Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭയിൽ; എതിർപ്പ് ഉന്നയിച്ച് പ്രതിപക്ഷം; ബിൽ നിയമപരമായി നിലനിൽക്കില്ല; ലോക്കൽ സെക്രട്ടറിയെ പോലും ചാൻസലറാക്കാവുന്ന അവസ്ഥ വരും; വിസിയായി നിയമിക്കുമ്പോൾ എന്തായിരിക്കണം യോഗ്യത എന്നതുപോലും ഈ ബില്ലിൽ പറയുന്നില്ലെന്ന് വി ഡി സതീശൻ

ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭയിൽ; എതിർപ്പ് ഉന്നയിച്ച് പ്രതിപക്ഷം; ബിൽ നിയമപരമായി നിലനിൽക്കില്ല; ലോക്കൽ സെക്രട്ടറിയെ പോലും ചാൻസലറാക്കാവുന്ന അവസ്ഥ വരും; വിസിയായി നിയമിക്കുമ്പോൾ എന്തായിരിക്കണം യോഗ്യത എന്നതുപോലും ഈ ബില്ലിൽ പറയുന്നില്ലെന്ന് വി ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി നിയമമന്ത്രി പി രാജീവാണ് ബിൽ അവതരിപ്പിച്ചത്. അതേസമയം ബില്ലിനെ എതിർത്തുകൊണ്ടാണ് പ്രതിപക്ഷം രംഗത്തുവന്നത്. ബിൽ നിയമപരമായി നിലനിൽക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

ഗവർണർമാർക്ക് പകരം അക്കാദമിക് വിദഗ്ധരെ ചാൻസലർ പദവിയിൽ കൊണ്ടുവരണമെന്നാണ് ബില്ലിലെ ആവശ്യം. യുജിസി മാർഗനിർദേശങ്ങൾക്കും സുപ്രീം കോടതി വിധികൾക്കും വിരുദ്ധമായ ബിൽ നിയമപരമായി നിലനിൽക്കില്ലെന്നും കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള പൂർഅധികാരം നിയമസഭയ്ക്കുണ്ട്. പക്ഷെ പകരം എന്ത് സംവിധാനം ഏർപ്പെടുത്തുമെന്ന് സതീശൻ ചോദിച്ചു. കമ്യൂണിസ്റ്റ് വത്കരണമാണ് ഈ സർക്കാർ യൂണിവേഴ്സിറ്റികളിൽ നടത്തുന്നത്.

വിസിയായി നിയമിക്കുമ്പോൾ എന്തായിരിക്കണം യോഗ്യത എന്നതുപോലും ഈ ബില്ലിൽ പറയുന്നില്ല. ലോക്കൽ കമ്മറ്റി സെക്രട്ടറിയെ ചാൻസലറായി കൊണ്ടുവരാവുന്ന രീതിയിൽ സർക്കാരിന് സർവകലാശാലയുടെ ഓട്ടോണമിയിൽ പൂർണമായി ഇടപെടാൻ കഴിയുന്ന രീതിയിലാണ് നിയമം. വിസിയുടെ നിയമന കാര്യത്തിൽ കൃത്യമായ മാനദണ്ഡങ്ങളൊന്നും ബില്ലിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ബില്ലിൽ നിരവധി നിയമപ്രശ്നങ്ങൾ ഉണ്ട്. ബിൽ സർക്കാർ പിൻവലിച്ച് പ്രതിപക്ഷവുമായി ചർച്ചയ്ക്ക് തയ്യാറാകണം. നിയമനാധികാരി സർക്കാരാവുമ്പോൾ സർക്കാരിലെ മന്ത്രി ചാൻസലർക്ക് കീഴിൽ പ്രോ ചാൻലറാകുന്നത് ചട്ടലംഘനമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. അതേസമയം കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്ന ബില്ലിൽ യു.ഡി.എഫിൽ സമവായവും എത്തിയിരുന്നു. ഗവർണറെയും ബില്ലിനെയും ഒരുപോലെ എതിർക്കുകയെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ലീഗിന്റെ നിലപാട് കൂടി പരിഗണിച്ചാണ് യു.ഡി.എഫ് അന്തിമ തീരുമാനത്തിലെത്തിയിരിക്കുന്നത്.

യൂനിവേഴ്‌സിറ്റികളിലെ ഗവർണറുശട സമീപനത്തിനെതിരെ വിമർശനം ഉന്നയിക്കുന്നതിനോടൊപ്പം ഇതിന് ബദലായി സർക്കാർ കൊണ്ടു വരുന്ന സംവിധാനത്തേയും എതിർക്കാനാണ് യു.ഡി.എഫ് തീരുമാനം. സർവകലാശാലകളിലെ സംഘിവൽക്കരണത്തേയും മാർക്കിസ്റ്റ്‌വൽക്കരണത്തേയും ഒരുപോലെ എതിർക്കുമെന്ന് യു.ഡി.എഫ് വ്യക്തമാക്കിയിട്ടുണ്ട്.

സർവകലാശാല ഭരണത്തിൽ ഗവർണർ തുടർച്ചയായി ഇടപെട്ടതോടെയാണ് ചാൻസലർ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റാൻ വേണ്ടിയുള്ള തീരുമാനം സർക്കാർ എടുത്തത്. ഓർഡിനൻസ് മന്ത്രിസഭ പുറപ്പെടുവിച്ചെങ്കിലും ഗവർണർ ഒപ്പിടാത്ത സാഹചര്യത്തിലാണ് നിയമസഭ സമ്മേളനം വിളിച്ച് ബിൽ കൊണ്ട് വരാൻ സർക്കാർ തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP