Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂരിൽ കസ്തൂരി മാനിന്റെ ഗ്രന്ഥിയുമായി പിടിയിലായ സംഘത്തിന് രാജ്യാന്തര ബന്ധങ്ങൾ; മുഖ്യ ആസൂത്രകൻ നിലമ്പൂർ സ്വദേശി ജിഷ്ണുദാസ്; നിരവധി കേസുകളിൽ പ്രതിയായ ഇയാൾ ഒളിവിൽ; കസ്തൂരി ഗ്രന്ഥി ശേഖരിക്കുന്നത് സിക്കിം അതിർത്തിയിൽ നിന്നെന്നും വനം വകുപ്പ്

കണ്ണൂരിൽ കസ്തൂരി മാനിന്റെ ഗ്രന്ഥിയുമായി പിടിയിലായ സംഘത്തിന് രാജ്യാന്തര ബന്ധങ്ങൾ; മുഖ്യ ആസൂത്രകൻ നിലമ്പൂർ സ്വദേശി ജിഷ്ണുദാസ്; നിരവധി കേസുകളിൽ പ്രതിയായ ഇയാൾ ഒളിവിൽ; കസ്തൂരി ഗ്രന്ഥി ശേഖരിക്കുന്നത് സിക്കിം അതിർത്തിയിൽ നിന്നെന്നും വനം വകുപ്പ്

അനീഷ് കുമാർ

കണ്ണൂർ: കണ്ണൂരിൽ കസ്തൂരി മാനിന്റെ ഗ്രന്ഥിയുമായി പിടിയിലായ സംഘത്തിനു പിന്നിൽ പ്രവർത്തിച്ച മുഖ്യപ്രതിയെ വനംവകുപ്പ് തിരിച്ചറിഞ്ഞു. കസ്തൂരികടത്ത് കേസിൽ മുഖ്യപ്രതി നിലമ്പൂർ സ്വദേശിയായ ജിഷ്ണുദാസാണെന്നാണ് മറ്റു പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായത്. ഇയാൾക്കായി തളിപറമ്പ് റെയ്ഞ്ച് വനം വകുപ്പ് അധികൃതർ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ കുഞ്ഞിമംഗലം കൊവ്വപ്രത്തെ റഹീമ മൻസിലിൽ എം. റിയാസ്(25) പാടിച്ചാൽ ഞെക്ളിയിലെ കൊമ്മച്ചി വീട്ടിൽ തെക്കെപാറമ്മേൽ ടി.പി സാജിദ്(40) വയക്കര കുറ്റിക്കാട്ടുവീട്ടിൽ കെ. ആസിഫ്(31) പഴയങ്ങാടി നെരുവമ്പ്രത്തെ വി.പി വിനീത് എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിലമ്പൂരിലെ ഏജന്റ് ജിഷ്ണുദാസിനെ കേന്ദ്രീകരിച്ചു വനംവകുപ്പ് അന്വേഷണമാരംഭിച്ചത്. ഇയാൾ നേരത്തെ ഒരു കേസിൽ പ്രതിയായ റിമാൻഡിലായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

സിക്കിം അതിർത്തിയിൽ ഹിമാലയൻ താഴ്‌വരയിൽ നിന്നാണ് ഹിമാലയൻ മസ്‌കീൻ ഡീർ എന്നറിയപ്പെടുന്ന കസ്തൂരിമാനിനെ പിടികൂടി കൊന്നതിനു ശേഷം കസ്തൂരി ഗ്രന്ഥി ശേഖരിക്കുന്നത്. കള്ളക്കടത്തായി കൊണ്ടുവരുന്ന കസ്തൂരി കേരളത്തിൽ വിപണനം ചെയ്യുന്നതിന്റെ മുഖ്യ ഏജന്റാണ് ജിഷ്ണു. ഇയാളെ പിടികൂടിയാൽ മാത്രമെ കടത്തിൽ പങ്കെടുത്ത മറ്റു കണ്ണികളെ പിടികൂടാൻ കഴിയുകയുള്ളൂ. രണ്ടു ദിവസം മുൻപ് ചെറുപുഴ പാടിച്ചാലിൽ നിന്നും പിടികൂടിയത് ഒറിജിനൽ കസ്തൂരി തന്നെയാണെന്ന് വനം വകുപ്പ് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതിന്റെ ഡി. എൻ. എ പരിശോധനകൾ കൂടി നടത്തേണ്ടതുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഉത്തർ ഖാണ്ഡിലെ കേദാർ നാഥ് ഫോറസ്റ്റ് റെയ്ഞ്ചിൽ നിന്നാണ കസ്തൂരി മാനുകളെ വേട്ടയാടി പിടികൂടി കസ്തൂരിയെടുത്ത് വിൽപന നടത്തുന്നത്. രാജ്യന്തര ബന്ധങ്ങളുള്ള ഈ സംഘത്തിന്റെ കണ്ണികളായി പ്രവർത്തിക്കുന്നവരാണ് കണ്ണൂരിൽ പിടിയിലായത്.

വനംവകുപ്പ് അറസ്റ്റു ചെയ്ത നാലുപേരെയും തളിപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇവരെ വിട്ടുകിട്ടുന്നതിനായി കോടതിയിൽ അപേക്ഷ നൽകും. പരിയാരം സ്വദേശി വി.പി വിനീതാണ് ഏറ്റവും ഒടുവിൽ ഈ കേസിൽ അറസ്റ്റിലാകുന്നത്. പിടിയിലായ മറ്റു പ്രതികൾക്ക് നിലമ്പൂരിൽ നിന്നും കസ്തൂരി ഗ്രന്ഥി എത്തിച്ചുകൊടുക്കുന്നയാളാണ് വിനീതെന്ന് വനംവകുപ്പ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.വിനീതും ജിഷ്ണുദാസുമായി നേരത്തെ അടുപ്പമുണ്ടായിരുന്നു. ഈ ബന്ധമുപയോഗിച്ചാണ് ഇരുവരും കോടികൾ കൈമറിയുന്ന ബിസിനസ് ചെയ്തുവന്നിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP