Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റഷ്യയെ ആക്രമിക്കുന്ന ഏത് രാജ്യത്തേയും ഭൂമുഖത്ത് നിന്നും തുടച്ചു നീക്കുമെന്ന് പുടിന്റെ മുന്നറിയിപ്പ്; പുടിന്റെ യുദ്ധം ലോക മഹായുദ്ധമായേ അവസാനിക്കൂ എന്ന് നാറ്റോയും; പുടിൻ ഉടൻ പുറത്താകുമെന്ന് പ്രതിപക്ഷം; റഷ്യൻ - യുക്രെയിൻ യുദ്ധം പുതിയ തലത്തിലേക്ക്

റഷ്യയെ ആക്രമിക്കുന്ന ഏത് രാജ്യത്തേയും ഭൂമുഖത്ത് നിന്നും തുടച്ചു നീക്കുമെന്ന് പുടിന്റെ മുന്നറിയിപ്പ്; പുടിന്റെ യുദ്ധം ലോക മഹായുദ്ധമായേ അവസാനിക്കൂ എന്ന് നാറ്റോയും; പുടിൻ ഉടൻ പുറത്താകുമെന്ന് പ്രതിപക്ഷം; റഷ്യൻ - യുക്രെയിൻ യുദ്ധം പുതിയ തലത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ഷ്യൻ - യുക്രെയിൻ യുദ്ധം പുതിയ തലത്തിലേക്ക് നീങ്ങിയേക്കുമെന്ന സൂചനകൾ നൽകിക്കൊണ്ട് വക്പോര് മുറുകുകയാണ്. റഷ്യയെ ആക്രമിക്കൻ തുനിഞ്ഞിറങ്ങുന്ന ഏതൊരു രാജ്യത്തേയും ഈ ഭൂമുഖത്തു നിന്നും തുടച്ചു നീക്കുമെന്ന ഭീഷണിയാണ് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ മുഴക്കിയിരിക്കുന്നത്.പ്രതിരോധത്തിനായി ആദ്യം ആണവായുധങ്ങൾ ഉപയോഗിക്കരുതെന്ന ഒരു കരാറും തന്റെ രാജ്യത്തിനില്ലെന്നും ഇപ്പോൾ റഷ്യയുടെ പക്കലുള്ള ഹൈപ്പർസോണിക് ആയുധങ്ങൾ, റഷ്യ ആക്രമിക്കപ്പെട്ടാൽ ഉടനടി തിരിച്ചടി നൽകുവാൻ കെൽപുള്ളവയാണെന്നും പുടിൻ കൂട്ടിച്ചേർത്തു.

കിർഗിസ് തലസ്ഥാനമായ ബിഷെക്കിൽ പ്രാദേശിക നേതാക്കളുമായുള്ള യോഗത്തിനു ശേഷമാണ് പുടിൻ ഈ പ്രസ്താവന ഇറക്കിയത്. യുക്രെയിനിലെ സംഘർഷം അവസാനിപ്പിക്കൻ ഉടനടി തന്നെ ഒരു കരാർ ആവശ്യമാണെന്നും മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ പുടിൻ പറഞ്ഞു. അത്തരമൊരു കരാറിന് റഷ്യ സന്നദ്ധമണെന്നും എന്നാൽ, യുക്രെയിനിലും പാശ്ചാത്യ ശക്തികളിലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യ, ബെലാറൂസ്, കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, അർമീനിയ എന്നീ രാജ്യങ്ങൾ അടങ്ങിയ യൂറേഷ്യൻ എക്കണോമിക് യൂണിയൻ നേതാക്കളുമായുള്ള കൂടിക്കാഴ്‌ച്ചക്ക് ശേഷം പുടിൻ പറഞ്ഞത് യുക്രെയിൻ പ്രശ്നത്തിന് സമാധാനപരമായ ഒരു പരിഹാരം കണ്ടെത്താൻ റഷ്യ ആഗ്രഹിക്കുന്നു എന്നായിരുന്നു. എന്നാൽ മിൻസ്‌ക് കരാർ ലംഘനത്തിലൂടെ റഷ്യ വഞ്ചിക്കപ്പെടുകയയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം റഷ്യയുടെ യുക്രെയിൻ ആക്രമണം സകല നിയന്ത്രണങ്ങളും വിട്ട് പടർന്നേക്കാം എന്നും റഷ്യയും പാശ്ചാത്യ രാജ്യങ്ങളുമായുള്ള യുദ്ധമായി മാറിയേക്കാം എന്നും നാറ്റോ സെക്രട്ടറി ജനറൽ ജെസ് സ്റ്റോളെൻബെർഗ് മുന്നറിയിപ്പ് നൽകി. വളരെ ഭീതിയുണർത്തുന്ന ഒരു യുദ്ധമാണ് യുക്രെയിനിൽ നടക്കുന്നത്. അത് മറ്റിടങ്ങളിലേക്ക് കൂടി പടരാനുള്ള സാധ്യതയും കൂടുതലാണ് എന്ന് നോർവീജിയൻ ടെലിവിഷൻ ആയ എൻ ആർ കെ യുടെ പ്രതിനിധിയോട് സംസാരിക്കവെ നാറ്റോ തലവൻ പറഞ്ഞു.

ഒരു സമ്പൂർണ്ണ യുദ്ധത്തിന് സാധ്യതയുണ്ടെന്ന കാര്യത്തിൽ സംശയമൊന്നുമില്ലെന്നാണ് മുൻ നോർവീജിയൻ പ്രസിഡണ്ട് കൂടിയായ സ്റ്റോളൻബർഗ് പറയുന്നത്. കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ അതിൽ ഉൾപ്പെടാതിരിക്കാൻ ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആയുധസഹായമുൾപ്പടെയുള്ളവ യുക്രെയിന് നൽകി നാറ്റോ യുദ്ധത്തിൽ പങ്ക് ചേരുകയാണെന്ന് റഷ്യ ആരോപിക്കുന്നതിനിടയിലാണ് ഈ നിരീക്ഷണം എന്നത് ശ്രദ്ധേയമാണ്.

അതേസമയം, കിഴക്കൻ യുക്രെയിനിലും തെക്കൻ യുക്രെയിനിലും കനത്ത യുദ്ധം തുടരുകയാണ്. കഴിഞ്ഞ്ൻ24 മണിക്കൂറിൽ റഷ്യൻ ഷെല്ലിംഗിൽ അഞ്ച് സാധാരണക്കാർ മരണംടഞ്ഞു എന്നും മറ്റ് 13 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും യുക്രെയിൻ പ്രസിഡണ്ടിന്റെ ഓഫീസിൽ നിന്നുംഅറിയിച്ചു. കനത്ത നാശം വിതറിക്കൊണ്ട് ബാക്മുട് മേഖലയിൽ റഷ്യ ആക്രമണം തുടരുകയാണെന്ന് ഡോണ്ട്സ്‌ക് ഗവർണർ പാവ്ലോ കിരിലെങ്കോയും പറയുന്നു. അതേസമയം തൊട്ടടുത്തുള്ള ലുഹാൻസ്‌ക് മേഖലയിൽ യുക്രെയിൻ സൈന്യം റഷ്യൻ സൈന്യത്തെ തുരത്തിക്കൊണ്ടിരിക്കുന്നതായ റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

അതിനിടയിൽ, ഇന്നലെ മോസ്‌കോയിലെ ഒരു കോടതി റഷ്യൻ പ്രതിപക്ഷ രാഷ്ട്രീയ നേതവായ ഇലിയ യഷിനെ എട്ടര വർഷത്തെ തടവിന് ശിക്ഷിച്ചു. യുക്രെയിനിലെ റഷ്യൻ ആക്രമണത്തെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു എന്ന കുറ്റമാണ് അദ്ദേഹത്തിനു മേൽ ചുമത്തിയിരിക്കുന്നത്. ഇപ്പോൾ ജയിലിൽ കഴിയുന്ന് പ്രതിപക്ഷ നേതാവ് അലെക്സി നവാൽനിയുടെയും 2015-ൽ കൊല്ലപ്പെട്ട പുടിന്റെ എതിരാളി ബോറിസ് നെംസ്റ്റോവിന്റെയും അനുയായിയാണ് ഈ 39 കാരൻ.

പുടിന്റെ വളർത്തുമകളുടെ മുൻ കാമുകൻ കൂടിയായ ഇലിയ യാഷിൻ ശിക്ഷിക്കപ്പെട്ടത് ബുച്ചയിൽ റഷ്യ നടത്തിയ യുദ്ധകുറ്റങ്ങളെ കുറിച്ച് പറഞ്ഞതിനായിരുന്നു. കൈവിലങ്ങണിയിച്ച് കോടതിയിൽ എത്തിച്ച ഇലിയ വിധികേട്ട് ചിരിച്ചുകൊണ്ടായിരുന്നു കുടുംബാംഗങ്ങളോട് യാത്ര പറഞ്ഞ് പോയത്. കോടതിയിൽ തിങ്ങിക്കൂടിയ അദ്ദേഹത്തിന്റെ അനുയായികൾ കരഘോഷം മുഴക്കി തങ്ങളുടെ നേതാവിനുള്ള പിന്തുണ അറിയിക്കുന്നുണ്ടായിരുന്നു.

ജയിലിലേക്ക് കൊണ്ടു പോകുന്നതിനു മുൻപായി അദ്ദേഹം തന്റെ അനുയായികളോട് സംസാരിക്കുകയും ചെയ്തു. തന്റെ ശിക്ഷാ കാലാവധി പൂർത്തിയാകുന്നതിനു മുൻപ് തന്നെ പുടിൻ സ്ഥാന ഭ്രഷ്ടനാകുമെന്ന് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP