Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ജർമ്മനി പുറത്തായത് ഞെട്ടിച്ചു; സ്‌പെയിൻ എതിരാളികളെ നിരായുധരാക്കും; ബ്രസീൽ നന്നായി കളിക്കുന്നു'; അർജന്റീന പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തിയെന്നും മെസി; ലോകകപ്പിൽ കിരീട സാധ്യതയുള്ള നാല് ടീമുകളെ പ്രവചിച്ച് സൂപ്പർ താരം

'ജർമ്മനി പുറത്തായത് ഞെട്ടിച്ചു; സ്‌പെയിൻ എതിരാളികളെ നിരായുധരാക്കും; ബ്രസീൽ നന്നായി കളിക്കുന്നു'; അർജന്റീന പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തിയെന്നും മെസി; ലോകകപ്പിൽ കിരീട സാധ്യതയുള്ള നാല് ടീമുകളെ പ്രവചിച്ച് സൂപ്പർ താരം

സ്പോർട്സ് ഡെസ്ക്

ദോഹ: ഖത്തർ ലോകകപ്പിൽ അർജന്റീന ക്വാർട്ടർ ഉറപ്പിച്ചതിന്റെ ആഹ്ലാദത്തിലാണ് ആരാധകർ. നായകൻ ലയണൽ മെസി ആയിരം മത്സരങ്ങൾ പൂർത്തിയാക്കിയ പ്രീക്വാർട്ടർ പോരാട്ടത്തിൽ പോളണ്ടിനെ കീഴടിക്കിയാണ് അവസാന എട്ടിൽ ഇടംപിടിച്ചത്. അർജന്റീന ഉൾപ്പെടെ നാല് ടീമുകൾക്ക് കിരീട സാധ്യതയുണ്ടെന്ന് വിലയിരുത്തിയിരിക്കുകയാണ് ലയണൽ മെസി. ഓസ്‌ട്രേലിയയെ തോൽപിച്ച് അർജന്റീന ക്വാർട്ടർ ഫൈനൽ ഉറപ്പാക്കിയതിന് പിന്നാലെയാണ് മെസി ഖത്തറിൽ കിരീട സാധ്യത നാലുടീമുകളിലേക്ക് ചുരുക്കിയത്.

അർജന്റീന പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തിയെന്നും ഓസ്‌ട്രേലിയക്കെതിരായ വിജയം ടീമിന്റ ആത്മവിശ്വാസം വർധിപ്പിച്ചുവെന്നും മെസി പറയുന്നു.അടുത്ത മത്സരങ്ങളിൽ കൂടുതൽ തെളിയിക്കേണ്ടതുണ്ടെന്നും മെസി പറയുന്നു. അർജന്റീനയെ കൂടാതെ ബ്രസീൽ, ഫ്രാൻസ്, സ്‌പെയ്ൻ എന്നിവരെയാണ് മെസി സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാമറൂണിനോട് തോറ്റെങ്കിലും ബ്രസീൽ നന്നായി കളിക്കുന്നുണ്ട്. ഫ്രാൻസ് ആധികാരികമായാണ് മുന്നോട്ട് പോകുന്നത്. ജപ്പാനോട് തോറ്റെങ്കിലും സ്‌പെയ്‌നും കരുത്തർ തന്നെ.

സ്പാനിഷ് താരങ്ങളുടെ കാലിൽ നിന്ന് പന്ത് തട്ടിയെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പന്ത് കൈവശം വച്ച് സ്പാനിഷ് താരങ്ങൾ എതിരാളികളെ നിരായുധരാക്കും. തോൽപിക്കാൻ പ്രയാസമുള്ള ടീമാണ് സ്‌പെയിനെന്നും മെസി പറഞ്ഞു. മികച്ച താരങ്ങളുള്ള ജർമ്മനി ആദ്യ റൗണ്ടിൽ തന്നെ പുറത്തായത് തന്നെ ഞെട്ടിച്ചുവെന്നും മെസി പറഞ്ഞു. ജർമനിയുടെ പുറത്താകൽ ശരിക്കും എന്നെ അത്ഭുതപ്പെടുത്തി.കാരണം അവർക്ക് നിരവധി മികച്ച താരങ്ങളുണ്ട്. ജർമനി എക്കാലത്തും മികച്ച പ്രകടനം നടത്തുന്ന ടീമാണ്. അതുകൊണ്ടുതന്നെ അവർ ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്താവുക എന്നത് എന്നെ അത്ഭുതപ്പെടുത്തി.

എന്നാലിത് ലോകകപ്പാണെന്നും, ഇവിടെ പേരിനും പെരുമക്കുമൊന്നും സ്ഥാനമില്ലെന്നും പറഞ്ഞ മെസി, ഗ്രൗണ്ടിലെ പ്രകടനമാണ് വിജയികളെ നിശ്ചിക്കുന്നതെന്നും പറഞ്ഞു. ലോകകപ്പിന് മുൻപ് മെസി അർജന്റീനയെ കിരീട സാധ്യതയുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. അന്ന് ബ്രസീലിനും ഫ്രാൻസിനുമാണ് മെസി സാധ്യത കൽപിച്ചിരുന്നത്. എന്നാൽ മികച്ച രീതിയിൽ കളിക്കുന്ന ഇംഗ്ലണ്ടിനെ മെസി കിരീട സാധ്യതയുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP