Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാരക്കാന മുത്തപ്പാ പെട്ടല്ലോ!; ലോകകപ്പിൽ നിന്നും ബ്രസീൽ പുറത്തായതിന് പിന്നാലെ ട്രോൾ പൂരം; കാനറി കണ്ണപ്പനും സാംബാ സാബുവും എയറിൽ; ത്രിവേണി സൂപ്പർമാർക്കറ്റിൽ ബോംബിടുന്ന ആരാധകന്റെ ചിത്രം വൈറൽ

മാരക്കാന മുത്തപ്പാ പെട്ടല്ലോ!; ലോകകപ്പിൽ നിന്നും ബ്രസീൽ പുറത്തായതിന് പിന്നാലെ ട്രോൾ പൂരം; കാനറി കണ്ണപ്പനും സാംബാ സാബുവും എയറിൽ; ത്രിവേണി സൂപ്പർമാർക്കറ്റിൽ ബോംബിടുന്ന ആരാധകന്റെ ചിത്രം വൈറൽ

സ്പോർട്സ് ഡെസ്ക്

തിരുവനന്തപുരം: തുടക്കം മുതൽ അട്ടിമറികളുടെ ഘോഷയാത്ര കണ്ട ഖത്തർ ലോകകപ്പിൽ ഏഷ്യൻ ടീമുകളുടെ മുന്നേറ്റമാണ് ആദ്യ ഘട്ടങ്ങളിൽ കണ്ടത്. ജർമനി, ബൽജിയം സ്‌പെയിൻ എന്നിങ്ങനെ കരുത്തർ തുടക്കത്തിൽ വീണു. ഏറ്റവും ഒടുവിൽ ക്രൊയേഷ്യയോട് തോറ്റ് മുൻ ചാമ്പ്യന്മാരായ ബ്രസീൽ പുറത്തായതാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം.

കേരളത്തിലും ഏറ്റവും കൂടുതൽ ഫുട്‌ബോൾ ഫാൻസുള്ള ടീമുകളിൽ ഒന്നാണ് ബ്രസീൽ. ഫാൻസ്‌പോലെത്തന്നെ ധാരാളം എതിരാളികളും അവർക്കുണ്ട്. ബ്രസീൽ പുറത്തായതുകൊണ്ടുമാത്രം ആഘോഷം സംഘടിപ്പിച്ച വിരുതന്മാർവരെ ഇക്കൂട്ടത്തിലുണ്ട്. അതുകൊണ്ടുതന്നെ ബ്രസീലിന്റെ ലോകകപ്പിൽ നിന്നുള്ള മടക്കം ട്രോളന്മാർ ആഘോഷമാക്കി.

അർജന്റീന നെതർലൻഡിനോട് ജയിച്ച് സെമി ഫൈനലിൽ എത്തിയത് ബ്രസീൽ ആരാധകരുടെ സങ്കടം ഇരട്ടിയാക്കുന്നു. സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് വലിയ തരത്തിലുള്ള ട്രോളുകളാണ് എത്തുന്നത്. വൈറലായ ട്രോളുകൾ കാണാം.



ബ്രസീൽ തോറ്റതോടെ കാനറി കണ്ണപ്പനും സാംബാ സാബുവും എല്ലാം എയറിലാണ്. ക്രൊയേഷ്യയോട് ബ്രസീൽ തോറ്റ വിഷമത്തിൽ അടുത്തുള്ള ത്രിവേണി സൂപ്പർമാർക്കറ്റിൽ ബോംബിടുന്ന ഫാനിന്റെ ടോൾവശര പുറത്തിറങ്ങിയിട്ടുണ്ട്. ചുവപ്പും വെള്ളയും കളങ്ങൾ നിറഞ്ഞതാണ് ക്രൊയേഷ്യയുടെ ജേഴ്‌സി. അതേ മാതൃകയാണ് ത്രിവേണിയുടെയും. ഇതാണ് ട്രോളിന് ആധാരം.

നീയിന്ന് കൂവി വിളിക്കാതെ മീൻ വിറ്റാൽ മതി... രാവിലെ വീട്ടിൽ മീൻവിൽപ്പനക്കാരൻ കൂവിയത് തന്നെ കളിയാക്കാനാണ് എന്ന കരുതി ദേഷ്യപ്പെടുന്ന ബ്രസീൽ ഫാൻ മുതൽ നെയ്മീൻ ഉണ്ടോ ചേട്ടാ എന്ന് ചോദിക്കുന്ന അർജന്റ്റീന ഫാൻ വരെ ട്രോളുകളിലുണ്ട്.



ഒരു വീട്ടിൽ ചേട്ടൻ ബ്രസീൽ ഫാനും അനിയൻ അർജന്റീന ഫാനുമായ കുടുംബത്തിൽ നടക്കുന്നത് എന്ന രീതിയിലാണ് ഈ ടോൾ പ്രചരിക്കുന്നത്.



നീയൊക്കെ നശിച്ചു പോകുമെടാ... ക്രൊയേഷ്യയോട് ബ്രസീൽ തോറ്റ വിഷമത്തിൽ അടുത്തുള്ള ത്രിവേണി സൂപ്പർമാർക്കറ്റിൽ ബോംബിടുന്ന ഫാനിന്റെ ടോളും ശ്രദ്ധ നേടുന്നു. ചുവപ്പും വെള്ളയും കളങ്ങൾ നിറഞ്ഞതാണ് ക്രൊയേഷ്യയുടെ ജേഴ്‌സി. അതേ മാതൃകയാണ് ത്രിവേണിയുടെയും.



നീയിന്ന് കൂവി വിളിക്കാതെ മീൻ വിറ്റാൽ മതി... രാവിലെ വീട്ടിൽ മീൻക്കാരൻ കൂവിയത് തന്നെ കളിയാക്കാനാണ് എന്ന കരുതി ദേഷ്യപ്പെടുന്ന ബ്രസീൽ ഫാൻ. അനിയൻ അർജന്റീന : നെയ്മീൻ ഉണ്ടോ ചേട്ടാ എന്ന് ചോദിക്കുന്ന അർജന്റ്റീന ഫാനായ അനിയനെയും കമന്റിൽ കാണാം.



പരാജയത്തിന് പിന്നാലെ ആരാധകരെയും പൊട്ടിക്കരയിപ്പിക്കുകയാണ് ബ്രസീൽ താരം നെയ്മർ. പരാജയം താങ്ങാനാവാതെ മൈതാനത്ത് പൊട്ടിക്കരയുന്ന നെയ്മറിനെയും ആശ്വസിപ്പിക്കാൻ പാടുപെടുന്ന സഹതാരങ്ങളുമാണ് ക്രൊയേഷ്യയുമായുള്ള മത്സരത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വൈറലായത്.



അധിക സമയത്ത് ഗോളടിച്ച് ബ്രസീലിനെ മുന്നിലെത്തിച്ചെങ്കിലും സെമി പ്രതീക്ഷ അവസാനിച്ചതിന്റെ ദുഃഖം ഉള്ളിലൊതുക്കാനാവാതെയായിരുന്നു താരത്തിന്റെ വിങ്ങിപ്പൊട്ടൽ. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട ആവേശപ്പോരാട്ടത്തിലാണ് ലോക ഒന്നാം നമ്പർ ടീമായ ബ്രസീലിനെ വീഴ്‌ത്തി ക്രൊയേഷ്യ തുടർച്ചയായ രണ്ടാം ലോകകപ്പ് സെമിയിൽ പ്രവേശിച്ചത്.



ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ക്രൊയേഷ്യയുടെ ജയം. ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്‌ലാസിച്ച്, ലോവ്റോ മയർ, ലൂക്കാ മോഡ്രിച്ച്, മിസ്ലാവ് ഓർസിച്ച് എന്നിവർ ഗോൾ നേടി.



ബ്രസീലിനായി കാസമിറോ, പെഡ്രോ എന്നിവർ ഷൂട്ടൗട്ടിൽ ഗോൾ നേടിയെങ്കിലും ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക്ക് ലിവാക്കോവിച്ച് തടുത്തു. നാലാം കിക്കെടുത്ത മാർക്വീഞ്ഞോസിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചതോടെ ബ്രസീൽ ലോകകപ്പിൽനിന്നു പുറത്തേക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP