Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രിയേഷ് വീട്ടിൽ നിന്നിറങ്ങിയത് രാത്രി 9.30 യോടെ ഫോൺ വന്നതിന് പിന്നാലെ; ഷർട്ടും പാന്റുമിട്ട് പോയ യുവാവിന്റെ മൃതദേഹത്തിൽ ഉണ്ടായിരുന്നത് പാന്റ് മാത്രം; കാസർകോട്ട് തൃക്കരിപ്പൂരിൽ 32 കാരന്റെ മരണം സദാചാര കൊലപാതകം; ആക്രമണം പെൺസുഹൃത്തിന്റെ വീട്ടിൽ എത്തിയപ്പോൾ

പ്രിയേഷ് വീട്ടിൽ നിന്നിറങ്ങിയത് രാത്രി 9.30 യോടെ ഫോൺ വന്നതിന് പിന്നാലെ; ഷർട്ടും പാന്റുമിട്ട് പോയ യുവാവിന്റെ മൃതദേഹത്തിൽ ഉണ്ടായിരുന്നത് പാന്റ് മാത്രം; കാസർകോട്ട് തൃക്കരിപ്പൂരിൽ 32 കാരന്റെ മരണം സദാചാര കൊലപാതകം; ആക്രമണം പെൺസുഹൃത്തിന്റെ വീട്ടിൽ എത്തിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: കാസർകോട് തൃക്കരിപ്പൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് സദാചാര കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൊട്ടമ്മൽ വയലോടി സ്വദേശി പ്രിയേഷിനെ (32) ഇന്നലെയാണ് വീടിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്.

വീടിന് സമീപത്തെ പറമ്പിൽ ബൈക്കിന് സമീപം മലർന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ പാന്റ് മാത്രമാണ് ഉണ്ടായിരുന്നത്. ചെളി പുരണ്ട നിലയിലായിരുന്നു. ദേഹമാസകലം ചെറിയ മുറിവുകളും കണ്ടെത്തിയിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ശീതളപാനീയങ്ങൾ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ് പ്രിയേഷ്.

രാത്രി ഒമ്പതരയോടെ ഫോൺകോൾ വന്നതിന് പിന്നാലെയാണ് പ്രിയേഷ് വീട്ടിൽ നിന്നും പോയതെന്നും, അപ്പോൾ ഷർട്ട് ധരിച്ചിരുന്നുവെന്നും വീട്ടുകാർ പറഞ്ഞു. പ്രിയേഷിന്റെ ആന്തരികാവയവങ്ങൾക്ക് മർദ്ദനമേറ്റിട്ടുണ്ട്. അതാകാം മരണകാരണമെന്ന് പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർ പൊലീസിനെ അറിയിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃക്കരിപ്പൂർ പൊറപ്പാട് സ്വദേശികളായ മുഹമ്മദ് ഷഹബാസ് (22), മുഹമ്മദ് റഹ്നാസ് (23) എന്നിവരെയാണ് ചന്തേര സിഐ പി. നാരായണന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കൊലയിൽ നേരിട്ട് പങ്കുണ്ടെന്ന് കരുതുന്ന സഫ് വാൻ (25) ഒളിവിലാണ്.

സംഭവത്തിൽ പൊലീസ് പറയുന്നത്: തീരദേശത്തെ ഒരു സ്ത്രീയുടെ വീട്ടിൽ അസമയത്ത് എത്തിയപ്പോഴാണ് സ്ത്രീയുടെ മകനും സുഹൃത്തുക്കളുമടങ്ങുന്ന സംഘം പ്രിയേഷിനെ പിടികൂടിയത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. സംഘം പൊറോപ്പാട്ടെ വയലിൽ യുവാവിനെ തടഞ്ഞുവെച്ച് മർദിക്കുകയായിരുന്നു. മരക്കഷണങ്ങൾ കൊണ്ടും മറ്റും അടിയേറ്റ യുവാവ് സംഭവസ്ഥലത്ത് മരിച്ചു. മൃതദേഹം വയലോടിയിലെ വീടിന് സമീപത്തെ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു.

മറ്റു മൂന്നുപേർ കൂടി സംഭവത്തിൽ ഉൾപ്പെട്ടതായി പൊലീസ് പറഞ്ഞു. ഷഹബാസ് ബംഗളുരുവിൽ ഹോട്ടൽ ജീവനക്കാരനാണ്. റഹ്നാസ് മലേഷ്യയിൽ പ്രവാസിയാണ്. അടുത്തിടെയാണ് നാട്ടിലെത്തിയത്. ജില്ല പൊലീസ് മേധാവി വൈഭവ് സക്‌സേന, കാഞ്ഞങ്ങാട് ഡി.വൈ.എസ്‌പി പി. ബാലകൃഷ്ണൻ, ഫോറൻസിക് വിദഗ്ദ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

വെള്ളാപ്പ് വയലോടിയിൽ തിങ്കളാഴ്ച രാവിലെയാണ് പ്രിയേഷിനെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. പാന്റ്‌സ് മാത്രം ധരിച്ച നിലയിൽ ബൈക്കിന് സമീപം കിടന്നിരുന്ന മൃതദേഹം ചെളിപുരണ്ട നിലയിലായിരുന്നു. ബൈക്കിന്റെ സീറ്റിൽ മധ്യഭാഗത്തും ചെളിയുണ്ടായിരുന്നു. രണ്ടുപേർ ചേർന്ന് ബൈക്കിൽ കൊണ്ടുവന്ന് കിടത്തിയതായി പൊലീസ് സംശയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP