Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊലക്കേസ് പ്രതിയെ പൊതുജനമധ്യത്തിൽ വധശിക്ഷയ്ക്കു വിധേയനാക്കി താലിബാൻ ഭരണകൂടം; ഭരണം പിടിച്ച ശേഷം ഇതാദ്യമെന്ന് താലിബാൻ: സാക്ഷികളായി താലിബാന്റെ ഉന്നത സ്ഥാനങ്ങളിലുള്ളവർ

കൊലക്കേസ് പ്രതിയെ പൊതുജനമധ്യത്തിൽ വധശിക്ഷയ്ക്കു വിധേയനാക്കി താലിബാൻ ഭരണകൂടം; ഭരണം പിടിച്ച ശേഷം ഇതാദ്യമെന്ന് താലിബാൻ: സാക്ഷികളായി താലിബാന്റെ ഉന്നത സ്ഥാനങ്ങളിലുള്ളവർ

സ്വന്തം ലേഖകൻ

കാബുൾ: അഫ്ഗാനിസ്ഥാനിൽ കൊലക്കേസ് പ്രതിയെ പൊതുജനമധ്യത്തിൽ വധശിക്ഷയ്ക്കു വിധേയനാക്കി താലിബാൻ ഭരണകൂടം. ഒരാളെ കുത്തിക്കൊന്ന കേസിലെ പ്രതിയെയാണ് പരസ്യമായി വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 2017ൽ പടിഞ്ഞാറൻ ഫറ പ്രവിശ്യയിൽ നടന്ന സംഭവത്തിലെ പ്രതിക്കാണ് പരസ്യമായി വധശിക്ഷ നൽകിയത്. കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചശേഷം പൊതുജന മധ്യത്തിൽ വധശിക്ഷ നടപ്പാക്കുന്നത് ആദ്യമായാണെന്നു താലിബാൻ വക്താവ് പ്രതികരിച്ചു.

പ്രതിക്ക് ശിക്ഷ നടപ്പാക്കുന്നതിനു സാക്ഷികളാകാൻ താലിബാന്റെ ഉന്നത സ്ഥാനങ്ങളിലുള്ളവരും എത്തിയിരുന്നു. ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി, ഉപപ്രധാന മന്ത്രി അബ്ദുൽ ഗനി ബറാദർ, ചീഫ് ജസ്റ്റിസ്, വിദേശകാര്യ മന്ത്രി, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയവരാണ് ശിക്ഷ നടപ്പാക്കുന്നതിന് സാക്ഷികളായത്. മൂന്നു കോടതികളാണ് കേസ് അന്വേഷിച്ചതും ശിക്ഷ വിധിച്ചതും. അതേസമയം, എങ്ങനെയാണ് യുവാവിന്റെ ശിക്ഷ നടപ്പാക്കിയതെന്ന് താലിബാൻ പ്രതികരിച്ചിട്ടില്ല.

വ്യഭിചാരം, മോഷണം തുടങ്ങിയ കുറ്റങ്ങൾക്ക് പുരുഷന്മാരെയും സ്ത്രീകളെയും പരസ്യമായി ശിക്ഷകൾക്കു വിധേയരാക്കാമെന്ന് അഫ്ഗാനിസ്ഥാനിലെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്നാണ് തൊണ്ണൂറുകളിലെ താലിബാൻ ഭരണകാലത്തുണ്ടായിരുന്ന ശിക്ഷാരീതികൾ രാജ്യത്തു പുനരവതരിപ്പിച്ചത്. ഇതോടെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. പൊതുജനത്തിനു മുന്നിലെ ശിക്ഷാനടപടി അവസാനിപ്പിക്കണമെന്ന് യുഎൻ വക്താവ് കഴിഞ്ഞ മാസം താലിബാനോട് ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP