Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ക്ഷീര കർഷകനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വെറ്ററിനറി ഡോക്ടർ വിജിലൻസ് പിടിയിൽ

ക്ഷീര കർഷകനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വെറ്ററിനറി ഡോക്ടർ വിജിലൻസ് പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ക്ഷീരകർഷകനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വെറ്ററിനറി ഡോക്ടർ വിജിലൻസ് പിടിയിൽ. പശുക്കൾക്ക് ഇൻഷുറൻസ് പുതുക്കുന്നതിന് വേണ്ടിയാണ് കൈക്കൂലി വാങ്ങിയത്. റാന്നി പെരുനാട് മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടർ ബിനോയ് ചാക്കോയാണ് 2500 രൂപ വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തത്.

കർഷകന്റെ വീട്ടിലെത്തിയാണ് ഡോക്ടർ 2500 രൂപ കൈക്കൂലി വാങ്ങാൻ ശ്രമിച്ചത്. പണം ഡോക്ടർ വാങ്ങിയ ഉടൻ വിജിലൻസ് സംഘം ഡോക്ടറെ പിടികൂടുകയായിരുന്നു. ബിനോയി ചാക്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് സംഘം അറിയിച്ചു,.

പെരുനാട് വില്ലേജിൽ പശു വളർത്തൽ കേന്ദ്രം നടത്തുന്ന പരാതിക്കാരിയുടെ പശുക്കളെ ഇൻഷ്വർ ചെയ്യുന്നതിനായി പശുവിന്റെ ചെവിയിൽ ടാഗ് ചെയ്ത ശേഷം ഇൻഷ്വറൻസ് പേപ്പർ ശരിയാക്കി നൽകുന്നതിനായി ഈമാസം രണ്ടിന് അപേക്ഷ നൽകി. തുടർന്ന് ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇന്ന് വരാമെന്നും ഒരു പശുവിനെ 300 രൂപ വെച്ച് കൈക്കൂലിയായി നൽകണമെന്നും ആവശ്യപ്പെട്ടു.

ഇക്കാര്യം പരാതിക്കാരി പത്തനംതിട്ട വിജിലൻസ്, പത്തനംതിട്ട യൂണിറ്റിനെ അറിയിച്ചു. വിജിലൻസ് കെണി ഒരുക്കി പരാതിക്കാരിയുടെ വീട്ടിൽ വച്ച് 10 പശുക്കളെ ടാഗ് ചെയ്ത് ഇൻഷ്വറൻസ് പേപ്പർ ശരിയാക്കി നൽകിയ ശേഷം കൈക്കൂലിയായി 2500 രൂപ വാങ്ങവെ ഡോക്ടറെ വിജിലൻസ് സംഘം കൈയോടെ പിടികൂടി.

ഇക്കഴിഞ്ഞ ഒക്ടോബർ 21ന് പരാതിക്കാരിയുടെ ചത്തുപോയ പശുവിന്റെ പോസ്റ്റ്‌മോർട്ടം നടത്തി ഇതേ ഡോക്ടർ 2,500 രൂപ കൈക്കൂലിയായി ചോദിച്ച് വാങ്ങിയിരുന്നു. വിജിലൻസ് സംഘത്തിൽ പത്തനംതിട്ട യുനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഹരിവിദ്യാധരൻ, ഇൻസ്‌പെക്ടർമാരായ അഷറഫ്, രാജീവ്, അനിൽകുമാർ സബ് ഇൻസ്‌പെക്ടർമാരായ ആർ.അനിൽ, അസി. സബ് ഇൻസ്‌പെക്ടർമാരായ ഷാജി, രാജേഷ് എന്നിവരടങ്ങിയ വിജിലൻസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP