Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെള്ളത്തെ സ്‌നേഹിക്കാൻ വൺ ഇന്ത്യ വൺ റിവർ പ്രചാരണം സമാപിച്ചു; ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 34 നദികളിലെ വെള്ളം ശേഖരിച്ചു നിഷ ജോസ്; ഒമ്പത് മാസം നീണ്ട യജ്ഞം സമാപിച്ചപ്പോൾ അഭിമാനത്തോടെ ജോസ് കെ മാണിയുടെ ഭാര്യ; ശേഖരിച്ച വെള്ളം രാഷ്ട്രപതിക്ക് സമർപ്പിക്കും

വെള്ളത്തെ സ്‌നേഹിക്കാൻ വൺ ഇന്ത്യ വൺ റിവർ പ്രചാരണം സമാപിച്ചു; ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 34 നദികളിലെ  വെള്ളം ശേഖരിച്ചു നിഷ ജോസ്; ഒമ്പത് മാസം നീണ്ട യജ്ഞം സമാപിച്ചപ്പോൾ അഭിമാനത്തോടെ ജോസ് കെ മാണിയുടെ ഭാര്യ; ശേഖരിച്ച വെള്ളം രാഷ്ട്രപതിക്ക് സമർപ്പിക്കും

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: നിഷ ജോസ് എന്ന പേരു കേട്ടാൽ മലയാളികൾക്ക് പരിചയം ജോസ് കെ മാണി എംപിയുടെ ഭാര്യ എന്നതിൽ ഉപരിയായി നിരവധി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്ന വനിതയെന്ന നിലയിലാണ്. എഴുത്തുകാരിയെന്ന നിലയിലും സാമൂഹ്യ പ്രവർത്തക എന്ന നിലയിലും അടക്കം അറിയപ്പെടുണ്ട് അവർ. ഈ മേഖലകളിൽ തന്റെ സാന്നിധ്യം അറിയിക്കാനും അവർക്ക് സാധിച്ചിട്ടുണ്ട്.

ഈ രണ്ട് മേഖലയ്ക്കും അപ്പുറത്തേക്ക് സ്‌കൂബ ഡൈവിങിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് അവർ. ഇക്കുറി നിഷയുടെ സവിശേഷമായ മറ്റൊയു യ്ജ്ഞം കൂടി വിജയം കണ്ടിരിക്കയാണ്. നിഷ ജോസ് സംഘടിപ്പിച്ച വൺ ഇന്ത്യ, വൺ റിവർ യജ്ഞം സമാപിച്ചിരിക്കയാണ്. ദേശം പെരിയാർ ക്ലബ്ബിൽ നടന്ന ഗ്രാൻഡ് ഫിനാലെ ചടങ്ങിൽ കേരളത്തെ പ്രതിനിധീകരിച്ച് പെരിയാറിൽ നിന്ന് നിഷ വെള്ളം ശേഖരിച്ചു.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള 34 നദികളിലെയും ഒരു തടാകത്തിലെയും ഒരു കുളത്തിലെയും വെള്ളമാണ് പദ്ധതിയുടെ ഭാഗമായി ശേഖരിച്ചത്. ഫെബ്രുവരി 6ന് ഹിമാചലിൽ നിന്നാരംഭിച്ച യജ്ഞത്തിന്റെ ഭാഗമായി നിഷ ഒറ്റയ്ക്ക് രാജ്യം മുഴുവൻ സഞ്ചരിച്ചാണ് വെള്ളം ശേഖരിച്ചത്. യാത്രയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ നദീതീരങ്ങളിൽ കഴിയുന്ന 42 ആദിവാസി സമൂഹവുമായി സംവദിക്കാനും അവരുടെ സ്ഥാപനങ്ങൾ സന്ദർശിക്കാനും സാധിച്ചതായി നിഷ ജോസ് പറഞ്ഞു.

വിവിധ നദികളിൽ കയാക്കിങ് നടത്തി വെള്ളം ശേഖരിക്കുന്ന വീഡിയോകൾ നിഷ ഫേസ്‌ബുക്കിലും പോസറ്റു ചെയ്തിരുന്നു. കൊച്ചിൻ പാഡിൽ ക്ലബ്, കേരള ബാക്ക് വാട്ടർ ചാലഞ്ച്, ഗ്ലോബൽ സെയ് ലിങ് ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് പെരിയാറിൽ ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചത്. ശേഖരിച്ച വെള്ളം എല്ലാം പിന്നീട് രാഷ്ട്രപതിക്ക് സമർപ്പിക്കും.

പെരിയാറിൽ നിന്ന് വെള്ളം ശേഖരിക്കാനുള്ള യാത്ര സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു ഫ്‌ളാഗ് ഓഫ് ചെയ്തു. ഐജി ഹർഷിത അട്ടല്ലൂരി സന്നിഹിതയായിരുന്നു. വൈകീട്ട് തുഴച്ചിൽക്കാരെ സ്വീകരിക്കാൻ ചേർന്ന സമാപന യോഗം നടി മിയ ജോർജ് ഉദ്ഘാടനം ചെയ്തു. നിഷ ജോസ്, സിബി മത്തായി, അനൂപ് എന്നിവർ പങ്കെടുത്തു. നദികളിലൂടെ നാടിനെ അറിയുക എന്ന ആശയമായിരുന്നു വൺ ഇന്ത്യ വൺ റിവർ പ്രചരണത്തിന് ഉണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP