Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുന്നേറ്റ നിരിയിൽ റിച്ചാർലിസൺ; വിംഗുകളിൽ വിനീഷ്യസ് ജൂനിയറും റാഫീഞ്ഞയും; മുന്നേറ്റങ്ങൾക്ക് ജീവൻ പകരാൻ നെയ്മറും; ദക്ഷിണ കൊറിയ മറികടക്കാൻ ബ്രസീലിനായി സർവ്വ സന്നാഹങ്ങളും അണിനിരത്തി പരിശീലകൻ ടിറ്റെ; കാനറികളെ പിടിച്ചുകെട്ടാൻ ഉശിരൻ കൊറിയയും

മുന്നേറ്റ നിരിയിൽ റിച്ചാർലിസൺ; വിംഗുകളിൽ വിനീഷ്യസ് ജൂനിയറും റാഫീഞ്ഞയും; മുന്നേറ്റങ്ങൾക്ക് ജീവൻ പകരാൻ നെയ്മറും; ദക്ഷിണ കൊറിയ മറികടക്കാൻ  ബ്രസീലിനായി സർവ്വ സന്നാഹങ്ങളും അണിനിരത്തി പരിശീലകൻ ടിറ്റെ; കാനറികളെ പിടിച്ചുകെട്ടാൻ ഉശിരൻ കൊറിയയും

സ്പോർട്സ് ഡെസ്ക്

ദോഹ: ലോകകപ്പ് പ്രീക്വാർട്ടർ മത്സരത്തിൽ ദക്ഷിണ കൊറിയയെ വീഴ്‌ത്താൻ സർവ സന്നാഹങ്ങളും ഒരുക്കി ബ്രസീൽ ഇറങ്ങുന്നു. സൂപ്പർ താരം നെയ്മർ ബ്രസീൽ ടീമിൽ തിരിച്ചെത്തി എന്നതാണ് പ്രധാന മാറ്റം. ഗ്രൂപ്പ് ഘട്ടത്തിൽ സെർബിയക്കെതിരായ മത്സരത്തിൽ കാൽക്കുഴക്ക് പരിക്കേറ്റ് മടങ്ങിയ നെയ്മർ പിന്നീടുള്ള ബ്രസീലിന്റെ രണ്ട് മത്സരങ്ങളിലും കളിച്ചിരുന്നില്ല.

പരിക്ക് മൂലം വിശ്രമത്തിലായിരുന്ന ഡാനിലോയും മടങ്ങി എത്തിയിട്ടുണ്ട്. ഡാനിലോയെ കൂടെ തിയാഗോ സിൽവ മാർക്വീഞ്ഞോസ്, എഡർ മിലിറ്റാവോ എന്നിവരാണ് പ്രതിരോധ നിരയിൽ. മധ്യനിരയിൽ കാമസിറോയ്‌ക്കൊപ്പം പക്വേറ്റയാണ്. അവർക്ക് മുന്നിലായി നെയ്മറും വിനീഷ്യസും റാഫീഞ്ഞയുമാണുള്ളത്. റിച്ചാർലിസണാണ് ഗോളടിക്കാനുള്ള ചുമതല. 4-2-3-1 ശൈലിയിലാണ് ബ്രസീൽ പരിശീലകൻ ടിറ്റെ ഇന്ന് ടീമിനെ ഇറക്കുന്നത് മറുവശത്ത് ദക്ഷിണ കൊറിയ 4-2-3-1 ശൈലിയിലാണ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.

ബ്രസീൽ മുന്നേറ്റ നിരിയിൽ റിച്ചാർലിസൺ ഇറങ്ങുമ്പോൾ വിംഗുകളിൽ വിനീഷ്യസ് ജൂനിയറും റാഫീഞ്ഞയും കളിക്കും. മധ്യനിരയിൽ റിച്ചാർലിസണ് തൊട്ടു പിറകിലായി നെയ്മർ ഇറങ്ങുന്നു.

നേരത്തെ, കാമറൂണിനെതിരെയുള്ള അവസാന ഗ്രൂപ്പ് മത്സരത്തിൽ അടിമുടി മാറ്റം വരുത്തിയായിരുന്നു ബ്രസീൽ പരിശീലകൻ ടിറ്റെ ടീമിനെ നിയോഗിച്ചത്. ഗോൾ കീപ്പർ മുതൽ എല്ലാ പൊസിഷനുകളിലും മാറ്റം വന്നിരുന്നു. ഗോൾ കീപ്പറായി എഡേഴ്‌സൺ വന്നപ്പോൾ പ്രതിരോധ നിരയിൽ അലക്‌സ് ടെല്ലാസ്, ബ്രെമർ, മിലിറ്റാവോ, ഡാനി ആൽവസ് എന്നിവരാണ് എത്തിയത്.

സെർബിയയെ 2-0നും സ്വിറ്റ്‌സർലൻഡിനെ 1-0ന് തോൽപ്പിച്ച് ക്വാർട്ടർ ഉറപ്പിച്ച ബ്രസീലിന് അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ കാമറൂണിനോട് അപ്രതീക്ഷിത തോൽവി വഴങ്ങേണ്ടിവന്നിരുന്നു. അതിനാൽ തന്നെ പ്രധാന താരങ്ങളെ തിരിച്ചു വിളച്ചതോടെ ടിറ്റെയുടെ തന്ത്രങ്ങൾ എന്താവും എന്നാണ് ആരാധകർ ഉറ്റുനോക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP