Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മലബാർ ജ്യൂലറിയിൽ നിന്ന് പിടിച്ചെടുത്ത സ്വർണ്ണത്തിൽ ബരിയാണി ചെമ്പിലെ സ്വർണ്ണവും; അബൂബക്കർ പഴേടത്തിന്റെ കുറ്റസമ്മതമൊഴി നിർണ്ണായകം; സ്വ്പ്‌നയ്ക്കും ശിവശങ്കറിനുമെതിരെ പുതിയ കേസിന് സാധ്യത; മലബാർ ജ്യൂലറിക്ക് പിന്നിൽ കള്ളപ്പണം വെളുപ്പിക്കൽ ലക്ഷ്യം; പഴയ സ്വർണ്ണത്തിന്റെ കച്ചവടവും സജീവം; ഇഡിയുടെ അന്വേഷണം വീണ്ടും സജീവം

മലബാർ ജ്യൂലറിയിൽ നിന്ന് പിടിച്ചെടുത്ത സ്വർണ്ണത്തിൽ ബരിയാണി ചെമ്പിലെ സ്വർണ്ണവും; അബൂബക്കർ പഴേടത്തിന്റെ കുറ്റസമ്മതമൊഴി നിർണ്ണായകം; സ്വ്പ്‌നയ്ക്കും ശിവശങ്കറിനുമെതിരെ പുതിയ കേസിന് സാധ്യത; മലബാർ ജ്യൂലറിക്ക് പിന്നിൽ കള്ളപ്പണം വെളുപ്പിക്കൽ ലക്ഷ്യം; പഴയ സ്വർണ്ണത്തിന്റെ കച്ചവടവും സജീവം; ഇഡിയുടെ അന്വേഷണം വീണ്ടും സജീവം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലബാർ ജ്യൂലവറിയിൽ നിന്ന് പിടിച്ചെടുത്ത സ്വർണ്ണത്തിൽ ബരിയാണി ചെമ്പിലെ സ്വർണ്ണമുണ്ടോ എന്ന പരിശോധനയിൽ എൻഫോഴ്‌സ്‌മെന്റെ ഡയറക്ടറേറ്റ്. വീണ്ടും സ്വർണ്ണ കടത്തിൽ അന്വേഷണം സജീവമാക്കുകായണ് ഇഡി. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ 5.058 കിലോഗ്രാം സ്വർണത്തിൽ നയതന്ത്രപാഴ്‌സൽ കള്ളക്കടത്തിലൂടെ കൊണ്ടുവന്ന സ്വർണമുണ്ടോ എന്ന് അന്വേഷണം ആരംഭിച്ചു. ഇതു വ്യക്തമായാൽ കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, സന്ദീപ് നായർ, എം.ശിവശങ്കർ എന്നിവർക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യും.

നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിൽ ഇവരുടെ കൂട്ടുപ്രതിയായ മലപ്പുറം സ്വദേശി അബൂബക്കർ പഴേടത്തിന്റെ കുറ്റസമ്മതമൊഴി ഇഡി രേഖപ്പെടുത്തി. ഇതനുസരിച്ചു തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്‌സലിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടയിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയ 30.25 കിലോഗ്രാം സ്വർണത്തിൽ 3 കിലോഗ്രാം സ്വർണം തനിക്കുവേണ്ടി കടത്തിയതാണെന്ന് അബൂബക്കർ നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം.

ഇന്നലെ അബൂബക്കറിന്റെ താമസ സ്ഥലത്തും ബിസിനസ് പങ്കാളിത്തമുള്ള സ്വർണവ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി കണ്ടെത്തിയ 5 കിലോഗ്രാം സ്വർണവും നയതന്ത്ര പാഴ്‌സൽ വഴി കടത്തിക്കൊണ്ടു വന്നതാണെന്ന മൊഴി ഇഡിക്കു ലഭിച്ചിട്ടുണ്ട്. നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു പിടിക്കപ്പെടും മുൻപു 6 കിലോഗ്രാം സ്വർണം തനിക്കു വേണ്ടി സന്ദീപ് നായരും കൂട്ടാളികളും പുറത്തു കടത്തി തന്നതായും അബൂബക്കർ മൊഴി നൽകി. മലബാർ ജ്യൂലറിക്ക് പിന്നിൽ കള്ളപ്പണം വെളുപ്പിക്കലാണെന്നും വ്യക്തമായിട്ടുണ്ട്. പഴയ സ്വർണം വാങ്ങി കള്ളപ്പണം വെളിപ്പിക്കുന്നതും പഴേടത്തിന്റെ ഇടപാട് രീതിയാണ്.

മലപ്പുറത്തുനിന്നും കഴിഞ്ഞ ദിവസം ഇ.ഡി റെയ്ഡിൽ കോടികൾ പിടിച്ചെടുത്ത കള്ളക്കടത്തുകാരനായ പഴയേടത്ത് അബൂബക്കർ ഹാജി നാട്ടുകാർക്ക് മുന്നിൽ ദാനശീലനാണ്. സ്‌നേഹമുള്ളവനും. 63കാരനായ ഹാജി പഴയകാലത്തെ കള്ളക്കടത്ത് സംഘത്തിലെ വമ്പനാണ്..ഇപ്പോൾ ന്യൂജെൻ പിള്ളേരോടൊപ്പം ഇറങ്ങിയത് വലിയൊരു ഇടവേളക്ക് ശേഷവും. ഇയാൾക്ക് കോഴിക്കോട്ട് സജീവമായ ബിസിനസ്സ് ഇടപാടുകളുണ്ട്. മലപ്പുറം പഴമള്ളൂരിലാണ് അബൂബക്കർ ഹാജിയുടെ വീട്. നാട്ടിലെ ആവശ്യങ്ങൾക്കെല്ലാം കൈമറന്നു സഹായിക്കുന്നയാളാണ് അബൂബക്കർഹാജിയെന്നാണ് നാട്ടുകാർ പറയുന്നത്. അതോടൊപ്പം നാട്ടിലെ പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം, ചികിത്സക്കു ബുദ്ധിമുട്ടുന്ന രോഗികൾ ഇവർക്കെല്ലാം കൈത്താങ്ങാവാൻ അബൂബക്കർ ഹാജി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഇതെല്ലാം തന്റെ തട്ടിപ്പിന്റെ മുഖം ജനങ്ങളിൽനിന്നു മറച്ചുവെക്കാനുള്ള അടവായാണ് അന്വേഷണ സംഘങ്ങൾ കരുതുന്നത്.

അതേ സമയം ഇയാൾക്കു ചില അസുഖങ്ങളും നിലവിലുണ്ട്. ഇതിന്റെ ചികിത്സകളും നടന്നുവരികയാണെന്നാണു അടുപ്പക്കാർ പറയുന്നത് അബൂബക്കറിന്റെ മലപ്പുറത്തെ മലബാർ ജൂവലറിയിലും വീട്ടിലും ഷെയറലുള്ള മറ്റു രണ്ടു സ്ഥാപനങ്ങളിലും നടന്ന ഇ.ഡി റെയ്ഡിൽ നിന്നും 5.058കിലോ സ്വർണവും രഹസ്യഅറയിൽ ഒളിപ്പിച്ച 2.51കോടി രൂപയുമാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. നയതന്ത്രസ്വർണക്കടത്തുകേസിലെ സ്വപ്നയുടെ പങ്കാളിയായ അബൂബക്കർ ഹാജിയെ ചുറ്റിപ്പറ്റി ഒരുപാട് ദുരൂഹതകൾ നിലനിൽക്കുന്നതായാണ് ഇ.ഡിക്കു ലഭിച്ച വിവരം. മലപ്പുറം കോട്ടപ്പടിയിൽ താലൂക്ക് ആശുപത്രിക്കു എതിർവശത്താണ് മലബാർ ജൂവലറി സ്ഥിതിചെയ്യുന്നത്. നിലവിൽ ഷോപ്പ് പൂട്ടിയിരിക്കുകയാണ്. ടവിപുലീകരണാർഥം കുറച്ചു ദിവസം അവധിയായിരിക്കുമെന്ന ബോർഡും പുറത്തുതൂക്കിയിട്ടുണ്ട്. ഇ.ഡി.യുടെ റെയ്ഡും കട പൂട്ടിച്ചതും മറച്ചുവെക്കാനാണ് ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചതെന്നാണ് വിവരം.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി നടന്ന നയതന്ത്ര സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷുമായി ചേർന്നു കള്ളപ്പണം വെളിപ്പിച്ചതും ഇയാളായിരുന്നു. അന്നു കടത്തിയ സ്വർണത്തിൽ കുറ്റാരോപിതനായ പി.എസ് സരിതിനേയും. സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും ചോദ്യം ചെയ്തതിൽനിന്നാണ് അന്വേഷണം പഴയേടത്ത് അബൂബക്കർ ഹാജിയിലേക്കും എത്തിയത്. നയതന്ത്ര സ്വർണക്കടത്തിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിലാണ് അബൂബക്കറിന്റെ നേതൃത്വത്തിൽ കള്ളപ്പണം വെളിപ്പിക്കുന്നതായി ഇഡിക്കു വിവരം ലഭിച്ചത്. 2020 ജൂലൈ അഞ്ചിന് കസ്റ്റംസ് പിടികൂടിയ കള്ളക്കടത്ത് സ്വർണത്തിൽ മൂന്നു കിലോ. അബൂബക്കറിന്റെതായിരുന്നുവെന്നു പിന്നീട് മലബാർ ജൂവലറിയുടെ പ്രമോട്ടറായ അബൂബക്കർ പഴേടത്ത് ഇ്ഡിക്കുമുന്നിൽ വെളിപ്പെടുത്തിയിരുന്നു.

ഇതിന് പുറമെ കോഴിക്കോട്ടെ അറ്റ്ലസ് ഗോൾഡ് സൂപ്പർ മാർക്കറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഷെയർഹോൾഡർമാരിൽ ഇയാളും അംഗമായതനാൽ അവിടെയും റെയ്ഡ് നടത്തി. ഇതിന് പുറമെ മലപ്പുറം ആസ്ഥാനമായുള്ള & ഫൈൻ ഗോൾഡ് ജൂവലറിയിലും പരിശോധന നടന്നു.അബൂബക്കർ ഭാഗമായിസ്ഥാപനങ്ങളും ഇയാളുടെ പാർപ്പിട പരിസരവും റെയ്ഡ് നടത്തിയതായി ഇ.ഡി.വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP