Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള മൗലാനാ ആസാദ് സ്‌കോളർഷിപ്പ് നിർത്തലാക്കും; 2023 മുതൽ ഫെല്ലോഷിപ്പുകൾ ഉണ്ടാകില്ല; വിവിധ ഫെല്ലോഷിപ്പുകൾ ഇപ്പോൾ തന്നെ ലഭ്യമായതിനാലാണ് നടപടിയെന്ന് മന്ത്രി സ്മൃതി ഇറാനി; ലോക്‌സഭയിൽ സ്മൃതിയുടെ മറുപടി ടി എൻ പ്രതാപന്റെ ചോദ്യത്തിൽ

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള മൗലാനാ ആസാദ് സ്‌കോളർഷിപ്പ് നിർത്തലാക്കും; 2023 മുതൽ ഫെല്ലോഷിപ്പുകൾ ഉണ്ടാകില്ല; വിവിധ ഫെല്ലോഷിപ്പുകൾ ഇപ്പോൾ തന്നെ ലഭ്യമായതിനാലാണ് നടപടിയെന്ന് മന്ത്രി സ്മൃതി ഇറാനി; ലോക്‌സഭയിൽ സ്മൃതിയുടെ മറുപടി ടി എൻ പ്രതാപന്റെ ചോദ്യത്തിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്തെ ന്യൂനപക്ഷ ഗവേഷക വിദ്യാർത്ഥികൾക്കുള്ള മൗലാനാ ആസാദ് ഫെല്ലോഷിപ്പ് കേന്ദ്ര സർക്കാർ നിർത്തലാക്കുന്നു. ഇക്കാര്യം മന്ത്രി സ്മൃതി ഇറാനി ലോക്‌സഭയിൽ അറിയിച്ചു. 2023 മുതൽ ഫെല്ലോഷിപ്പ് നിർത്തലാക്കാൻ തീരുമാനിച്ചതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. ടി.എൻ പ്രതാപൻ എംപിയുടെ ചോദ്യത്തിന് മറുപടിയായി ലോകസഭയിലാണ് ഇക്കാര്യം അറിയിച്ചത്. വിവിധ ഫെല്ലോഷിപ്പുകൾ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതിനാലാണ് നിർത്തലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

202223 അധ്യയന വർഷം മുതൽ ഫെല്ലോഷിപ്പ് തുടരേണ്ടതില്ലെന്നാണ് തീരുമാനം. ന്യൂനപക്ഷ പ്രീ മെട്രിക് സ്‌കോളർഷിപ്പും കേന്ദ്രം അടുത്തിടെ നിർത്തിയിരുന്നു. നിലവിൽ എംഎഎൻഎഫ് ലഭിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളെ കേന്ദ്രത്തിന്റെ തീരുമാനം ആശങ്കയിലാഴ്‌ത്തിയിട്ടുണ്ടെന്ന് ടി എൻ പ്രതാപൻ പറഞ്ഞു. വിഷയം വരും ദിവസങ്ങളിലും പാർലമെന്റിൽ ഉന്നയിക്കുമെന്നും എം പി വ്യക്തമാക്കി.

'യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) ആണ് മൗലാനാ ആസാദ് സ്‌കോളർഷിപ്പ് (എംഎഎൻഎഫ്) സ്‌കീം നടപ്പിലാക്കിയത്. യുജിസി നൽകിയ ഡാറ്റ പ്രകാരം 2014-15 നും 2021-22 നും ഇടയിൽ 6,722 ഉദ്യോഗാർത്ഥികളെ സ്‌കീമിന് കീഴിൽ തെരഞ്ഞെടുത്തു, കൂടാതെ 738.85 കോടി രൂപയുടെ ഫെലോഷിപ്പുകൾ വിതരണം ചെയ്യുകയും ചെയ്തു. ഗവൺമെന്റ് നടപ്പിലാക്കുന്ന ഉന്നതവിദ്യാഭ്യാസത്തിനായുള്ള മറ്റ് വിവിധ ഫെലോഷിപ്പ് സ്‌കീമുകളുള്ളതിനാൽ, ന്യൂനപക്ഷ വിദ്യാർത്ഥികൾ ഇതിനകം തന്നെ അത്തരം സ്‌കീമുകൾക്ക് കീഴിൽ വരുന്നതിനാലും 2022-23 മുതൽ എംഎഎൻഎഫ് സ്‌കീം നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചു,' സ്മൃതി ഇറാനി പറഞ്ഞു

പഠനത്തിൽ മികവ് പുലർത്തുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ ഈ സ്‌കോളർഷിപ്പ് നൽകി വന്നത്. മൗലാനാ ആസാദ് ദേശീയ സ്‌കോളർഷിപ്പ് സ്‌കീം എന്നും ഇത് അറിയപ്പെട്ടിരുന്നു. ദേശീയ തലത്തിൽ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ 6 മതന്യൂനപക്ഷങ്ങളിൽ പ്പെട്ട പെൺ വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പിന് അർഹത. 9 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന, മുൻപത്തെ വർഷം 50% ത്തിൽ കുറയാതെ മാർക്ക് നേടിയവരായിരിക്കണം അപേക്ഷാർഥികൾ.

അപേക്ഷാർഥികളുടെ കുടുംബ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കവിയരുത്. ആയതിനാൽ, വരുമാന സർട്ടിഫിക്കറ്റ് അപേക്ഷാസമയം ഹാജരാക്കേണ്ടതാണ്.
ഒരു കുടുംബത്തിലെ രണ്ട് കുട്ടികളിലധികം പേർക്ക് സ്‌കോളർഷിപ്പ് നല്കപ്പെടുന്നതല്ല. കേന്ദ്ര, സംസ്ഥാന ഗവൺമെന്റുകൾ അനുവദിക്കുന്ന മറ്റേതെങ്കിലും സ്‌കോളർഷിപ്പ് ആനുകൂല്യം ലഭിക്കുന്നവർക്ക് ഈ സ്‌കോളർഷിപ്പിന് അർഹതയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP