Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്രിസ്റ്റ്യാനോയെ അല്ല ലക്ഷ്യമിടുന്നത് ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ഹാമിനെ ; നിലപാട് വ്യക്തമാക്കി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി; റോണോ അവിശ്വസനീയ മികവുള്ള താരം; പക്ഷേ ഇപ്പോൾ സ്വന്തമാക്കാനാവില്ലെന്നും ക്ലബ്

ക്രിസ്റ്റ്യാനോയെ അല്ല ലക്ഷ്യമിടുന്നത് ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ഹാമിനെ ; നിലപാട് വ്യക്തമാക്കി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി; റോണോ അവിശ്വസനീയ മികവുള്ള താരം; പക്ഷേ ഇപ്പോൾ സ്വന്തമാക്കാനാവില്ലെന്നും ക്ലബ്

സ്പോർട്സ് ഡെസ്ക്

പാരീസ്: മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ താത്പര്യമില്ലെന്ന് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി. നിലവിലെ സാഹചര്യത്തിൽ റൊണാൾഡോയെ ടീമിൽ എത്തിക്കാൻ കഴിയില്ലെന്ന് ക്ലബ്ബ് പ്രസിഡന്റ് നാസർ അൽ ഖെലെയ്ഫി പറഞ്ഞു.

ക്രിസ്റ്റ്യാനോ ഇപ്പോഴും അവിശ്വസനീയമായ മികവുള്ള താരമാണ്. എന്നാൽ, മെസി, നെയ്മർ, എംബാപ്പേ എന്നിവരുള്ളപ്പോൾ റൊണാൾഡോയെ ടീമിലെത്തിക്കുക ബുദ്ധിമുട്ടാണെന്നും നാസർ വ്യക്തമാക്കി.ലോകകപ്പിൽ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തുന്ന ജൂഡ് ബെല്ലിങ്ഹാമിനെ സ്വന്തമാക്കാൻ താത്പര്യമുണ്ടെന്നും പിഎസ്ജി പ്രസിഡന്റ് വ്യക്തമാക്കി.

ഖത്തർ ലോകകപ്പിൽ മോശം ഫോം തുടരുന്ന സാഹചര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ വിമർശനം കടുത്തിരുന്നു. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഫ്‌ളോപ്പ് ഇലവനിലാണ് ക്രിസ്റ്റ്യാനോ ഉൾപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ കളിക്കാരുടെ പ്രകനം നോക്കി ഒരോ കളിക്കാരനും റേറ്റിങ് പോയന്റ് നൽകി സോഫാസ്‌കോർ നടത്തിയ മോശം ഇലവനെ തെരഞ്ഞെടുത്തപ്പോഴാണ് റൊണാൾഡോയും ഇതിൽ ഇടം നേടിയത്.

പിന്നാലെ സ്വിറ്റ്‌സർലൻഡിനെതിരെയുള്ള പ്രീ ക്വാർട്ടറിൽ താരത്തിന് ആദ്യ ഇലവനിലും ഇടം നേടാൻ കഴിഞ്ഞില്ല. മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ റദ്ദാക്കിയതോടെ ഫ്രീഏജന്റായ റൊണാൾഡോ സൗദി ലീഗിൽ ചേരുമെന്ന അഭ്യൂഹം ശക്തമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ നാസറിലേക്ക് ചേക്കേറും എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 200 മില്യൺ യൂറോയോളം തുകയ്ക്ക് രണ്ടര വർഷ കരാറാണ് റോണോയ്ക്ക് അൽ നാസർ വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

പിയേഴ്‌സ് മോർഗനുമായുള്ള വിവാദ അഭിമുഖത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള കരാർ റദ്ദാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് ധാരണയിലെത്തുകയായിരുന്നു. റൊണാൾഡോ ക്ലബ് വിടുന്ന കാര്യം യുണൈറ്റഡ് തന്നെയാണ് ഔദ്യോഗികമായി ഫുട്‌ബോൾ ലോകത്തെ അറിയിച്ചത്. രണ്ട് കാലഘട്ടങ്ങളിലായുള്ള സംഭാവനകൾക്ക് ക്ലബ് സിആർ7ന് നന്ദി പറഞ്ഞു. യുണൈറ്റിൽ രണ്ട് കാലഘട്ടങ്ങളിലായി 346 മത്സരങ്ങൾ കളിച്ച ക്രിസ്റ്റ്യാനോ 145 ഗോളുകൾ നേടിയിട്ടുണ്ട്. രണ്ടാംവരവിൽ 54 കളിയിൽ 27 തവണ വലകുലുക്കി. 2003 മുതൽ 2009 വരെയായിരുന്നു യുണൈറ്റഡിൽ റോണോയുടെ ആദ്യ കാലം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP