Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നൻപകൽ നേരത്ത് മയക്കം' പ്രേക്ഷകരിലേക്ക് ; പ്രീമിയർ ഐഎഫ്എഫ്‌കെയിൽ ; തീയതി പുറത്തുവിട്ട് മമ്മൂട്ടി

'നൻപകൽ നേരത്ത് മയക്കം' പ്രേക്ഷകരിലേക്ക് ; പ്രീമിയർ ഐഎഫ്എഫ്‌കെയിൽ ; തീയതി പുറത്തുവിട്ട് മമ്മൂട്ടി

മറുനാടൻ മലയാളി ബ്യൂറോ

മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'നൻപകൽ നേരത്ത് മയക്കം'. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ചിത്രം 27മത് ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റ ഐഎഫ്എഫ്‌കെ പ്രീമിയർ തീയതി പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി.

മൂന്ന് ദിവസമാണ് 'നൻപകൽ നേരത്ത് മയക്കം' ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിക്കുക. 12-ാം തിയതി ടാ?ഗോർ തിയറ്ററിൽ 3. 30നും 13-ാം തിയതി ഉച്ചയ്ക്ക് 12 മണിക്ക് ഏരീസ് പ്ലക്‌സിലും 14ന് രാവിലെ 9. 30ക്ക് അജന്ത തിയറ്ററിലും ആണ് ചിത്രത്തിന്റെ പ്രദർശനം നടക്കുക. പ്രീമിയർ തീയതികൾ പുറത്തുവിട്ട് കൊണ്ട് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.

 

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് നൻപകൽ നേരത്ത് മയക്കം നിർമ്മിക്കുന്നത്. ആമേൻ മൂവി മൊണാസ്ട്രിയുടെ ബാനറിൽ ലിജോയ്ക്കും ചിത്രത്തിൽ നിർമ്മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം തേനി ഈശ്വർ, എഡിറ്റിങ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ടിനു പാപ്പച്ചൻ, കലാസംവിധാനം ഗോകുൽ ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യർ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, സൗണ്ട് മിക്‌സ് ഫസൽ എ ബക്കർ.

പൂർണ്ണമായും തമിഴ്‌നാട് പശ്ചാത്തലമാകുന്ന സിനിമയുടെ ചിത്രീകരണം വേളാങ്കണ്ണിയിലാണ് ആരംഭിച്ചത്. പഴനി ആയിരുന്നു പ്രധാന ലൊക്കേഷൻ. ആ സമയത്ത് തമിഴ്‌നാട്ടിൽ ഉണ്ടായിരുന്ന പ്രതികൂല കാലാവസ്ഥയെ മറികടന്ന് 28 ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് ലിജോ തന്റെ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ പ്രൊമോഷണൽ മെറ്റീരിയലുകളെല്ലാം തന്നെ ശ്രദ്ധ നേടിയിരുന്നു. പിന്നാലെ വന്ന ടീസറും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP