Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആസിഫ് അലിക്ക് മമ്മൂട്ടി സമ്മാനമായി നൽകിയ വാച്ചിന്റെ വില കേട്ടോ? ആരാധകർക്കിടയിൽ ചർച്ചയായി മമ്മൂട്ടിയുടെ വാച്ച്

ആസിഫ് അലിക്ക് മമ്മൂട്ടി സമ്മാനമായി നൽകിയ വാച്ചിന്റെ വില കേട്ടോ? ആരാധകർക്കിടയിൽ ചർച്ചയായി മമ്മൂട്ടിയുടെ വാച്ച്

സ്വന്തം ലേഖകൻ

റോഷാക്ക് സിനിമയിലെ പ്രകടനത്തിന് മമ്മൂട്ടി ആസിഫ് അലിക്ക് ഒരു റോളക്‌സ് വാച്ച് സമ്മാനമായി നൽകിയിരുന്നു. മമ്മൂട്ടിയുടെ സമ്മാനം കിട്ടിയപ്പോൾ ആസിഫ് അലി പോലും ഞെട്ടിപ്പോയി. മ്മൂട്ടിയിൽ നിന്നു ഇങ്ങനെയൊരു സമ്മാനം ആസിഫ് പോലും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോഴിതാ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ് ആസിഫ് അലിക്ക് മമ്മൂട്ടി നൽകിയ ഈ റോളക്‌സ് വാച്ച്.

സമൂഹമാധ്യമങ്ങളിലൂടെ വാച്ചിന്റെ ചിത്രങ്ങൾ ആസിഫ് അലി പങ്കുവച്ചിരുന്നു. ഇതോടെ വാച്ചിന്റെ മോഡലിനെക്കുറിച്ചും വിലയെക്കുറിച്ചുമൊക്കെയായി ആരാധകരുടെ ചർച്ച. റോളക്‌സിന്റെ ഡീപ് സീ ഡ്വെല്ലെർ മോഡലിൽ പെട്ട വാച്ചാണ് ആസിഫ് അലിക്ക് മമ്മൂട്ടി നൽകിയതെന്നാണ് ആരാധകരുടെ കണ്ടെത്തൽ.

43 എംഎം ഓട്ടോമാറ്റിക് വാച്ച് കൂടിയായ ഇത് പൂർണമായും വാട്ടർ റെസിസ്റ്റന്റ് ആണ്. വാച്ചിന്റെ ഓൺലൈൻ വില പത്ത് ലക്ഷത്തിനടുത്തും മാർക്കറ്റ് വില പതിനൊന്ന് ലക്ഷം രൂപയുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP