Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അർജന്റീനയുടെ രക്ഷകനായി എമിലിയാനോ മാർട്ടിനസ്! പെനാൽറ്റി ഷൂട്ടൗട്ടിൽ നെതർലൻഡ്‌സിനെ കീഴടക്കി മെസിപ്പട സെമിയിൽ; ഡെച്ച് പടയുടെ കിക്ക് പാഴാക്കി ദുരന്ത നായകനായി വിർജിൻ വാൻ ദെയ്കും സ്റ്റീവൻ ബെർഗ്യൂസും; നാല് കിക്കും വലയിലെത്തിച്ച് നീലപ്പട; സെമിയിൽ അർജന്റീന-ക്രൊയേഷ്യ പോര്

അർജന്റീനയുടെ രക്ഷകനായി എമിലിയാനോ മാർട്ടിനസ്! പെനാൽറ്റി ഷൂട്ടൗട്ടിൽ നെതർലൻഡ്‌സിനെ കീഴടക്കി മെസിപ്പട സെമിയിൽ; ഡെച്ച് പടയുടെ കിക്ക് പാഴാക്കി ദുരന്ത നായകനായി വിർജിൻ വാൻ ദെയ്കും സ്റ്റീവൻ ബെർഗ്യൂസും; നാല് കിക്കും വലയിലെത്തിച്ച് നീലപ്പട; സെമിയിൽ അർജന്റീന-ക്രൊയേഷ്യ പോര്

സ്പോർട്സ് ഡെസ്ക്

ദോഹ: ആവേശക്കൊടുമുടിയേറിയ ലോകകപ്പ് ക്വാർട്ടർ പോരാട്ടത്തിൽ നെതർലൻഡ്‌സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി അർജന്റീന സെമി ഫൈനലിൽ ഷൂട്ടൗട്ടിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് അർജന്റീനയുടെ ജയം. അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി, ലിയാൻഡ്രോ പരേദസ്, ഗോൺസാലോ മോണ്ടിയെൽ, ലൗട്ടാരോ മാർട്ടിനസ് എന്നിവർ ലക്ഷ്യം കണ്ടു. അർജന്റീന താരം എൻസോ ഫെർണാണ്ടസിന്റെ കിക്ക് പുറത്തുപോയി.

നെതർലൻഡ്‌സിനായി ക്യാപ്റ്റൻ വിർജിൻ വാൻ ദെയ്ക്, സ്റ്റീവൻ ബെർഗ്യൂസ് എന്നിവരെടുത്ത കിക്കുകൾ തടഞ്ഞിട്ട ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസാണ് അർജന്റീനയുടെ ഹീറോ. നെതർലൻഡ്‌സിനായി കൂപ്‌മെയ്‌നേഴ്‌സ്, വൗട്ട് വെഗ്‌ഹോസ്റ്റ്, ലൂക് ഡി ജോങ് എന്നിവർ എടുത്ത കിക്ക് മാത്രമാണ് ലക്ഷ്യത്തിലെത്തിയത്.

രണ്ട് തകർപ്പൻ സേവുകളുമായി അർജന്റീന ഗോളി എമി മാർട്ടിനസ് ഷൂട്ടൗട്ടിലെ ഹീറോയായി. 120 മിനുറ്റുകളിലും ഇരു ടീമും രണ്ട് വീതം ഗോളടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അതിന് മുമ്പ് ഒരു ഗോളും അസിസ്റ്റുമായി മെസി അർജന്റീനക്കായും ഇരട്ട ഗോളുമായി വൗട്ട് നെതർലൻഡ്സിനായും തിളങ്ങി.

ഡിസംബർ 13ന് ഇതേ വേദിയിൽ നടക്കുന്ന സെമിഫൈനലിൽ അർജന്റീന ക്രൊയേഷ്യയെ നേരിടും. ആദ്യ ക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്‌ത്തിയാണ് ക്രൊയേഷ്യ സെമിയിലെത്തിയത്.


ചോരാത്ത കൈകളുമായി അർജന്റീനൻ ഗോളി എമി മാർട്ടിനസ് വന്മതിൽ തീർത്തതോടെ പെനാൽറ്റി ഷൂട്ടൗട്ട് ആവേശക്കൊടുമുടിയേറ്റി. വാൻഡൈക്കിന്റെ ആദ്യ കിക്ക് മാർട്ടിനസ് തടുത്തിട്ടു. അർജന്റീനക്കായി മെസിയുടെ മറുപടി നിസ്സാരമായി വലയിലെത്തി. സ്റ്റീവന്റെ രണ്ടാം കിക്കും മാർട്ടിനസിന്റെ പറക്കലിൽ അവസാനിച്ചു. എന്നാൽ അർജന്റീനക്കായി പരേഡെസ് ലക്ഷ്യംകണ്ടു. പിന്നാലെ മൂന്നാം കിക്ക് ഇരു ടീമുകളും വലയിലെത്തിച്ചു. ഡച്ചിനായി കോപ്‌മെനാഷും അർജന്റീനക്കായി മൊണ്ടൈലുമാണ് കിക്കെടുത്തത്. വൗട്ടിന്റെ നാലാം കിക്ക് ഗോളായപ്പോൾ എൻസോയുടെ കിക്ക് പാഴായി. ഡി ജോങിന്റെ അഞ്ചാം കിക്ക് നെതർലൻഡ്സ് വലയിലെത്തിച്ചപ്പോൾ ലൗട്ടാരോയുടെ അവസാന ഷോട്ട് വല കുലുക്കിയതോടെ അർജന്റീന 4-3ന് വിജയം സ്വന്തമാക്കി.

ആദ്യവസാനം ആവേശം നിറഞ്ഞ ലോകകപ്പ് ക്വാർട്ടർ പോരാട്ടത്തിൽ നെതർലൻഡ്‌സും അർജന്റീനയും രണ്ട് ഗോൾ വീതം അടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്. എന്നാൽ അധിക സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാൻ കഴിയാതെ വന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിന് വഴി മാറുകയായിരുന്നു. അർജന്റീന ജയമുറപ്പിച്ച ഘട്ടത്തിൽ ഇൻജുറി ടൈമിൽ വീണു കിട്ടിയ പെനാൽറ്റി വലയിലെത്തിച്ചാണ് നെതർലൻഡ്‌സ് ഒപ്പമെത്തിയത്.

90 മിനുറ്റുകളിലും 10 മിനുറ്റ് ഇഞ്ചുറിസമയത്തും 1-2ന് പിന്നിലായിരുന്ന നെതർലൻഡ്സ് രണ്ട് മിനുറ്റിനുള്ളിൽ സമനില ഗോൾ കണ്ടെത്തിയതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടത്. ഇരു ടീമുകളും 2-2ന് സമനില പാലിക്കുകയായിരുന്നു. മഞ്ഞക്കാർഡുകളുടെ പ്രളയവും ഇരു ടീമുകളുടേയും വീറും പോരുമായി മത്സരം ആവേശമായി.



ആദ്യ പകുതിയിൽ മൊളീനയും രണ്ടാം പകുതിയിൽ പെനാൽട്ടിയിലൂടെ മെസ്സിയുമാണ് നീലപ്പടക്കായി ഗോൾ നേടിയത്. പരുക്കൻ അടവുകൾ കയ്യാങ്കളി വരെ എത്തിയ മത്സരത്തിൽ അർജന്റീനയ്ക്കെതിരെ അവസാന നിമിഷം നേടിയ സമനില ഗോളാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്കു നീട്ടാൻ നെതർലൻഡ്‌സിന് വഴി ഒരുക്കിയത്. ഇൻജറി ടൈമിന്റെ അവസാന മിനിറ്റിൽ അർജന്റീന ബോക്‌സിൽ ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ചാണ് നെതർലൻഡ്‌സ് മത്സരത്തിൽ ആയുസ് നീട്ടിയെടുത്തത്.



നെതർലൻഡ്‌സിനായി പകരക്കാരൻ താരം വൗട്ട് വെഗ്ഹോസ്റ്റ് ഇരട്ടഗോൾ നേടി. 83, 90പ്ലസ് വൺ0 മിനിറ്റുകളിലായിരുന്നു വെഗ്‌ഹോസ്റ്റിന്റെ ഗോളുകൾ. അർജന്റീനയ്ക്കായി അർജന്റീനയ്ക്കായി നഹുവേൽ മൊളീന (35ാം മിനിറ്റ്), സൂപ്പർതാരം ലയണൽ മെസ്സി (73ാം മിനിറ്റ്, പെനൽറ്റി) എന്നിവരാണ് ലക്ഷ്യം കണ്ടത്.



ഇരു ടീമുകളും ശക്തമായ ഇലവനുകളുമായി കളത്തിലെത്തിയപ്പോൾ ആദ്യ മിനുറ്റുകളിൽ നെതർലൻഡ്സ് ടീം ആക്രമണത്തിൽ മുന്നിട്ടുനിന്നു. ഡീപേയും ഗാപ്കോയും അടങ്ങുന്ന നെതർലൻഡ്സ് മുൻനിര ഇടയ്ക്കിടയ്ക്ക് അർജന്റീനൻ ഗോൾമുഖത്തേക്ക് പാഞ്ഞെത്തിക്കൊണ്ടിരുന്നു. 22-ാം മിനുറ്റിൽ അർജന്റീനൻ സൂപ്പർ താരം മെസിയുടെ 25 യാർഡ് അകലെ നിന്നുള്ള ഷോട്ട് ബാറിന് മുകളിലൂടെ പോയി. 33-ാം മിനുറ്റിൽ ഡീ പോളിന്റെ ദുർബലമായ ഷോട്ട് ഗോളി പിടികൂടി. എന്നാൽ ആദ്യപകുതി സമനിലയിലേക്ക് എന്ന് കരുതിയിരിക്കേയാണ് 35-ാം മിനുറ്റിൽ നെതർലൻഡ്സ് പ്രതിരോധത്തെ കബളിപ്പിച്ച് മെസി മറിച്ചുനൽകിയ പന്തിൽ മൊളീന ഫിനിഷ് ചെയ്തത്. അർജന്റീനക്കായി മൊളീനയുടെ ആദ്യ ഗോളാണിത്.



രണ്ടാം പകുതിയിൽ 73ാം മിനുട്ടിലാണ് മെസ്സി പെനാൽട്ടിയിലൂടെ ഗോളടിച്ചത്. അക്യൂനയെ ബംഫ്രിസ് വീഴ്‌ത്തിയതിനാണ് പെനാൽട്ടി ലഭിച്ചത്. 38ാം മിനുട്ടിൽ നായകൻ ലയണൽ മെസ്സിയുടെ പാസിലാണ് മൊളീന വലകുലുക്കിയത്. മത്സരത്തിൽ ഇരുടീമുകളും പ്രതിരോധത്തിൽ ഊന്നിയാണ് കളിച്ചിരുന്നത്. എന്നാൽ മെസ്സിയുടെ ഇടപെടൽ മത്സരത്തിന്റെ ഗതി മാറ്റുകയായിരുന്നു. ഗോളി നോപ്പെർട്ടിനും ബ്ലിൻഡിനുമിടയിലൂടെ മൊളീന പന്ത് വലയിലെത്തിച്ചു.

അതിനിടെ, മത്സരത്തിൽ തുടർച്ചയായ മിനുട്ടുകളിൽ മൂന്നു താരങ്ങൾ മഞ്ഞക്കാർഡ് കണ്ടു. 43ാം ജൂറിൻ ടിംബെർ, 44ാം മിനുട്ടിൽ മാർകസ് അക്യൂന, 45ാം മിനുട്ടിൽ ക്രിസ്റ്റിയൻ റൊമേരേ എന്നിവരാണ് മഞ്ഞക്കാർഡ് കണ്ടത്. റൊമേരോക്ക് മഞ്ഞക്കാർഡ് കിട്ടിയത് പന്ത് കൈകൊണ്ട് തട്ടിയതിനായിരുന്നു. ശേഷം 48ാം മിനുട്ടിൽ നെതർലൻഡ് സബ് സ്ട്രൈക്കർ വോട്ട് വേഗ്ഹോസ്റ്റും മഞ്ഞക്കാർഡ് നേരിട്ടു. 76ാം മിനുട്ടിൽ ഇരുടീമിലെയും ഓരോ താരങ്ങൾ കൂടി മഞ്ഞക്കാർഡ് വാങ്ങി. ലിസാൻഡ്രോ മാർടിനെസും ഡിപേയുമാണ് നടപടി ഏറ്റുവാങ്ങിയത്.



50ാം മിനുട്ടിൽ മിസ്സ് പാസിൽ നിന്ന് ലഭിച്ച പന്ത് ഡെ പോൾ മെസ്സിക്ക് മുമ്പിലായി ഡച്ച് പോസ്റ്റിലേക്ക് അടിച്ചെങ്കിലും നോപ്പെർട്ട് കൈവശപ്പെടുത്തി. 63ാം മിനുട്ടിൽ മെസ്സിയെടുത്ത ഫ്രീകിക്ക് ഡച്ച് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. അതേസമയം, 59ാം മിനുട്ട് വരെ നെതർലൻഡ്സ് എതിർടീമിന്റെ ബോക്സിൽ ഒരു ഷോട്ട് പോലും ഉതിർത്തിട്ടില്ല.

ലയണൽ മെസ്സിയുടെ രണ്ടാം ഗോളോടെ അർജന്റീന അനായാസം ജയിച്ചു കയറുമെന്ന പ്രതീതി നിലനിൽക്കെയാണ് നെതർലൻഡ്‌സ് ഒരു ഗോൾ മടക്കിയത്. 83ാം മിനിറ്റിൽ പകരക്കാരൻ താരം വൗട്ട് വെർഗ്‌ഹോസ്റ്റാണ് ലക്ഷ്യം കണ്ടത്. ബോക്‌സിനു പുറത്തുനിന്ന് മറ്റൊരു പകരക്കാരൻ താരം സ്റ്റീവൻ ബെർഗ്യൂസ് ഉയർത്തിവിട്ട തകർപ്പൻ ക്രോസിലേക്ക് ഉയർന്നുചാടി തലവച്ച വെർഗ്‌ഹോസ്റ്റ്, പന്തിന് ഗോളിലേക്കു വഴികാട്ടി.



73ാം മിനിറ്റിൽ പെനൽറ്റിയിൽനിന്നാണ് സൂപ്പർതാരം ലയണൽ മെസ്സി അർജന്റീനയുടെ രണ്ടാം ഗോൾ നേടിയത്. പെനൽറ്റി ബോക്‌സിനുള്ളിൽ അർജന്റീന താരം മാർക്കോസ് അക്യൂനയെ ഡെൻസൽ ഡംഫ്രിസ് വീഴ്‌ത്തിയതിനായിരുന്നു പെനൽറ്റി. അർജന്റീനയുടെ ആദ്യ ഗോൾ നഹുവേൽ മൊളീന നേടി. രണ്ടാം ഗോൾ നേടിയ ലയണൽ മെസ്സിയാണ് ആദ്യ ഗോളിനു വഴിയൊരുക്കിയത്.

നെതർലൻഡ്‌സ് ബോക്‌സിലേക്ക് അർജന്റീന നടത്തിയ മുന്നേറ്റം ഫൗളിലും പെനൽറ്റിയിലും കലാശിച്ചതോടെയാണ് അർജന്റീനയുടെ രണ്ടാം ഗോളിനു വഴിയൊരുങ്ങിയത്. ഇടതുവിങ്ങിൽ പന്തുമായി മുന്നേറിയ മാർക്കോസ് അക്യൂന, നെതർലൻഡ്‌സ് ബോക്‌സിനുള്ളിലേക്ക് കടക്കുമ്പോൾ തടയാനെത്തിയ ഡെൻസൽ ഡംഫ്രിസിന്റെ കാലിൽത്തട്ടി താഴെ വീണു. യാതൊരു സംശയവും കൂടാതെ റഫറി പെനൽറ്റി സ്‌പോട്ടിലേക്ക് വിരൽചൂണ്ടി. അർജന്റീനയ്ക്കായി കിക്കെടുത്ത സൂപ്പർതാരം ലയണൽ മെസ്സി അനായാസം ലക്ഷ്യം കണ്ടു.

ആദ്യപകുതിയിൽ ഒരു ഗോളിനു പിന്നിലായിപ്പോയ നെതർലൻഡ്‌സ്, രണ്ടു മാറ്റങ്ങളുമായാണ് രണ്ടാം പകുതി ആരംഭിച്ചത്. സ്റ്റീവൻ ബെർഗ്‌വിനു പകരം സ്റ്റീവൻ ബെർഗ്യൂസും മാർട്ടിൻ ഡി റൂണിനു പകരം കൂപ്‌മെയ്‌നേഴ്‌സും കളത്തിലിറങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP