Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാജ്യ തലസ്ഥാനത്തേത് എക്സിറ്റ് പോളുകൾ ശരിവെച്ച വിജയം; ആപ്പിന്റെ കുതിപ്പിൽ കരുത്തായത് വികസന പ്രവർത്തനങ്ങളും ജനങ്ങൾക്കുള്ള ആനുകൂല്യങ്ങളും ഉയർത്തിക്കാട്ടിയുള്ള പ്രചരണം; കേന്ദ്രത്തിന്റെ സഹകരണവും നരേന്ദ്ര മോദിയുടെ ആശീർവാദവും അനിവാര്യമെന്ന് പറഞ്ഞ് സഹകരണപാത തുറന്ന് കെജ്രിവാൾ; ഭാരത് ജോഡോ യാത്രയുടെയും ശോഭ കെടുത്തി തോറ്റമ്പിയ കോൺഗ്രസ്

രാജ്യ തലസ്ഥാനത്തേത് എക്സിറ്റ് പോളുകൾ ശരിവെച്ച വിജയം; ആപ്പിന്റെ കുതിപ്പിൽ കരുത്തായത് വികസന പ്രവർത്തനങ്ങളും ജനങ്ങൾക്കുള്ള ആനുകൂല്യങ്ങളും ഉയർത്തിക്കാട്ടിയുള്ള പ്രചരണം; കേന്ദ്രത്തിന്റെ സഹകരണവും നരേന്ദ്ര മോദിയുടെ ആശീർവാദവും അനിവാര്യമെന്ന് പറഞ്ഞ് സഹകരണപാത തുറന്ന് കെജ്രിവാൾ; ഭാരത് ജോഡോ യാത്രയുടെയും ശോഭ കെടുത്തി തോറ്റമ്പിയ കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എക്‌സിറ്റ്‌പോൾ ഫലങ്ങളെ അക്ഷരം പ്രതി ശരിവെച്ച് ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വൻ മുന്നേറ്റം.എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിച്ചത് 15 വർഷത്തെ തുടർച്ചയായ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ച് ആപ് ഭരണത്തിലേറുമെന്നാണ്.അത് തന്നെയാണ് ഡൽഹിയിൽ ഇന്ന് സംഭവിച്ചതും.സംസ്ഥാനത്ത് നടത്തുന്ന വികസന പ്രവൃത്തികളും ജനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളും ഉയർത്തിക്കാട്ടിയായിരുന്നു ആപ്പിന്റെ പ്രചരണം.ശുചീകരണ വലിയ വിഷയമാക്കി ഉയർത്താൻ ആപ്പിനായി.ഇതൊക്കത്തന്നെയും കൃത്യമായി ഫലം കണ്ടുവെന്നാണ് ചരിത്ര വിജയം സൂചിപ്പിക്കുന്നതും.

ഗസ്സിപൂർ ലാൻഡ്ഫിൽ സൈറ്റ് സന്ദർശിച്ചാണ് കെജ്രിവാൾ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് തന്നെ.ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ നേതൃത്വത്തിലായിരുന്നു ആം ആദ്മി പ്രചാരണം. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പും ഇതേസമയം നടക്കുന്നതിനാൽ ആം ആദ്മി പാർട്ടി പ്രചാരണത്തിൽ മുഖ്യമന്ത്രി കെജ്രിവാളിന്റെ സാന്നിധ്യം നാമമാത്രമായിരുന്നു. എന്നിട്ടും നീണ്ട പതിനഞ്ച് വർഷത്തെ ബിജെപി ഭരണത്തിന് ഫുൾസ്റ്റോപ്പിടാനായത് ആം ആദ്മിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

ആകെയുള്ള 250 സീറ്റിൽ 136ഉം സ്വന്തമാക്കിയാണ് എ.എ.പി ഭരണം ഉറപ്പിച്ചത്. 2017 ലെ തെരഞ്ഞെടുപ്പിൽ 270 വാർഡുകളിൽ 181ലും വിജയിച്ച ബിജെപിയെ 101 സീറ്റിൽ ഒതുക്കിയാണ് അരവിന്ദ് കെജ്രിവാളിന്റെ പാർട്ടി മിന്നും വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ തവണ 48 വാർഡുകൾ മാത്രമാണ് എ.എ.പിക്കൊപ്പമുണ്ടായിരുന്നത്. അതേസമയം, കഴിഞ്ഞ വർഷം 27 സീറ്റുണ്ടായിരുന്ന കോൺഗ്രസ് പാർട്ടി ഇത്തവണ വെറും 10ൽ ഒതുങ്ങി.

ഡൽഹി മുനിസിപ്പൽ കോർപേറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഉജ്വല വിജയം നേടിയതിനു പിന്നാലെ പ്രതികരണവുമായി കെജരിവാൾ രംഗത്തെത്തി.ഡൽഹിയുടെ മുന്നോട്ടുള്ള ഭരണത്തിന് കേന്ദ്രസർക്കാരിന്റെ സഹകരണവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശീർവാദവും വേണമെന്ന് കെജ്രിവാൾ വ്യക്തമാക്കി.ഇത്രയും വലിയ വിജയം സമ്മാനിച്ച ജനങ്ങൾക്ക് കെജ്രിവാൾ നന്ദി അറിയിച്ചു. ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാൻ പരമാവധി ശ്രമിക്കുമെന്നും ഡൽഹിയെ അഴിമതിയിൽ നിന്ന് തുടച്ചുനീക്കാൻ പ്രയത്‌നിക്കുമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.

175 വരെ സീറ്റുകൾ ചില പോളുകൾ പ്രവചിച്ചെങ്കിലും പുറത്തുവന്ന ഫലം വിജയത്തിന്റെ മാറ്റ് ഒട്ടും കുറയ്ക്കുന്നതല്ല. തലസ്ഥാന നഗരിയിലെ കോർപറേഷൻ നിയന്ത്രണം കൂടി നഷ്ടമാകുന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയാകുമ്പോൾ ആപ്പിനാകട്ടെ,ഡൽഹി ജനതയുടെ അംഗീകാരം കൂടിയായി തെരഞ്ഞെടുപ്പ് വിധി.ഡൽഹിയിലെ മൂന്ന് കോർപറേഷനുകളും ലയിപ്പിച്ച് ഒറ്റ കോർപറേഷനാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് നടന്നത്.

അതുവരെ 15 വർഷം തുടർച്ചയായി ബിജെപിയായിരുന്നു മൂന്ന് കോർപറേഷനുകളും ഭരിച്ചിരുന്നത്. 2017ൽ മൂന്ന് കോർപറേഷനിലുമായി 181 സീറ്റാണ് ബിജെപി നേടിയിരുന്നത്. മൊത്തം വാർഡുകളുടെ മൂന്നിൽ രണ്ട് ഭാഗവും ബിജെപി നേടി. 2012ൽ 138 സീറ്റ് ഉണ്ടായിരുന്നത് വർധിപ്പിക്കുകയും ചെയ്തു.ആം ആദ്മി പാർട്ടി ആദ്യമായി മത്സരിച്ച 2017 കോർപറേഷൻ തെരഞ്ഞെടുപ്പിൽ 48 സീറ്റിൽ മാത്രമായിരുന്നു ആപ് ജയം. എങ്കിലും, 30 വാർഡുകൾ മാത്രം നേടിയ കോൺഗ്രസിനെ പിന്നിലാക്കി മുഖ്യ പ്രതിപക്ഷമായി മാറാൻ എ.എ.പിക്ക് കഴിഞ്ഞിരുന്നു.

വിവിധ എക്‌സിറ്റ് പോളുകൾ എ.എ.പി ഡൽഹി കോർപറേഷൻ ഭരിക്കുമെന്ന ഫലമാണ് നൽകിയത്. കോർപറേഷനിലെ ആകെ 250 വാർഡിൽ 149 മുതൽ 171 വാർഡ് വരെ നേടി ആം ആദ്മി വിജയിക്കുമെന്നായിരുന്നു ആജ് തക് എക്‌സിറ്റ് പോൾ ഫലം. 146 മുതൽ 156 വരെ വാർഡ് ആപ്പ് നേടുമെന്ന് ടൈംസ് നൗ പ്രവചിച്ചു. ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ 149 മുതൽ 171 വാർഡ് വരെയും, ന്യൂസ് എക്‌സ് 159 മുതൽ 175 വരെയും സീറ്റോടെ എ.എ.പി ഭരണത്തിലെത്തുമെന്ന് പ്രവചിച്ചു.

ഇത്രയേറെ വർഷം ഭരിച്ചിട്ടും കാര്യമായ വികസനം ഉണ്ടായിട്ടില്ലെന്ന പ്രചാരണമുയർത്തിയാണ് ആം ആദ്മി പാർട്ടിയും കോൺഗ്രസും തെരഞ്ഞെടുപ്പിനെ നേരിട്ടത്. കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ ദേശീയ നേതാക്കൾ ബിജെപി സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങി.ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പും ഡൽഹി കോർപറേഷൻ തെരഞ്ഞെടുപ്പും ഒരേസമയം വെച്ചത് ആം ആദ്മി പാർട്ടി നേതാക്കളെ തടയാനാണെന്ന ആരോപണം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP