Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആഡംബര കാർ സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു; ഡ്രൈവർ അറസ്റ്റിൽ; കാറുപേക്ഷിച്ച് കടന്ന ഡ്രൈവറെ പിടികൂടിയത് സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ

ആഡംബര കാർ സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു; ഡ്രൈവർ അറസ്റ്റിൽ; കാറുപേക്ഷിച്ച് കടന്ന ഡ്രൈവറെ പിടികൂടിയത് സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആഡംബര കാർ സ്‌കൂട്ടറിലിടിച്ച് 24 കാരിയായ യുവതി മരിച്ചു. ഉത്തർ പ്ര?ദേശിലെ നോയിഡയിലാണ് സംഭവം. ആഡംബര കാർ യുവതി സഞ്ചരിച്ച സ്‌കൂട്ടറിലിടിച്ച് യുവതിയെ മീറ്ററുകളോളം വലിച്ചുകൊണ്ടുപോയി. സംഭവത്തിൽ കാറിന്റെ ഡ്രൈവർ അറസ്റ്റിലായിട്ടുണ്ട്.

ദീപിക ത്രിപാഠിയാണ് മരിച്ചത്. നോയിഡ 96ൽ ഡിവൈഡറിനു സമീപത്തു നിന്ന് സ്‌കൂട്ടർ വളക്കുന്നതിനിടെ അതി വേഗതയിലെത്തിയ ജാഗ്വർ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവതിയെയും വലിച്ച് മീറ്ററുകൾ ദൂരത്തേക്ക് കാർ നീങ്ങി.

കാറിന്റെ ഡ്രൈവറായ ഹരിയാന സ്വദേശി സാമുവൽ ആൻഡ്ര്യൂ പിസ്റ്റർ കാർ ഉപേക്ഷിച്ച രക്ഷപ്പെട്ടു. പിന്നീട് ഇയാളെ കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്തു.

ഓടിക്കൂടിയ ആളുകളാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തും മുമ്പ് മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP