ്ക്ക് എല്ലാ പരമ്പരാഗത ചികിത്സകളും നൽകിയെങ്കിലും രോഗം തിരിച്ചെത്തിയിരുന്നു.മെഡിക്കൽ റിസർച്ച് കൗൺസിലിന്റെ ധനസഹായത്തോടെ ഒരു പുതിയ ക്ലിനിക്കൽ ട്രയലിൽ എന്റോൾ ചെയ്ത ആദ്യത്തെ രോഗിയായി തുടർന്ന് അവൾ മാറി, ഈ സമയത്ത് അവൾക്ക് സാർവത്രിക കോശങ്ങൾ നൽകി,അത് ഈ വർഷം മേയിൽ ആരോഗ്യമുള്ള ഒരു സന്നദ്ധ ദാതാവിൽ നിന്ന് മുൻകൂട്ടി നിർമ്മിച്ചതായിരുന്നു.അത്തരത്തിൽ സങ്കീർണ്ണമായ ഒട്ടേറെ ചികിത്സാ കടമ്പകൾ കടന്നാണ് അലിസ എന്ന 13 കാരി നൂതന ചികിതസാ രീതി ലോകത്തിന് തന്നെ പരിചയപ്പെടുത്തിക്കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്.

കുട്ടികളിലും യുവാക്കളിലും ഏറ്റവും സാധാരണമായ ക്യാൻസറാണ് അലിസയെ ബാധിച്ചത്.ഓരോ വർഷവും 500 പേരെ ബാധിക്കുന്നുവെന്നാണ് കണക്കുകൾ.വീണ്ടും ബാധിച്ചവരുടെ അതിജീവന നിരക്ക് വെറും 10 ശതമാനമാണെന്നതും രോഗത്തിന്റെ അപകടാവസ്ഥ വെളിവാക്കുന്നതാണ്.പുതിയ ചികിത്സാ രീതിയുടെ വിജയകരമായ പരീക്ഷണത്തിലൂടെ രക്താർബുദം ബാധിച്ച് ജീവിതം ഇരുട്ടിലായ ഒട്ടേറെ പേർക്കാണ് പ്രതീക്ഷയുടെ വെളിച്ചം നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP