Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെനാലിറ്റി നഷ്ടമാക്കിയ കെയ്‌നെ 'ഹാരി പെയ്ൻ' എന്ന് വിശേഷിപ്പിച്ചു മാധ്യമങ്ങൾ; എനിക്ക് ഇതുമായി പൊരുത്തപ്പെട്ട് ജീവിക്കേണ്ടി വരും; പക്ഷേ നമ്മൾ ഓരോരുത്തരെയും ഓർത്ത് അഭിമാനിക്കാൻ സാധിക്കുമെന്ന് കെയ്‌നിന്റെ പ്രതികരണം; ഒരേ സമയം നായകനും വില്ലനുമായി മാറിയ ഇംഗ്ലീഷ് ക്യാപ്ടനെ വേദനിപ്പിക്കാതെ ആരാധകരും

പെനാലിറ്റി നഷ്ടമാക്കിയ കെയ്‌നെ 'ഹാരി പെയ്ൻ' എന്ന് വിശേഷിപ്പിച്ചു മാധ്യമങ്ങൾ; എനിക്ക് ഇതുമായി പൊരുത്തപ്പെട്ട് ജീവിക്കേണ്ടി വരും; പക്ഷേ നമ്മൾ ഓരോരുത്തരെയും ഓർത്ത് അഭിമാനിക്കാൻ സാധിക്കുമെന്ന് കെയ്‌നിന്റെ പ്രതികരണം; ഒരേ സമയം നായകനും വില്ലനുമായി മാറിയ ഇംഗ്ലീഷ് ക്യാപ്ടനെ വേദനിപ്പിക്കാതെ ആരാധകരും

സ്പോർട്സ് ഡെസ്ക്

ദോഹ: ഇംഗ്ലീഷ് ഫുട്‌ബോളിൽ ഹേറ്റർമാർ അധികമില്ലാത്ത എല്ലാവരാലും സ്‌നേഹിക്കപ്പെടുന്ന കളിക്കാരനാണ് ഹാരി കെയ്ൻ. ഇന്നലെ കെയ്ൻ ഒരേ സമയം നായകനും വില്ലനുമായി മാറി. ഇംഗ്ലണ്ടിന് വേണ്ടി ഗോൾനേടിയ താരം പിന്നീട് സമനില പിടിക്കാൻ ലഭിച്ച അവസവരും നഷ്ടമാക്കി. ഇതോടെ ഇംഗ്ലീഷ് ദുരന്ത നായകനായി കെയ്ൻ. ഇംഗ്ലീഷ് മാധ്യമങ്ങളും കെയ്‌നിന്റെ കണ്ണീരിനൊപ്പമാണ് നിലകൊണ്ടത്്. പെനാലിറ്റി നഷ്ടമാക്കിയ കെയ്‌നെ 'ഹാരി പെയ്ൻ' എന്ന് വിശേഷിപ്പിച്ചു മാധ്യമങ്ങൾ രംഗത്തുവന്നിരുന്നു. അതേസമയം അതിരുകടന്ന് അദ്ദേഹത്തെ ആക്രമിക്കാനും ആരും തയ്യാറായില്ല.

പെനാലിറ്റി നഷ്ടമാക്കിയതിൽ പ്രതികരിച്ചു നടൻ രംഗത്തുവന്നു. 'തീർച്ചയായും എനിക്ക് ഇതുമായി പൊരുത്തപ്പെട്ട് ജീവിക്കേണ്ടി വരും. പക്ഷേ നമ്മൾ ഓരോരുത്തരെയും ഓർത്ത് അഭിമാനിക്കാൻ സാധിക്കും. നമ്മുടെ ടീമിന് ഭാവിയിൽ നല്ലൊരു സ്ഥാനം ലഭിക്കുമെന്ന് എനിക്ക് അറിയാം' എന്നാണ് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ഹാരി കെയ്ൻ പറഞ്ഞത്. കെയ്ൻ നഷ്ടമാക്കിയ അവസരം ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പെനാൽറ്റി നഷ്ടങ്ങളിൽ കൂട്ടിച്ചേർക്കപ്പെടും.

ഫ്രാൻസിനെതിരെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നിർണായക പെനാൽറ്റി പാഴാക്കുകായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റൻ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫ്രാൻസ് മുന്നിട്ട് നിൽക്കവേ സമനില പിടിക്കാൻ ഇംഗ്ലണ്ടിന് ലഭിച്ച അവസരമാണ് കെയ്ൻ നഷ്ടപ്പെടുത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി ഏക ഗോൾ നേടിയതും ഹാരി കെയ്നാണ്. ആദ്യ പകുതിക്ക് ശേഷം ഇംഗ്ലണ്ടിന് ലഭിച്ച പെനാൽറ്റിയിലൂടെയാണ് താരം ഗോൾ കണ്ടെത്തിയത്.

ഇന്നലെ നടന്ന അവസാന ക്വാർട്ടർ മത്സരത്തിൽ ഇംഗ്ലണ്ടിനെ കീഴ്പ്പെടുത്തി ഫ്രാൻസ് സെമിയിലിടം നേടിയിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാർ തുടർച്ചയായ രണ്ടാം ലോകകപ്പ് സെമി ഉറപ്പിച്ചത്. 17-ാം മിനിറ്റിലെ കൗണ്ടർ അറ്റാക്കിലൂടെ ഫ്രഞ്ച് ഡിഫൻസീവ് മിഡ്ഫീൽഡറായ ഔറേലിയൻ ചൗമേനിയാണ് ആദ്യ ഗോൾ നേടിയത്. 53-ാം മിനിറ്റിൽ ബുകായോ സാകയെ ബോക്സിനുള്ളിൽ വെച്ച് ചൗമേനി ഫൗൾ ചെയ്തതിനെ തുടർന്ന് ഇംഗ്ലണ്ടിന് പെനാൽറ്റി ലഭിക്കുകയായിരുന്നു.

ഇംഗ്ലീഷ് നായകൻ ഹാരി കെയ്ൻ പന്ത് കൃത്യമായി വലയിലെത്തിച്ച് ടീമിനെ ഒപ്പമെത്തിച്ചു. തുടർന്ന് 78-ാം മിനിറ്റിൽ അന്റോയ്ൻ ഗ്രീസ്മാൻ നൽകിയ സുന്ദരമായ ക്രോസ് ഒളിവർ ജിറൂദ് ഗോളാക്കി മാറ്റിയതോടെ ഫ്രാൻസ് വീണ്ടും മുന്നിലെത്തി. എന്നാൽ 82-ാം മിനിറ്റിൽ ഇംഗ്ലണ്ടിന് പെനാൽറ്റി ലഭിച്ചു. ഫ്രഞ്ച് പ്രതിരോധ താരം തിയോ ഹെർണാണ്ടസ് മേസൺ മൗണ്ടിനെ അനാവശ്യമായി തള്ളിയിട്ടതിന് വാറിന്റെ സഹായത്തോടെ പെനാൽറ്റി ലഭിക്കുകയായിരുന്നു. ഇക്കുറിയും കിക്കെടുക്കാൻ വന്നത് കെയ്ൻ. എന്നാൽ ഇത്തവണ ലക്ഷ്യം പിഴച്ചു.

ഗോളിയുടെ വലത്തേക്ക് തൊടുത്ത ഷോട്ട് ബാറിന് മുകളിലൂടെ പോയത് ഞെട്ടലോടെയാണ് ലോകം കണ്ടത്. സമനില പിടിക്കാനുള്ള നിർണായക അവസരം കളഞ്ഞുകുളിച്ചതോടെ പൊലിഞ്ഞത് ഇംഗ്ലണ്ടിന്റെ സെമി സ്വപ്നമായിരുന്നു. പെനാൽറ്റി നഷ്ടമായതിനെക്കുറിച്ച് ഹാരി കെയ്ൻ പ്രതികരിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP