Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാൾസ് രാജാവിന് കിരീട ധാരണ വേളയിൽ ചൂടാൻ 350 വർഷം പഴക്കമുള്ള കിരീടം; മെയിൽ നടക്കുന്ന കിരീട ധാരണത്തിൽ താരമാവുക 1661ൽ ചാൾസ് രണ്ടാമന്റെ രാജ്യാഭിഷേകത്തിന് ഉപയോഗിച്ച സെന്റ് എഡ്വേഡ്‌സ് കിരീടം

ചാൾസ് രാജാവിന് കിരീട ധാരണ വേളയിൽ ചൂടാൻ 350 വർഷം പഴക്കമുള്ള കിരീടം; മെയിൽ നടക്കുന്ന കിരീട ധാരണത്തിൽ താരമാവുക 1661ൽ ചാൾസ് രണ്ടാമന്റെ രാജ്യാഭിഷേകത്തിന് ഉപയോഗിച്ച സെന്റ് എഡ്വേഡ്‌സ് കിരീടം

സ്വന്തം ലേഖകൻ

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ പിൻഗാമിയായി സ്ഥാനമേറ്റ ചാൾസ് രാജാവിന്റെ കിരീട ധാരണം അടുത്തവർഷം മെയ്‌ ആറിനാണ്. കിരീട ധാരണ വേളയിൽ അദ്ദേഹം ധരിക്കുന്നത് വിഖ്യാതമായ സെന്റ് എഡ്വേഡ്‌സ് കിരീടമാണ്. 1661ൽ ചാൾസ് രണ്ടാമന്റെ രാജ്യാഭിഷേകത്തിനാണ് ഈ കിരീടം ആദ്യമായി ഉപയോഗിച്ചത്. ബ്രിട്ടിഷ് രാജ ആഭരണങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടതായി കരുതുന്ന ഈ കിരീടം, അതു സൂക്ഷിക്കുന്ന ടവർ ഓഫ് ലണ്ടൻ കോട്ടയിൽ നിന്നു മാറ്റി. ചാൾസിന്റെ ശിരസ്സിനനുസരിച്ച് ഇതിന്റെ വലുപ്പത്തിൽ മാറ്റം വരുത്താനുള്ള ജോലി ഉടൻ തുടങ്ങും.

1661ൽ ചാൾസ് രണ്ടാമന്റെ കിരീട ധാരണത്തിന് മുൻപ് രാജാക്കാന്മാരും രാജ്ഞിമാരും മെഡീവൽ ക്രൗണാണു കിരീടധാരണ സമയത്ത് ധരിച്ചിരുന്നത്. എന്നാൽ ബ്രിട്ടിഷ് ആഭ്യന്തര യുദ്ധത്തിനു ശേഷം 1649ൽ അധികാരത്തിൽ വന്ന ഒലിവർ ക്രോംവെല്ലിന്റെ പാർലമെന്ററി സമിതി രാജമേധാവിത്വം നിരോധിക്കുകയും ഈ കിരീടം ഉരുക്കി നശിപ്പിക്കുകയും ചെയ്തു. തുടർന്ന് ചാൾസ് രണ്ടാമനിലൂടെയാണു രാജത്വം ബ്രിട്ടനിൽ തിരികെയെത്തിയത്.

ചാൾസ് രണ്ടാമന്റെ കിരീടധാരണത്തിനു ശേഷം രണ്ടു നൂറ്റാണ്ടിലധികം ഉപയോഗിക്കാതിരുന്ന സെന്റ് എഡ്വേഡ്‌സ് കിരീടം 1911ൽ ജോർജ് അഞ്ചാമന്റെ കിരീടധാരണത്തിലാണു പിന്നീട് ഉപയോഗിച്ചത്. 1953ൽ കിരീടധാരണവേളയിൽ എലിസബത്ത് രാജ്ഞി ശിരസ്സിൽ വച്ചതും ഇതേ കിരീടമാണ്.

22 കാരറ്റ് സ്വർണത്തിൽ നിർമ്മിച്ച കിരീടത്തിൽ 444 രത്‌നങ്ങളുണ്ട്. 12 പവിഴങ്ങൾ, 7 വൈഡൂര്യങ്ങൾ, 6 മരതകങ്ങൾ, 37 പുഷ്യരാഗങ്ങൾ, ഒരു മാണിക്യം തുടങ്ങിയവ ഉൾപ്പെടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP