Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'വിഴിഞ്ഞം പദ്ധതി കേരളത്തിന് അനിവാര്യം; പദ്ധതിക്കെതിരെ പ്രതിഷേധവും അക്രമസമരവും അപലപനീയം; മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കപ്പെടണം'; പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖരുടെ തുറന്ന കത്ത്

'വിഴിഞ്ഞം പദ്ധതി കേരളത്തിന് അനിവാര്യം; പദ്ധതിക്കെതിരെ പ്രതിഷേധവും അക്രമസമരവും അപലപനീയം; മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കപ്പെടണം'; പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖരുടെ തുറന്ന കത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തുറമുഖ പദ്ധതിക്കെതിരേ വിഴിഞ്ഞത്ത് സമരങ്ങളും വിവാദങ്ങളും തുടരവെ പദ്ധതി അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ, സാസ്‌കാരിക, സാഹിത്യ, വ്യവസായ മേഖലയിലെ പ്രമുഖരുടെ തുറന്നകത്ത്. കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമൂഹികമേഖലകളിലെ വികസനത്തിനും സമഗ്രമായ പശ്ചാത്തല സൗകര്യവികസനം അനിവാര്യമാണെന്ന് തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആർഡ് ഇൻഡസ്ട്രിയുടെ പ്രസ്താവനയിലാണ് സാമൂഹ്യ, സാസ്‌കാരിക, സാഹിത്യ, വ്യവസായ മേഖലയിലെ പ്രമുഖർ ഒപ്പുവെച്ചത്.

സച്ചിദാനന്ദൻ, എൻ.എസ് മാധവൻ, എം മുകുന്ദൻ, കെ.ഇ.എൻ, സേതു, വൈശാഖൻ പ്രഫ. എം.കെ സാനു തുടങ്ങിയ എഴുത്തുകാരും അശ്വതി തിരുനാൾ ലക്ഷ്മി ഭായി തമ്പുരാട്ടി, കെ.എം ചന്ദ്രശേഖർ, ടി.കെ നായർ, ക്രിസ് ഗോപാലകൃഷ്ണൻ, പോൾ ആൻഡ്ണി, ജിജി തോംസൺ, ടി.പി ശ്രീനിവാസൻ, ജി. വിജയരാഘവൻ, ശശികുമാർ, ജി. ശങ്കർ,വി.എൻ മുരളി, അശോകൻ ചെരുവിൽ, കമൽ, രഞ്ജിത്ത്, ഷാജി എൻ കരുൺ, ജി.പി രാമചന്ദ്രൻ, എൻ. മാധവൻ കുട്ടി, വി.കെ ജോസഫ്, ടി കെ രാജീവ് കുമാർ, മണിയൻ പിള്ള രാജു, ജഗദീഷ്, എം ജയചന്ദ്രൻ, സൂര്യ കൃഷ്ണമൂർത്തി, സി ഗൗരി ദാസൻ നായർ തുടങ്ങി എൺപതോളം പേർ ഒപ്പിട്ടതാണ് തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിലുള്ള കത്ത്.

സർക്കാർ അനുഭാവപൂർണ സമീപനം സ്വീകരിക്കുമ്പോൾ വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവെ്ക്കണമെന്ന് പറയുന്നത് സംസ്ഥാന താത്പര്യത്തിന് എതിരാണെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. പദ്ധതിക്കെതിരെ പ്രതിഷേധവും അക്രമസമരവും ഉണ്ടാകുന്നത് യുക്തിക്ക് നിരക്കാത്തതും അപലപനീയവുമാണ്. ഇത് അംഗീകരിക്കാൻ കേരളത്തിന്റെ താത്പര്യം ഉയർത്തിപ്പിടിക്കുന്നവർക്ക് ഒരിക്കലും കഴിയില്ലെന്നും കത്തിൽ പറയുന്നു.

തീരദേശ നിവാസികളായ മത്സ്യത്തൊഴിലാളികളുടെ ആശങ്കകളും പ്രശ്നങ്ങളും പരിഹരിക്കപ്പെടണമെന്നും പദ്ധതി നടപ്പിലാക്കാനായി മത്സ്യത്തൊഴിലാളികൾക്കു സർക്കാർ നൽകിയ വാഗ്ദാനങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

80 ശതമാനം പൂർത്തീകരിക്കപ്പെട്ട വിഴിഞ്ഞം തുറമുഖ പദ്ധതി പോലുള്ള പശ്ചാത്തല സൗകര്യവികസന പദ്ധതി നിർത്തി വയ്ക്കണമെന്ന് പറയുന്നത് സംസ്ഥാന താത്പര്യത്തിന് തീർത്തും എതിരാണ്. വർഷങ്ങളോളം നീണ്ട പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് 2015ൽ അന്നത്തെ സർക്കാർ വിഴിഞ്ഞം പദ്ധതിക്കായി കരാർ ഒപ്പുവെച്ചത്.

അന്താരാഷ്ട്ര കപ്പൽ പാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന പ്രകൃതിദത്ത തുറമുഖം ഒരു അന്താരാഷ്ട്ര ആഴക്കടൽ വിവിധോദേശ്യ തുറമുഖമായി വികസിപ്പിക്കുന്നതിനുള്ള സാധ്യതയാണ് തുറന്നുതരുന്നത്. കേരളത്തിന്, കേരളീയ ജനസമൂഹത്തിന് വികസന സാധ്യതകളുടെ വാതായനം തുറക്കുന്ന മെഗാ പദ്ധതിയുടെ പൂർത്തീകരണ വേളയിൽ പദ്ധതിക്കെതിരെ പ്രതിഷേധവും അക്രമ സമരവും ഉണ്ടാകുന്നത് യുക്തിക്ക് നിരക്കാത്തതും അപലപനീയവുമാണ്.

പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കാതിരിക്കാൻ എല്ലാവരും സഹകരിക്കണം. തീരദേശ നിവാസികളായ മത്സ്യത്തൊഴിലാളികളുടെ ആശങ്കകളും പ്രശ്‌നങ്ങളും പരിഹരിക്കപ്പെടണം. പദ്ധതി നടപ്പിലാക്കാനായി മത്സ്യത്തൊഴിലാളികൾക്കു സർക്കാർ നൽകിയ വാഗ്ദാനങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കണം. അവരുടെ ക്ഷേമം ഉറപ്പുവരുത്തേണ്ടത് നമ്മുടെ ധാർമിക ഉത്തരവാദിത്വമാണ്. മുക്കാൽ ഭാഗത്തിലധികം പൂർത്തിയായ വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമായി തീരുകയും വേണം. ഈ പദ്ധതി വേഗം തന്നെ പൂർത്തീകരിക്കാൻ ജനപിന്തുണയുണ്ടാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP