Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്‌റ്റേഡിയത്തിന് അകത്ത് ബ്രസീലിന്റെ ഗോളടിമേളം; പുറത്ത് സാമുവൽ എറ്റൂവിന്റെ 'തല്ലുമാല'; ഖത്തറിൽ യൂട്യൂബറെ കാൽമുട്ടുകൊണ്ട് ഇടിച്ച് നിലത്തിട്ട് മുൻ കാമറൂൺ താരം; സംഭവം ഇതിഹാസ താരത്തെ പ്രകോപിപ്പിച്ച ആ ചോദ്യത്തിന് പിന്നാലെ; വിഡിയോ ദൃശ്യങ്ങൾ

സ്‌റ്റേഡിയത്തിന് അകത്ത് ബ്രസീലിന്റെ ഗോളടിമേളം; പുറത്ത് സാമുവൽ എറ്റൂവിന്റെ 'തല്ലുമാല'; ഖത്തറിൽ യൂട്യൂബറെ കാൽമുട്ടുകൊണ്ട് ഇടിച്ച് നിലത്തിട്ട് മുൻ കാമറൂൺ താരം; സംഭവം ഇതിഹാസ താരത്തെ പ്രകോപിപ്പിച്ച ആ ചോദ്യത്തിന് പിന്നാലെ; വിഡിയോ ദൃശ്യങ്ങൾ

സ്പോർട്സ് ഡെസ്ക്

ദോഹ: ലോകകപ്പ് വേദിയിൽ കാമറൂൺ ഇതിഹാസ താരം സാമുവൽ ഏറ്റു അൾജീരിയൻ വ്‌ളോഗറെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഖത്തർ ലോകകപ്പ് സ്റ്റേഡിയത്തിനു പുറത്താണ് മുൻ കാമറൂൺ ക്യാപ്റ്റനും പ്രശസ്ത ഫുട്ബോൾ താരവുമായ സാമുവൽ ഏറ്റു അൽജീരിയൻ സ്വദേശിയായ വ്‌ളോഗറെ കാൽമുട്ടുകൊണ്ട് ഇടിച്ചിട്ടത്. കഴിഞ്ഞ ദിവസത്തെ ബ്രസീൽ - ദക്ഷിണ കൊറിയ മത്സരത്തിന് ശേഷം 974 സ്റ്റേഡിയത്തിനു പുറത്തായിരുന്നു സംഭവം.

അൾജീരിയൻ വ്‌ളോഗറെ സെയ്ദ് മമൗനിക്കാണ് ഏറ്റുവിന്റെ മർദനമേറ്റത്. താരത്തിന്റെ കൂടെയുണ്ടായിരുന്നയാൾ മമൗനിയുടെ ക്യാമറ തകർക്കുകയും ചെയ്തു. മർദനത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അൽജീരിയക്കെതിരായ മത്സരത്തിൽ റഫറി ഒത്തുകളിച്ചതുകൊണ്ടല്ലേ കാമറൂൺ ലോകകപ്പ് യോഗ്യത നേടിയതെന്നുള്ള ഫോട്ടോഗ്രാഫറുടെ ചോദ്യമാണ് ഏറ്റുവിനെ ചൊടിപ്പിച്ചത്. ഖത്തർ പൊലീസിന് പരാതി നൽകുമെന്ന് വ്‌ളോഗർ പറഞ്ഞു.

മത്സരശേഷം സ്റ്റേഡിയത്തിന് പുറത്തിറങ്ങിയ ഏറ്റവുവിനൊപ്പം നിരവധി ആരാധകർ സെൽഫി എടുക്കുന്നുണ്ടായിരുന്നു. മമൗനി ഇതിന്റെ വീഡിയോയും ചിത്രീകരിക്കുന്നതും കാണാം. കുറച്ചുസമയത്തിന് ശേഷം ഏറ്റു, മമൗനിയോട് തട്ടിക്കയറുന്നതും അയാളെ അടിക്കാനോങ്ങുകയും ചെയ്തു. എന്നാൽ താരത്തിന്റെ കൂടെയുണ്ടായിരുന്നവർ അദ്ദേഹത്തെ പിടിച്ച് മാറ്റുകയായിരുന്നു. പക്ഷേ ഇവരുടെ പിടിയിൽ നിന്നും കുതറിയോടിയ ഏറ്റു മമൗനിയുടെ മുഖത്തും നെഞ്ചിലും മുട്ടുകാൽ കൊണ്ട് ഇടിക്കുകയായിരുന്നു. ഏറ്റുവിനെതിരേ പൊലീസിൽ കേസ് കൊടുക്കുകയും പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തതായി മമൗനി തന്റെ ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

അതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെന്ന് കരുതുന്ന ഒരാൾ വന്ന് വ്‌ളോഗറുടെ കൈയിൽ നിന്ന് ക്യാമറ ബലമായി പിടിച്ചുവാങ്ങുന്നുണ്ട്. പിന്നാലെ ഓടിവന്ന സാമുവൽ എറ്റൂ വ്‌ളോഗറെ ചവിട്ടി നിലത്തിടുകയായിരുന്നു. ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, അൾജീരിയൻ വ്‌ളോഗർ സെയ്ദ് മമൗനിക്കാണ് മർദനമേറ്റതെന്ന് പറയുന്നു.

അതേസമയം, കാമറൂൺ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിരുന്നു. സെർബിയ, സ്വിറ്റ്‌സർലൻഡ്, ബ്രസീൽ എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് കാമറൂൺ ഉൾപ്പെട്ടത്. ഇതിൽ വന്മരമായ ബ്രസീലിനെ തോൽപ്പിച്ച് കാമറൂൺ കരുത്ത് തെളിയിച്ചിരുന്നു. കാമറൂണിനോടുള്ള ഒരു ഗോൾ തോൽവി ബ്രസീലിന് സമ്മാനിച്ചത് നൂറ്റാണ്ടിലെ തന്നെ വലിയ നാണക്കേട് ആയിരുന്നു. ഈ നൂറ്റാണ്ടിൽ ആദ്യമായിട്ടായിരുന്നു ബ്രസീൽ ലോകകപ്പിലെ ഒരു ഗ്രൂപ്പ് മത്സരം തോൽക്കുന്നത്.

1998ലെ ലോകകപ്പിൽ നോർവെയോടാണ് ബ്രസീൽ അവസാനമായി ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിഞ്ഞത്. കാമറൂണിനെതിരെ ജയിച്ചിരുന്നെങ്കിൽ ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ മറ്റൊരു ടീമിനും അവകാശപ്പെടാനാവാത്ത സമ്പൂർണ ജയമെന്ന റെക്കോർഡ് സ്വന്തമാക്കാൻ ബ്രസീലിന് അവസരമുണ്ടായിരുന്നു. ഈ നേട്ടവും തട്ടിമാറ്റിയത് കാമറൂണിന്റെ വീറുറ്റ പ്രകടനമാണ്. ഇഞ്ചുറി സമയത്ത് വിൻസെന്റ് അബൂബക്കർ നേടിയ ഗോളാണ് ഫിഫ റാങ്കിംഗിൽ 43-ാം സ്ഥാനക്കാരായ കാമറൂൺ മിന്നും വിജയം സ്വന്തമാക്കി ലോകകപ്പിനോട് വിടപറഞ്ഞത്.

ലോകകപ്പിൽ ആദ്യമായിട്ടാണ് ബ്രസീൽ ഒരു ആഫ്രിക്കൻ ടീമിനോട് പരാജയപ്പെടുന്നതെന്നതും ഈ വിജയത്തിനുണ്ടായിരുന്നു. എന്നാൽ, പ്രീ ക്വാർട്ടറിൽ ദക്ഷിണ കൊറിയയെ തവിടുപൊടിയാക്കി ബ്രസീൽ ക്വാർട്ടറിൽ എത്തിയിട്ടുണ്ട്. അവസാന എട്ടിൽ കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയാണ് ലാറ്റിനമേരിക്കൻ വമ്പന്മാരുടെ എതിരാളികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP