Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇനി ഡൽഹിയിലേക്ക് മേയറെ തിരഞ്ഞെടുക്കണം; അത് കൗൺസിലർമാർ ഏതു വഴിക്കാണ് വോട്ട് ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും; ഉദാഹരണത്തിന് ചണ്ഡിഗഡിൽ മേയർ ബിജെപിക്കാരനാണെന്ന് ബിജെപി നേതാവിന്റെ ട്വീറ്റ്; ഡൽഹിയിലും 'ഓപ്പറേഷൻ താമര'യുടെ സാധ്യത തേടി പരിവാറുകാർ; ഡൽഹി കോർപ്പറേഷനിൽ അട്ടിമറി നടക്കുമോ? ആംആദ്മിയും ജാഗ്രതയിൽ

ഇനി ഡൽഹിയിലേക്ക് മേയറെ തിരഞ്ഞെടുക്കണം; അത് കൗൺസിലർമാർ ഏതു വഴിക്കാണ് വോട്ട് ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും; ഉദാഹരണത്തിന് ചണ്ഡിഗഡിൽ മേയർ ബിജെപിക്കാരനാണെന്ന് ബിജെപി നേതാവിന്റെ ട്വീറ്റ്; ഡൽഹിയിലും 'ഓപ്പറേഷൻ താമര'യുടെ സാധ്യത തേടി പരിവാറുകാർ; ഡൽഹി കോർപ്പറേഷനിൽ അട്ടിമറി നടക്കുമോ? ആംആദ്മിയും ജാഗ്രതയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹിയിൽ എക്‌സിറ്റ് പോളുകൾ പ്രവചിച്ചത് ബിജെപിയുടെ തകർച്ചയാണ്. അതുണ്ടായില്ല. ബിജെപയിയുടെ അടിത്തറയ്ക്ക് കോട്ടമില്ലെന്ന് തെളിയിക്കുന്ന പരാജയമാണ് അവർക്കുണ്ടായത്. അതുകൊണ്ട് തന്നെ 'ലോട്ടസ് താമര' ഡൽഹിയിലും പരീക്ഷിക്കുമെന്ന സൂചനയാണ് പുറത്തു വരുന്നത്. ഡൽഹി മുൻസിപ്പൽ കോർപറേഷൻ (എംസിഡി) തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (എഎപി) ചരിത്ര നേട്ടത്തോടെ ഭൂരിപക്ഷം സ്വന്തമാക്കിയെങ്കിലും, മേയർ തിരഞ്ഞെടുപ്പിൽ ബിജെപിക്കും സാധ്യതയുണ്ടെന്ന് നേതാക്കൾ പറയുന്നു. ഇവിടെയാണ് ലോട്ടസ് താമരയുടെ ചർച്ച.

എഎപി മികച്ച നേട്ടം കൊയ്ത ചണ്ഡിഗഡിൽ മേയർ സ്ഥാനം ബിജെപിക്കാണ്. അട്ടിമറിയിലൂടെയാണ് ഇത് സാധ്യമായത്. ഇനി ഡൽഹിയിലേക്ക് മേയറെ തിരഞ്ഞെടുക്കണം. അത് കൗൺസിലർമാർ ഏതു വഴിക്കാണ് വോട്ട് ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന് ചണ്ഡിഗഡിൽ മേയർ ബിജെപിക്കാരനാണ്' ബിജെപിയുടെ ഐടി വിഭാഗം മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു. ഇത് ചില ഓപ്പറേഷന്റെ വ്യക്തമായ സൂചനയാണ്. ഡൽഹിയിൽ ബിജെപിയിൽനിന്ന് മേയർ ഉണ്ടാകുമെന്ന് ഡൽഹി ബിജെപി വക്താവ് തജീന്ദർ പാൽ സിങ് ബഗ്ഗയും അവകാശപ്പെട്ടു. എന്നാൽ ഇത് നടക്കില്ലെന്ന് ആംആദ്മി പറയുന്നു.

35 വാർഡുകളിലേക്കുള്ള ചണ്ഡിഗഡ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ 14 സീറ്റുകൾ നേടി എഎപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷം നേടിയിരുന്നില്ല. അവിടെ മേയർ സ്ഥാനം ബിജെപിക്കാണ്. 15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് 250 അംഗ ഡൽഹി മുനിസിപ്പൽ കോർപറേഷൻ (എംസിഡി) തിരഞ്ഞെടുപ്പിൽ എഎപി വിജയിച്ചത്. എഎപി 134 വാർഡുകൾ നേടിയപ്പോൾ, 104 വാർഡുകളിൽ ബിജെപി ജയിച്ചു. കോൺഗ്രസ് 9 സീറ്റുകൾ നേടി. അതായത് ഇരുപത് പേർ കുറുമാറിയാൽ ബിജെപി മേയറെത്തും. അതിനുള്ള സാധ്യതകൾ ബിജെപി തേടുന്നുണ്ട്. ആംഅദ്മിയിൽ നിന്നും ആളുകളെ അടർത്താനാണ് നീക്കം. ഇതിനൊപ്പം കോൺഗ്രസിനെ പിളർത്താനും ശ്രമിക്കും.

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) തിരഞ്ഞെടുപ്പിൽ എഎപിക്ക് ശക്തമായ തേരോട്ടം നടത്താനായി. 250ൽ എഎപി 134 സീറ്റുകളിൽ വിജയിച്ച് കേവല ഭൂരിപക്ഷം (126) മറികടന്നു എന്നതാണ് വസ്തുത. 15 വർഷമായി ബിജെപിയുടെ കൈവശമായിരുന്നു എംസിഡി. 104 സീറ്റുകളാണ് ബിജെപിക്ക് പിടിക്കാനായത്. കോൺഗ്രസ് 9, മറ്റുള്ളവർ 3 എന്നിങ്ങനെയാണ് സീറ്റ് നില. എഎപിക്ക് വൻ വിജയം എന്നായിരുന്നു എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. ഇതിൽ പ്രതീക്ഷയർപ്പിച്ച് വിജയാഘോഷത്തിന് തയ്യാറെടുത്തിരിക്കവെ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിൽ ആംആദ്മി പാർട്ടി പ്രവർത്തകർ ആദ്യഘട്ടത്തിൽ ആശങ്കപ്പെട്ടിരുന്നു. എന്നാൽ വിജയം ഉറപ്പിച്ചതോടെ ആഘോഷങ്ങളുമായി പ്രവർത്തകർ തെരുവിൽ ഇറങ്ങി. 250 വാർഡുകളിലേക്കാണ് ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. 2017ൽ ബിജെപിക്ക് 181, എഎപി 48, കോൺഗ്രസ് 30 എന്നിങ്ങനെയായിരുന്നു കക്ഷിനില.

1958ൽ സ്ഥാപിതമായ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ 2012ൽ കോൺഗ്രസ് സർക്കാരാണ് നോർത്ത്, ഈസ്റ്റ്, സൗത്ത് എന്നിങ്ങനെ മൂന്നായി വിഭജിച്ചത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കഴിഞ്ഞ മേയിലാണ് കേന്ദ്രസർക്കാർ കോർപറേഷനുകളെ ലയിപ്പിച്ചത്. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഭേദഗതി ബിൽ 2022 പ്രകാരമാണ് വടക്ക്, തെക്ക്, കിഴക്ക് മുനിസിപ്പൽ കോർപ്പറേഷനുകൾ ഒന്നാക്കി മാറ്റിയിരുന്നു. ഇതോടെ സീറ്റുകളുടെ എണ്ണം 272ൽനിന്ന് 250 ആയി കുറഞ്ഞു.

ഇത്തവണ 1349 സ്ഥാനാർത്ഥികളായിരുന്നു മത്സരിച്ചത്. ബിജെപിയും എഎപിയും മുഴുവൻ വാർഡിലും കോൺഗ്രസ് 247 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തി. 382 സ്വതന്ത്രരും മത്സര രംഗത്തുണ്ടായിരുന്നു. മായാവതിയുടെ ബിഎസ്‌പി 132 വാർഡുകളിൽ മത്സരിച്ചപ്പോൾ എൻസിപി 26ലും ജെഡിയു 22 സീറ്റുകളിലും മത്സരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP