Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പകർപ്പവകാശ ലംഘനം ; ടെലഗ്രാം ഉപഭോക്താക്കൾക്ക് സമൻസ് അയച്ച് ഡൽഹി ഹൈക്കോടതി; കോടതിയുടെ ഇടപെടൽ ഇന്ത്യ ടുഡേയുടെ ഹർജിയിൽ

പകർപ്പവകാശ ലംഘനം ; ടെലഗ്രാം ഉപഭോക്താക്കൾക്ക് സമൻസ് അയച്ച് ഡൽഹി ഹൈക്കോടതി; കോടതിയുടെ ഇടപെടൽ ഇന്ത്യ ടുഡേയുടെ ഹർജിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പകർപ്പവകാശ നിയമ ലംഘനത്തിന് ഇന്ത്യ ടുഡേ നൽകിയ കേസിൽ ടെലഗ്രാം ഉപഭോക്താക്കൾക്ക് സമൻസയച്ച് ഡൽഹി ഹൈക്കോടതി.നിയമലംഘനം നടത്തിയ ഉപഭോക്താക്കളുടെ വിവരങ്ങൾ കൈമാറാൻ നേരത്തെ കോടതി ടെലഗ്രാമിനോട് നിർദ്ദേശിച്ചിരുന്നു. ടെലഗ്രാം സമർപ്പിച്ച പട്ടികയിലെ ഉപഭോക്താക്കൾക്കാണ് കോടതി സമൻസ് അയച്ചിരിക്കുന്നത്.

വരിസംഖ്യ നൽകി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന തങ്ങളുടെ ഉള്ളടക്കങ്ങൾ പകർപ്പവകാശ, ട്രേഡ്മാർക് നിയമങ്ങൾ ലംഘിച്ചുകൊണ്ട് ടെലഗ്രാമിലൂടെ പ്രചരിപ്പിച്ചെന്നു കാട്ടിയാണ് ഇന്ത്യ ടുഡേ നിയമനടപടി സ്വീകരിച്ചത്. തുടർന്ന് ഇത്തരത്തിൽ പ്രചരിപ്പിച്ചവരുടെ പട്ടിക നൽകാൻ കോടതി ടെലഗ്രാമിനോട് നിർദ്ദേശിച്ചു.

ഉപഭോക്താക്കളെ കുറിച്ചുള്ള ബേസിക് സബ്‌സ്‌ക്രൈബർ ഇൻഫർമേഷൻ സീൽ വെച്ച കവറിലാണ് ടെലഗ്രാം കോടതിയിൽ നൽകിയത്. രഹസ്യ വിവരങ്ങളാണെങ്കിലും സർക്കാറിനോ പൊലീസിനോ ആവശ്യമെങ്കിൽ കൈമാറുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ഇന്ത്യ ടുഡേ ഗ്രൂപ് ഉടമസ്ഥരായ ലിവിങ് മീഡിയ ഇന്ത്യ ലിമിറ്റഡാണ് കേസ് നൽകിയത്. കേസ് വീണ്ടും അടുത്ത മാർച്ചിൽ പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP