Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുഡിഎഫ് സ്വതന്ത്രനെ കൂട്ടുപിടിച്ച് ഭരണം അട്ടിമറിക്കാമെന്ന എൽഡിഎഫ് കണക്കുകൂട്ടൽ തെറ്റി; അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; തന്ത്രത്തിൽ പിന്നിൽ അല്ലെന്ന് തെളിയിച്ച് കളമശേരി നഗരസഭയിൽ യുഡിഎഫ് ഭരണം നിലനിർത്തി; യുഡിഎഫ്-ബിജെപി കൂട്ടുകെട്ടെന്ന് പ്രതിപക്ഷം

യുഡിഎഫ് സ്വതന്ത്രനെ കൂട്ടുപിടിച്ച് ഭരണം അട്ടിമറിക്കാമെന്ന എൽഡിഎഫ് കണക്കുകൂട്ടൽ തെറ്റി; അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; തന്ത്രത്തിൽ പിന്നിൽ അല്ലെന്ന് തെളിയിച്ച് കളമശേരി നഗരസഭയിൽ യുഡിഎഫ് ഭരണം നിലനിർത്തി; യുഡിഎഫ്-ബിജെപി കൂട്ടുകെട്ടെന്ന് പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എൽഡിഎഫിന്റെ അവിശ്വാസത്തെ അതിജീവിച്ച് കളമശ്ശേരി നഗരസഭയിൽ യുഡിഎഫ് ഭരണം നിലനിർത്തി. 21 അംഗങ്ങൾ അവിശ്വാസത്തെ പിന്തുണച്ചു. 22 പേരുടെ പിന്തുണയാണ് അവിശ്വാസം പാസാകാൻ വേണ്ടിയിരുന്നത്.

വോട്ടെടുപ്പിൽ നിന്ന് യുഡിഎഫ്-ബിജെപി അംഗങ്ങൾ വിട്ടുനിന്നു. നഗരസഭയിൽ 42 കൗൺസിൽ അംഗങ്ങളാണുള്ളത്. നഗരസഭയിൽ ബിജെപി-യുഡിഎഫ് കൂട്ടുകെട്ടാണ് നടക്കുന്നതെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് ടി എ അസൈനാർ ആരോപിച്ചു. ഒരൊറ്റ സീറ്റിന്റെ ഭൂരിപക്ഷത്തിലായിരുന്നു കളമശ്ശേരി നഗരസഭയിൽ യുഡിഎഫ് ഭരണം. യുഡിഎഫിൽ നിന്ന് ഒരു സ്വതന്ത്രനെ അടർത്തി എടുത്താണ് എൽഎഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഈ നീക്കം യുഡിഎഫ് തന്ത്രപൂർവം മറികടക്കുകയായിരുന്നു.

42 അംഗങ്ങൾ ആണ് കളമശ്ശേരി നഗരസഭയിലുള്ളത്. ഒരു സ്വതന്ത്രൻ കൂടി ചേർന്നതോടെ എൽഡിഎഫിന് 21 സീറ്റായി. യുഡിഎഫിന് 20, ബിജെപിക്ക് ഒന്ന് എന്നിങ്ങനെയായി പിന്നീട് കക്ഷിനില. വോട്ടെടുപ്പ് നടന്നാൽ ഭരണ അട്ടിമറിയുണ്ടാകുമെന്ന് വ്യക്തമായതോടെ യുഡിഎഫ് അവിശ്വസ പ്രമേയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇതോടെ വോട്ടെടുപ്പിൽ ജയിക്കാൻ എൽഡിഎഫിന് 22 പേരുടെ പിന്തുണ ആവശ്യമായി.

അവിശ്വാസ പ്രമേയ ചർച്ചയിൽ ബിജെപി അംഗം പങ്കെടുത്തിരുന്നു. എന്നാൽ വോട്ടെടുപ്പിൽ നിന്നും ബിജെപി അംഗം വിട്ടുനിന്നു. ഇതോടെ എൽഡിഎഫിന് കിട്ടിയത് 21 വോട്ട്. ഇതോടെ യുഡിഎഫ് ഭരണം നിലനിർത്തി. ഭരണം നിലനിർത്തിയെങ്കിലും നഗരസഭയിൽ യുഡിഎഫിന് ഭൂരിപക്ഷമില്ല. അവിശ്വാസ പ്രമേയം വീണ്ടും അവതരിപ്പിക്കാൻ ആറ് മാസം കഴിയണം. ഇതിനുള്ളിൽ സ്വതന്ത്രനെ തിരിച്ചെത്തിച്ച് ഭൂരിപക്ഷം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP