Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെലിറ്റോപ്പോളിനു പിന്നാലെ റഷ്യൻ അധീനതയിലുള്ള മേഖലകളിലേക്കും യുക്രൈയ്‌ന്റെ മിസൈൽ വർഷം; ഡൊണെറ്റ്‌സ്‌കിലും ക്രൈമിയയിലും റഷ്യൻ സൈനിക ബാരക്കുകളിൽ ആക്രമണം; വ്യോമ പ്രതിരോധ സംവിധാനവും ശക്തമാക്കി യുക്രൈൻ

മെലിറ്റോപ്പോളിനു പിന്നാലെ റഷ്യൻ അധീനതയിലുള്ള മേഖലകളിലേക്കും യുക്രൈയ്‌ന്റെ മിസൈൽ വർഷം; ഡൊണെറ്റ്‌സ്‌കിലും ക്രൈമിയയിലും റഷ്യൻ സൈനിക ബാരക്കുകളിൽ ആക്രമണം; വ്യോമ പ്രതിരോധ സംവിധാനവും ശക്തമാക്കി യുക്രൈൻ

മറുനാടൻ മലയാളി ബ്യൂറോ

കീവ്:കഴിഞ്ഞയാഴ്‌ച്ചയുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകി യുക്രൈൻ.തെക്കൻ യുക്രെയ്‌നിലും മറ്റുമായി റഷ്യൻ അധീനതയിലുള്ള മേഖലകളിൽ യുക്രെയ്‌ന്റെ മിസൈൽ ആക്രമണം നടത്തിയാണ് റഷ്യക്ക് യുക്രൈൻ മറുപടി നൽകിയത്. സ്വയംപ്രഖ്യാപിത മേഖലയായ ഡൊണെറ്റ്‌സ്‌കിലും ക്രൈമിയയിലും റഷ്യൻ സൈനിക ബാരക്കുകളിൽ ഉൾപ്പെടെ ആക്രമണം നടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ശനിയാഴ്ച മുതലാണ് മെലിറ്റോപ്പോളിനുനേർക്ക് യുക്രെയ്ൻ മിസൈൽ ആക്രമണം ആരംഭിച്ചത്.

മെലിറ്റോപ്പോളിന് നേർക്ക് നടന്ന ആക്രമണങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ക്രൈമിയയിലെയും മറ്റും ആക്രമണ വിവരവും പുറത്തുവരുന്നത്.മെലിറ്റോപോളിനുനേർക്ക് നാലു മിസൈലുകളാണ് വന്നതെന്ന് ഭരണകൂടം സ്ഥിരീകരിച്ചിരുന്നു.ഈ ആക്രമണത്തിൽ രണ്ടു പേർ മരിക്കുകയും 10 പേർക്കു പരുക്കേൽക്കുകയും ചെയ്തു.

അതേസമയം, സംഭവത്തിൽ യുക്രെയ്ൻ പ്രതികരിച്ചിട്ടില്ല.കഴിഞ്ഞയാഴ്ച യുക്രെയ്‌നു നേർക്ക് റഷ്യയുടെ മിസൈൽ ആക്രമണം ശക്തമാക്കിയിരുന്നു.ക്രൈമിയൻ നഗരമായ സിംഫെറോപോളിൽ പ്രാദേശികസമയം ശനി രാത്രി ഒൻപതിനായിരുന്നു ആക്രമണം.കരിങ്കടലിലെ റഷ്യൻ സേനയുടെ ആസ്ഥാനമായ സെവാസ്റ്റോപോൾ, സോവിയറ്റ്‌സ്‌കെയിലെ സൈനിക ബാരക്കുകൾ, ഹ്വാർഡിസ്‌കെ, ഴാൻകോയ്, ന്യഴ്‌നിയോഹിർസ്‌കി എന്നിവിടങ്ങളിലാണ് റഷ്യ ആക്രമണം നടത്തിയത്.

റഷ്യൻ ആക്രമണം തടയാൻ വ്യോമപ്രതിരോധ സമവിധാനം യുക്രൈൻ ശക്തിപ്പെടുത്തിയതായി പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി പറഞ്ഞു.ഇറാൻനിർമ്മിത ഡ്രോണുകളുടെ ആക്രമണത്തിനു പിന്നാലെ യുക്രെയ്‌നിലെ ഒഡേസ മേഖലയിൽ 15 ലക്ഷത്തിൽപരം ജനങ്ങൾക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്.15 ഡ്രോണുകളാണ് ഒഡേസ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്നാണ് വിവരം.ഇതിൽ 10 എണ്ണം തകർക്കാൻ യുക്രെയ്‌ന്റെ വ്യോമ പ്രതിരോധ സംവിധാനത്തിനു കഴിഞ്ഞു.എന്നാൽ ബാക്കിയുള്ളവ രാജ്യത്തെ വൈദ്യുതി വിതരണത്തെ ബാധിച്ചുവെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP