Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അച്ഛാദിൻ ഏശുന്നില്ല! ഇന്ത്യക്കാർക്ക് താൽപ്പര്യം അമേരിക്കക്കാരും കാനഡക്കാരുമാകാൻ; ഒമ്പത് വർഷം കൊണ്ട് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവർ 12.50 ലക്ഷം; ഈ വർഷം റിക്കോർഡ് കൊഴിഞ്ഞു പോക്ക്; 2022ൽ ഒക്ടോബർ വരെ ഇന്ത്യൻ പൗരത്വം വേണ്ടെന്ന് വച്ചത് 1,83,741 പേർ; കണക്കുകൾ ചൂണ്ടിക്കാട്ടുന്നത് അമേരിക്കൻ താൽപ്പര്യം

അച്ഛാദിൻ ഏശുന്നില്ല! ഇന്ത്യക്കാർക്ക് താൽപ്പര്യം അമേരിക്കക്കാരും കാനഡക്കാരുമാകാൻ; ഒമ്പത് വർഷം കൊണ്ട് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവർ 12.50 ലക്ഷം; ഈ വർഷം റിക്കോർഡ് കൊഴിഞ്ഞു പോക്ക്; 2022ൽ ഒക്ടോബർ വരെ ഇന്ത്യൻ പൗരത്വം വേണ്ടെന്ന് വച്ചത് 1,83,741 പേർ; കണക്കുകൾ ചൂണ്ടിക്കാട്ടുന്നത് അമേരിക്കൻ താൽപ്പര്യം

എം എസ് സനിൽകുമാർ

തിരുവനന്തപുരം: കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവർ 12.50 ലക്ഷം . ഈ വർഷം ഒക്ടോബർ 31 വരെ 1,83,741 പേരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. കഴിഞ്ഞ 11 വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന പൗരത്വം ഉപേക്ഷിക്കൽ കണക്കാണിത്. 2014 ൽ അച്ഛാ ദിൻ വാഗ്ദാനവുമായി അധികാരത്തിൽ വന്ന നരേന്ദ്ര മോദി സർക്കാറിന് തിരിച്ചടിയാണ് ഈ കണക്കുകൾ .2014 ൽ 1.29 ലക്ഷം ആളുകളാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്.

2011 ൽ 1,22,819 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചപ്പോൾ 2012 ൽ ഇത് കുറഞ്ഞു. 1,20,923. എന്നാൽ 2013 ൽ ഇത് 1,31,405 ആയി ഉയർന്നു. ഈ തരംഗം ക്രമേണ ഉയരുകയായിരുന്നു. മുൻവർഷങ്ങളിൽ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കുകൾ ചുവടെ:

2015 ൽ 1,31,489 പേർ
2016 ൽ 1,41, 603 പേർ
2017 ൽ 1,33, 049 പേർ
2018 ൽ 1,34,561 പേർ
2019 ൽ 1,44,017 പേർ
2020 ൽ 85, 256 പേർ
2021 ൽ 1,63,370 പേർ

മാദിയുടെ അച്ഛാ ദിൻ സന്ദേശം ഭാരതീയരിൽ ഏശുന്നില്ലെന്നാണ് ഈ കണക്കുകൾ തെളിയിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന കണക്കാണ് ഈ വർഷം ഒക്ടോബർ 31 വരെ രേഖപ്പെടുത്തിയത്. 1,83,741 പേർ. ഇന്ത്യൻ പൗരത്വ നിയമപ്രകാരം ഒരു ഇന്ത്യൻ പൗരനും ഇരട്ട പൗരത്വം അനുവദിക്കില്ല. വിദേശ പൗരത്വം ലഭിച്ചാലുടൻ ഇന്ത്യൻ പാസ്‌പോർട്ട് വിദേശകാര്യ മന്ത്രാലയത്തിൽ തിരിച്ചേൽപ്പിക്കണം എന്നാണ് നിയമം.

അമേരിക്കൻ പൗരത്വം ലഭിക്കുന്നതിന് വേണ്ടിയാണ് ഭൂരിഭാഗം ഇന്ത്യക്കാരും പൗരത്വം ഉപേക്ഷിച്ചതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ . 78,284 പേരാണ് അമേരിക്കൻ പൗരത്വം ലഭിക്കുന്നതിന് വേണ്ടി 2021 ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. കാനഡയാണ് രണ്ടാം സ്ഥാനത്ത്.

21,597 പേരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു കാനഡ പൗരത്വം നേടിയത്. 2021 ലെ കണക്കാണിത്. യു.കെ ആണ് മൂന്നാം സ്ഥാനത്ത്.14,637 പേർ ഇന്ത്യൻ പൗരത്വം വിട്ട് ബ്രിട്ടീഷ് പൗരന്മാരായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP